2022 ലെ എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. എച്ച്ബിഒയുടെ ‘സക്സഷന്‍’ മികച്ച പരമ്ബരയ്ക്കുള്ള പുരസ്കാരം നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോമഡി ഡ്രാമ വിഭാഗത്തില്‍ ‘സക്സഷന്‍’ പുരസ്കാരം നേടുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സെന്റയ മികച്ച നടിയായി. ‘യൂഫോറിയ’യിലെ അഭിനയത്തിനാണ് പുരസ്കാരം. അഞ്ച് പുരസ്കാരങ്ങളാണ് ‘ദി വൈറ്റ് ലോട്ടസ്’ നേടിയത്. എമ്മി നേടുന്ന ആദ്യ കൊറിയന്‍ പരമ്ബരയായി നെറ്റ്ഫ്ലിക്സിന്റെ ‘സ്ക്വിഡ് ഗെയിം’ ചരിത്രം കുറിച്ചു.
‘ഡോപ്സിക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം മൈക്കല്‍ കീറ്റന്‍ നേടി. കോമഡി വിഭാഗത്തില്‍ ജേസണ്‍ സുഡെകിസും, കൊറിയന്‍ നടന് ലീ ജംഗ് ജേയും മികച്ച നടന്മാരായി.
മാത്യു മക്ഫാഡിയന് മികച്ച സഹനടനുള്ള പുരസ്കാരം നേടി. മറെ ബാര്ത്ലൈറ്റ് മികച്ച സഹനടനും (ലിമിറ്റഡ് സീരീസ്) ജെന്നിഫര്‍ കൂളിഡ്ജ് ലിമിറ്റഡ് സീരീസ് വിഭാഗത്തിലും, ഷെര്‍ലിന്‍ ലീ റാല്‍ഫ് കോമഡി വിഭാഗത്തിലും, ജൂലിയ ഗാര്‍നര്‍ ഡ്രാമ വിഭാഗത്തിലും മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി.
അഭിനേതാവ്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന...
സംവിധായകന് പ്രിയദര്ശന്, വിവേക് അഗ്നിഹോത്രി തുടങ്ങിയ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ...
നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. നടന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ്...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിംങ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെക്കുറിച്ചും അതിനായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം....