Connect with us

തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്, സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല; വിനയൻ പറയുന്നു !

Movies

തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്, സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല; വിനയൻ പറയുന്നു !

തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്, സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല; വിനയൻ പറയുന്നു !

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നീണ്ട ഇടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്യുന്നൊരു ചിത്രവും ആ സിനിമയിൽ സിജുവിനെ പോലൊരു നടൻ അഭിനയിക്കുന്നു എന്നതും സിനിമയെ സോഷ്യൽ മീഡിയ പേജുകളിൽ ചർച്ചയാക്കി. ഇത്തരമൊരു ബിഗ് ബജറ്റ് ചിത്രത്തിൽ സിജുവിനെ നായകനാക്കിയതിനെതിരെയും നിരവധി പേർ രംഗത്തെത്തിയിരുന്നു.

എന്നാൽ എല്ലാ മുൻവിധികളെയും തച്ചുടച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു സിജു വിത്സൺ പത്തൊമ്പതാം നൂറ്റാണ്ടിൽ കാഴ്ച വെച്ചത്. ആറാട്ടുപുഴ വേലായുധ പണിക്കരിലൂടെ മലയാള സിനിമയ്ക്ക് പുത്തൻ താരോദയം തന്നെ വിനയൻ സമ്മാനിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

സിനിമയുടെപ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ അന്തരിച്ച മഹാനടൻ തിലകനെ കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നടന്‍ തിലകന്‍ ജീവിച്ചിരുന്നുവെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നുവെന്നാണ് സംവിധായകന്‍ വിനയന്‍ പറഞ്ഞത്. സിനിമ പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനമനുഭവിച്ച് മരിച്ചത് എന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണ്. തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം എന്റെ മുമ്പില്‍ വെച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. ഞാനത് ഒരിക്കലും മറക്കുകയില്ല വിനയന്‍ പറഞ്ഞു.

ആറാട്ടുപ്പുഴ വേലായുധ പണിക്കരായി സിജു വില്‍സനെ അവതരിപ്പിച്ചപ്പോള്‍ പലരും അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് ചോദിച്ചിരുന്നതായും വിനയന്‍ പറഞ്ഞു. “എന്നോട് പലരും സംശയം പറഞ്ഞു. പക്ഷേ എനിക്ക് അതില്‍ യാതൊരു സങ്കോചവുമില്ലായിരുന്നു. 1999-ല്‍ കലാഭവന്‍ മണിയെ വളരെ ഗൗരവമുള്ള കഥാപാത്രമാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കൊണ്ടുവന്നു. ദിലീപിന് പകരമാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ ജയസൂര്യയെ കൊണ്ടുവന്നത്. അതെങ്ങനെ സാധ്യമാകും എന്ന് പലരും ചോദിച്ചിട്ടുണ്ട്. റിസ്‌ക് എടുക്കാന്‍ എനിക്ക് ഭയമില്ല. ഈ കഥാപാത്രം എനിക്ക് തന്നാല്‍ ജീവന്‍മരണ പോരാട്ടമായിരിക്കും എന്നാണ് സിജു പറഞ്ഞത്. അദ്ദേഹം അത് നന്നായി ചെയ്തു.”- വിനയന്‍ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top