Connect with us

ഒരു ദിവസം ന്യൂസ് പേപ്പറിൽ വന്ന വാർത്ത..; എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; പിന്നീട് ജീവിതം പൂർണ്ണമായി മാറി; മിയയുടെ ജീവിതത്തിലെ ആ വഴിത്തിരിവ് ഇതായിരുന്നു!

News

ഒരു ദിവസം ന്യൂസ് പേപ്പറിൽ വന്ന വാർത്ത..; എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; പിന്നീട് ജീവിതം പൂർണ്ണമായി മാറി; മിയയുടെ ജീവിതത്തിലെ ആ വഴിത്തിരിവ് ഇതായിരുന്നു!

ഒരു ദിവസം ന്യൂസ് പേപ്പറിൽ വന്ന വാർത്ത..; എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; പിന്നീട് ജീവിതം പൂർണ്ണമായി മാറി; മിയയുടെ ജീവിതത്തിലെ ആ വഴിത്തിരിവ് ഇതായിരുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. മിനിസ്ക്രീനിലൂടെയാണ് മിയ ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. പരസ്യച്ചിത്രങ്ങളിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരം ആദ്യം അഭിനയിച്ച പരമ്പരയാണ് അൽഫോൺസാമ്മ. ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് മിയ അഭിനയിച്ചത്. ഡോക്ടർ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തുടക്കം കുറിച്ചു.

പിന്നീട് ചേട്ടായീസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, സലാം കാശ്മീർ, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിൻസ്, അനാർക്കലി, പാവാട, വെട്രിവേൽ, പരോൾ, പട്ടാഭിരാമൻ, എന്നീ സിനിമകളുടെ ഭാ​ഗമാവാനും മിയക്ക് കഴിഞ്ഞു. എല്ലാ സിനിമയിലും പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന കഥാപാത്രങ്ങളെയാണ് മിയക്ക് ലഭിച്ചിരുന്നത്.

2020 ൽ ആയിരുന്നു മിയയുടെ വിവാഹം. വ്യവസായി അശ്വിൻ ഫിലിപ്പാണ് ഭർത്താവ്. കല്യാണത്തിന് ശേഷവും അഭിനയം തുടരുമെന്നും ഭർത്താവ് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും മിയ പറഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും നടി സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ വിക്രം നായകനായി എത്തിയ കോബ്രയിലും മിയ അഭിനയിച്ചിരുന്നു.

കുറച്ചു നാൾ മുൻപ് അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ താൻ അതിലേക്ക് എത്തിയതിനെ കുറിച്ച് മിയ പറയുകയുണ്ടായി. അമ്മയാണ് തന്നെ മത്സരത്തിൽ പങ്കെടുപ്പിച്ചത് എന്നാണ് മിയ പറഞ്ഞത്. തന്നോട് പോലും ചോദിക്കാതെ ആയിരുന്നു അമ്മ അത് ചെയ്തത് എന്നാണ് നടി പറഞ്ഞത്. അവതാരകൻ എം ജി ശ്രീകുമാർ ആ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്.

മിയ പറഞ്ഞ വാക്കുകൾ വായിക്കാം…. “ഒരു ദിവസം ന്യൂസ് പേപ്പറിൽ വന്ന വാർത്തയായിരുന്നു അത്. മിസ് കേരളം ഫിറ്റ്നസ് എന്നൊരു ബ്യൂട്ടി പേജന്റ്റ് നടക്കുന്നുണ്ട് എന്ന്. എന്റെ മമ്മിയാണ് ഇത് കാണുന്നത്. ഞാൻ പോലും അറിയാതെ മമ്മി ആപ്ലിക്കേഷൻ ഒക്കെ അയച്ചു. സെലക്റ്റ് ആയ ശേഷമാണു മമ്മി എന്നോട് ഇക്കാര്യം പറയുന്നത്. ഇങ്ങനെയൊരു സംഭവമുണ്ട്. നമ്മുക്ക് കൊച്ചി വരെ പോണമെന്ന്. ഞാൻ ചോദിച്ചു, എന്നോട് ചോദിക്കാതെ മമ്മി എന്ത് പണിയാണ് കാണിച്ചേ. ഞാൻ വരില്ല. പോകില്ല എന്ന് പറഞ്ഞിട്ട് ഇരിക്കുകയായിരുന്നു.

പിന്നെ മമ്മി നമ്മുക്ക് പോയി നോക്കാം എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ താത്പര്യത്തിന്റെ പുറത്താണ് പോകുന്നത്. അതിൽ എത്തി കഴിഞ്ഞപ്പോൾ പിന്നെ അതിൽ അങ്ങോട്ട് ആയി. ഓരോ റൗണ്ടുകൾ ഉണ്ടായിരുന്നു. അതുക്കെ ചെയ്തു. ഫിനാലെയിൽ എത്തി. അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ചക്ക ഇട്ടപ്പോൾ മുയൽ ചത്തു എന്ന് പറഞ്ഞപോലെ ആണ് ഫൈനൽ ഫൈവിലേക്ക് ഞാൻ എത്തുന്നത്.

ഫൈനൽ റൗണ്ടിൽ ചോദ്യങ്ങൾ ഒക്കെ ഉണ്ടായിരിന്നു. അതൊക്കെ കഴിഞ്ഞ് ആദ്യ റണ്ണറപ്പിനെയും എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഇത് കിട്ടിയാൽ കൊള്ളാമെന്ന് തോന്നുന്നത്. അതുവരെ അങ്ങനെ ഒന്ന് ഉണ്ടായില്ല. അങ്ങനെ അത് കിട്ടുകയും ചെയ്തു എന്നും മിയ പറയുന്നു.

വിക്രം നായകനായ തമിഴ് ചിത്രം കോബ്രയാണ് മിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിവാഹ ശേഷം മിയ അഭിനയിച്ച ചിത്രമായിരുന്നു ഇത്. 2020 സെപ്റ്റംബർ 12 ന് ആയിരുന്നു മിയയുടെ വിവാഹം. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന മിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

about miya

More in News

Trending

Recent

To Top