നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാവാറുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രമായ ബ്രഹ്മാസ്ത്ര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ബ്രഹ്മാസ്ത്ര തിയറ്ററുകളില്‍ മികച്ച വിജയം നേടുമ്പോള്‍ രണ്‍ബീറിനെതിര സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുകയാണ്.
ഭാര്യയായ ആലിയയോടുളള നടന്റെ സമീപനമാണ് വിമര്‍ശനത്തിന് ആധാരം. നേരത്തേയും നടിയേടുള്ള രണ്‍ബീറിന്റെ സമീപനം വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മുടി ഒതുക്കി വയ്ക്കാന്‍ നോക്കുന്ന ആലിയയുടെ കൈ തട്ടി മാറ്റുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമങ്ങളുടെ സന്നിധ്യത്തില്‍ വച്ചായിരുന്നു സംഭവം.
രണ്‍ബീറിന്റെ പെരുമാറ്റം ആലിയയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്മയാവാന്‍ പോകുന്ന നടിയെ അപമാനിക്കുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് രണ്ടാം തവണയാണെന്നും ചൂണ്ടി കാട്ടുന്നു. കൂടാതെ ആലിയക്കൊപ്പം രണ്‍ബീര്‍ സന്തോഷവാനല്ലെന്നും മറ്റൊരു ആരാധകര്‍ പറയുന്നു.
ഈ കഴിഞ്ഞ ഏപ്രില്‍ 14 നാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോള്‍ അമ്മയാവാന്‍ തയാറെടുക്കുകയാണ് ആലിയ.
തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. എം.ജി.ആർ., ജയലളിത, എൻ.ടി.ആർ.,...
രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ...