Connect with us

‘എന്നെക്കാെണ്ടുള്ള കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ബിഗ് സീറോയായി’; പൊട്ടിക്കരഞ്ഞ് യമുന

Malayalam

‘എന്നെക്കാെണ്ടുള്ള കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ബിഗ് സീറോയായി’; പൊട്ടിക്കരഞ്ഞ് യമുന

‘എന്നെക്കാെണ്ടുള്ള കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ബിഗ് സീറോയായി’; പൊട്ടിക്കരഞ്ഞ് യമുന

നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം രണ്ടാമതും വിവാഹിതയാരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിനിടടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തതോടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അതിലൂടെയാണ്.

ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ടിവിയിലെ ഫ്‌ലവേഴ്‌സ് ഒരു കോടി എന്ന പ്രോ?ഗ്രാമില്‍ എത്തിയിരിക്കുകയാണ് യമുന. പ്രോ?ഗ്രാമിന്റെ പ്രൊമോ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞ് യമുന കരയുന്നത് പ്രൊമോ വീഡിയോയില്‍ കാണാം. ‘എന്നെക്കാെണ്ടുള്ള കാര്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ബി?ഗ് സീറോയായി.

അന്നെടുത്ത തീരുമാനം ആണ് സ്വന്തമായിട്ട് ഒരു സെന്റിലെങ്കിലും ഒരു മുറി എനിക്ക് വേണമെന്ന്,’ യമുന റാണി കരഞ്ഞു കൊണ്ട് പറഞ്ഞതിങ്ങനെ. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് യമുനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് കൊണ്ട് വന്നിരിക്കുന്നത്.

അടുത്തിടെ സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് യമുന മനസ്സ് തുറന്നിരുന്നു. പെണ്‍മക്കളായിരുന്നു വിവാഹത്തിന് നിര്‍ബന്ധിച്ചത്. ഞങ്ങള്‍ ജോലി കിട്ടി പോയിക്കഴിഞ്ഞാല്‍ ഒറ്റയ്ക്കാവുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. രണ്ടാമതൊരു ബന്ധം ഉണ്ടായാല്‍ അത് കല്യാണം കഴിച്ചായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മക്കള്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ആ?ഗ്രഹിച്ചില്ല. ആദ്യ വിവാഹം തന്റെ തീരുമാന പ്രകാരം ആയിരുന്നില്ല.

എന്നാല്‍ രണ്ടാമത്തെ വിവാഹം താന്‍ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും യമുന റാണി അന്ന് പറഞ്ഞു. രണ്ട് പെണ്‍മക്കളായതിനാല്‍ രണ്ടാം വിവാഹം ശരിയായില്ലെങ്കില്‍ മക്കളെയും ബാധിക്കും. അതിനാല്‍ നന്നായി അടുത്തറിഞ്ഞ ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതെന്നും യമുന പറഞ്ഞു.

മുന്‍പ് എല്ലാവരും പറയുന്ന വഴികളിലൂടെയാണ് ജീവിച്ചത്. ഇന്ന് സ്വന്തം ജീവിതത്തിലെ കാര്യങ്ങള്‍ സ്വയം തീരുമാനിക്കുന്നുണ്ടെന്നും യമുന പറഞ്ഞു. ബന്ധുക്കളായി എല്ലാവരും ഉണ്ടായിരുന്നെങ്കിലും കൈയിലെ പണം തീര്‍ന്നതോടെ ആരും ഇല്ലാതായെന്നും യമുന തുറന്ന് പറഞ്ഞു. കൈയില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. അക്കാലത്ത് എന്റെ കുടുംബത്തിന്റെ നട്ടെല്ല് ഞാനായിരുന്നു. എന്നാല്‍ പണം തീര്‍ന്നതോടെ ആരും ഇല്ലാതായെന്നാണ് യമുന പറഞ്ഞത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയുമായും താരദമ്പതിമാര്‍ എത്തിയിരുന്നു. ഇനിയൊരു സാഹചര്യത്തില്‍ രണ്ട് പേരും ഒറ്റപ്പെട്ടാല്‍ രണ്ട് പേരും വിവാഹം കഴിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങള്‍ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തല്‍കാലം അത് മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ രണ്ട് പേരിലൊരാള്‍ക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും ദേവന്‍ പറയുന്നു. അടുത്ത ചോദ്യം യമുനയുടെ മക്കള്‍ എന്തുകൊണ്ടാണ് അങ്കിള്‍ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാല്‍ എന്താ കുഴപ്പമെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഈ ചോദ്യം കമന്റായി കാണുന്നത് വരെ ഇതേ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

കുറേ കാലം യുഎസില്‍ ആയിരുന്നത് കൊണ്ട് ദേവന്‍ എന്ന പേര് വിളിച്ചാല്‍ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛന്‍, അല്ലേല്‍ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നത്. ഇതിനിടയില്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്കാവും. ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തില്‍ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാന്‍ ആഗ്രമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ വിളിക്കും. അതിലവര്‍ക്ക് യാതൊരു മടിയുമില്ല.

പക്ഷേ നാച്ചുറലായി അവരുടെ മനസില്‍ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോള്‍ അത് മാറ്റിയാല്‍ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തില്‍ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും. അല്ലാതെ ആ സ്ഥാനത്ത് കേറി നില്‍ക്കേണ്ട കാര്യമില്ലെന്ന് ദേവന്‍ പറയുന്നു. അതുപോലെ ദേവന്റെ മകള്‍ സിയോണയുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് യമുനയും പറയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ കുഴപ്പമില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top