Connect with us

ഇനി അങ്ങനെ ഉണ്ടെങ്കിൽ അത് ആരും പരസ്യമായി പറയില്ല; മമ്മൂക്കയോട് ആരും അത്തരം ചോദ്യങ്ങൾ ചോദിക്കില്ല, എന്നാല്‍ എന്നോട് ചോദിക്കും; അഭിമുഖങ്ങൾ ഉണ്ടാക്കുന്ന മടുപ്പിനെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നിഖില വിമല്‍ !

News

ഇനി അങ്ങനെ ഉണ്ടെങ്കിൽ അത് ആരും പരസ്യമായി പറയില്ല; മമ്മൂക്കയോട് ആരും അത്തരം ചോദ്യങ്ങൾ ചോദിക്കില്ല, എന്നാല്‍ എന്നോട് ചോദിക്കും; അഭിമുഖങ്ങൾ ഉണ്ടാക്കുന്ന മടുപ്പിനെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നിഖില വിമല്‍ !

ഇനി അങ്ങനെ ഉണ്ടെങ്കിൽ അത് ആരും പരസ്യമായി പറയില്ല; മമ്മൂക്കയോട് ആരും അത്തരം ചോദ്യങ്ങൾ ചോദിക്കില്ല, എന്നാല്‍ എന്നോട് ചോദിക്കും; അഭിമുഖങ്ങൾ ഉണ്ടാക്കുന്ന മടുപ്പിനെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നിഖില വിമല്‍ !

സിനിമയിൽ ഒന്നും സ്ത്രീകൾക്ക് വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ആ വിവേചനം ഏറ്റവും അധികം കാണുന്നത് ഓൺലൈൻ ചാനലുകൾ നടത്തുന്ന അഭിമുഖങ്ങളിലാണ്. ഇന്ന് സോഷ്യൽ മീഡിയ പ്രാധാന്യം നേടിയതോടെ സിനിമാ താരങ്ങളുടെ വിശേഷങ്ങൾക്ക് പ്രസക്തി ഏറെയാണ്.

പലപ്പോഴും സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ നടിമാർക്ക് കിട്ടുന്ന ചോദ്യങ്ങൾ
വളരെ നിലവാരമില്ലാത്തതാണ്. അതുപോലെ ചോദ്യങ്ങളുടെ ആവർത്തന വിരസത.

ഇപ്പോഴിതാ , അഭിമുഖങ്ങൾ ഉണ്ടാക്കുന്ന മടുപ്പിനെ കുറിച്ച് പ്രതികരിക്കുകയാണ് നടി നിഖില വിമൽ. മലയാള സിനിമയിൽ നിലപാടുകൾക്കൊണ്ടുകൂടി തിളങ്ങിനിൽക്കുന്ന താരമാണ് നിഖില. തനിക്ക് പറയാനുള്ളത് ആരുടെയും മുഖത്തുനോക്കാതെ വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.

സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന അഭിമുഖങ്ങളില്‍ ഏറ്റവും മടുപ്പ് തോന്നുന്ന ചോദ്യങ്ങളെ കുറിച്ച് തുറന്നുപറയുന്നതും അത്തരത്തിൽ ഒരു വെട്ടിത്തുറന്നുള്ള പറച്ചിലാണ്.

ചില അഭിനേതാക്കളോടൊപ്പമുള്ള എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം തന്നോട് ആവര്‍ത്തിച്ചു ചോദിക്കാറുണ്ടെന്നാണ് നിഖില വിമല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ മമ്മൂക്കയോട് ആരും ഒരിക്കലും ചോദിക്കില്ല എന്നും നിഖില കൂട്ടിച്ചേർത്തു.

ആക്ടേഴ്‌സിനോടൊപ്പമുള്ള ഷൂട്ടിങ് എക്‌സ്പീരിയന്‍സിനെ കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഇന്റര്‍വ്യൂകളില്‍ ഏറ്റവും ഇറിറ്റേഷന്‍ തോന്നുന്ന കാര്യമെന്താണെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചില ചോദ്യങ്ങളെ കുറിച്ച് നിഖില സംസാരിച്ചത്.

എപ്പോഴും എല്ലാവരും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ക്ക് തന്നെ എല്ലാ അഭിമുഖങ്ങളിലും മറുപടി പറയേണ്ടി വരുമ്പോള്‍ അത് മടുപ്പുണ്ടാക്കാറുണ്ട്. ചില ആര്‍ട്ടിസ്റ്റുകളോടൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സാണ് അത്തരത്തിലുള്ള ഒരു ചോദ്യം.

കംഫര്‍ട്ടബിളായത് കൊണ്ടായിരിക്കും എല്ലാവരും വര്‍ക്ക് ചെയ്തിട്ടുണ്ടായിരിക്കുക. ഇനി ആര്‍ക്കെങ്കിലും ഏതെങ്കിലും ആര്‍ട്ടിസ്റ്റിനൊപ്പം കംഫര്‍ട്ടബിളല്ലായിരുന്നെങ്കിലും അത് ആരും പരസ്യമായി പറയില്ല. അപ്പോള്‍ പിന്നെ അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

ആസിക്കയ്ക്കും റോഷനുമൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സിനെ കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കും. എന്നാല്‍ നിഖിലയോടൊപ്പം വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സിനെ കുറിച്ച് ആസിക്കയോട് ചോദിക്കണമെന്നില്ല.

ഞാനും മമ്മൂക്കയും പടം ചെയ്തപ്പോള്‍ ആരും മമ്മൂക്കയോട് പോയി ചോദിച്ചില്ല, നിഖില വിമലിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നുവെന്ന്.
കോ ആര്‍ട്ടിസ്റ്റുകളായി കണ്ട് പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും വര്‍ക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്‌സ്പീരിയന്‍സായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാന്‍ എവിടെയും കണ്ടിട്ടില്ല

ദിവസത്തില്‍ 15 ഇന്റര്‍വ്യൂ കൊടുക്കുന്ന സമയത്ത് രാവിലെ മുതല്‍ രാത്രി വരെ ഒരേ ചോദ്യത്തിന് തന്നെ ഉത്തരം കൊടുക്കേണ്ടി വരുമ്പോള്‍ വല്ലാത്ത മടുപ്പുണ്ടാക്കും. എന്നു കരുതി കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് ആര്‍ട്ടിസ്റ്റുകളോടൊപ്പമുള്ള എക്‌സ്പീരിയന്‍സ് ചോദിച്ചാല്‍ ഞാന്‍ പറയും. അത് എന്റെ ഉത്തരവാദിത്തവും കടമയുമാണ്, നിഖില പറഞ്ഞു.

about nikhila

More in News

Trending

Recent

To Top