മാറിടത്തിനും മീശയ്ക്കും വരെ ‘കരം’ കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികള്‍…, ‘പരിമിതികള്‍ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയന് സാറിന്റെ മാജിക്ക്; പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ച് ഗിന്നസ് പക്രു

സിജു വിത്സനെ നായകനാക്കി വിനയന് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഗിന്നസ് പക്രു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു……ഒറ്റ വാക്കില്‍ അതിഗംഭീരം.!….. മാറിടത്തിനും മീശയ്ക്കും വരെ ‘കരം’ കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികള്‍ ‘കര’ഘോഷത്തോടെ സംവിധായകന്റെ ടൈറ്റില്‍ കണ്ടുതിയറ്റര് വിടുന്ന കാഴ്ച്ച… മലയാളത്തിന് ഒരു മാസ് നായകന് കൂടി സിജു. വില്‍സണ്‍…എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി….
നിര്‍മ്മാതാവും, നടനുമായ ഗോകുലം ഗോപാലന് സാറിനും മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. എടുത്ത് പറയേണ്ടത്ക്യാമറയാണ്… അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടന് വിനയന് സര് കൂട്ടുകെട്ട് ഓരോ ഫ്രയിമിലും കാണാം…. ‘പരിമിതികള്‍ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയന് സര് ന്റെ മാജിക്ക് ,വേലായുധ പണിക്കരിലും, നങ്ങേലി യിലും മാത്രമല്ല ,എല്ലാ കഥാപാത്രങ്ങളിലും കാണാം’….
എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയന് സാറിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി…. മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി…… പത്തൊമ്പതാം നൂറ്റാണ്ട്’, എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.
കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്, വിഷ്ണു വിനയന്, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന് എന്നിവരും ചിത്രത്തിലുണ്ട്.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...