Connect with us

ഒരുപാട് മനുഷ്യരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ അധ്വാനമാണ് ഓരോ സിനിമയും, ഇന്റർവെലിലെ അഭിപ്രായങ്ങൾ കൊണ്ട് അത് ഇല്ലാതാക്കരുത് ; തുറന്നടിച്ച് സിബി മലയില്‍ !

Movies

ഒരുപാട് മനുഷ്യരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ അധ്വാനമാണ് ഓരോ സിനിമയും, ഇന്റർവെലിലെ അഭിപ്രായങ്ങൾ കൊണ്ട് അത് ഇല്ലാതാക്കരുത് ; തുറന്നടിച്ച് സിബി മലയില്‍ !

ഒരുപാട് മനുഷ്യരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ അധ്വാനമാണ് ഓരോ സിനിമയും, ഇന്റർവെലിലെ അഭിപ്രായങ്ങൾ കൊണ്ട് അത് ഇല്ലാതാക്കരുത് ; തുറന്നടിച്ച് സിബി മലയില്‍ !

മലയാള സിനിമയിലെ പ്രിയങ്കരനായ സംവിധായകനാണ് സിബി മലയില്‍. കിരീടം ,ചെങ്കോൽ , ദശരഥം, തനിയാവർത്തനം, കമലദളം, ആകാശദൂത് തുടങ്ങി മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന സിനിമകൾ സമ്മാനിച്ചതും സിബിമലയിലാണ്.

പുതിയകാലത്ത് സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സിനിമകളുടെ ഡീഗ്രേഡിംഗിനേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ . ഇന്റർവെലിന് പുറത്തിറങ്ങുന്ന ഒരാളുടെ അഭിപ്രായം ഒരുപാട് പേരുടെ അധ്വാനത്തെ ഇല്ലാതെയാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു സിബി മലയലിന്റെ പ്രതികരണം.
സോഷ്യൽ മീഡിയയുടെ ഇടപെടൽ ഗുണമോ ദോഷമോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു സിനിമ മുഴുവൻ കണ്ടാലേ അഭിപ്രായം രൂപീകരിക്കാനാകൂ. സിനിമ ഇന്റർവെൽ ആകുമ്പോഴേയ്ക്ക് ആളുകളുടെ അഭിപ്രായം ചോദിച്ചുകൊണ്ടിരിക്കുകയല്ല, വിലയിരുത്താൻ പ്രേക്ഷകർക്ക് സമയം നൽകുകയാണ് വേണ്ടത്. ആളുകൾക്ക് സിനിമകണ്ട് ജഡ്ജ്മെന്റുകൾ നടത്താൻ സമയം നൽകണമെന്നും, സിനിമയ്ക്ക് ഒരാഴ്ചയെങ്കിലും തിയേറ്ററിൽ നിൽക്കാൻ അവസരവും ബ്രീതിംഗ് സ്പേസും നൽകാനും സിബി മലയിൽ പറഞ്ഞു. ഒരുപാട് മനുഷ്യരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ അധ്വാനമാണ് ഓരോ സിനിമയും, ഇന്റർവെലിലെ അഭിപ്രായങ്ങൾ കൊണ്ട് അത് ഇല്ലാതാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിബി മലയിലിന്റെ വാക്കുകൾ
“സോഷ്യൽ മീഡിയയുടെ ഇടപെടൽ ഗുണകരമാണോ, അതോ ദോഷകരമാണോ എന്നത് ചർച്ചചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു സിനിമയുടെ ഇന്റർവെൽ ആകുമ്പോൾ തുടങ്ങി ആളുകളുടെ അഭിപ്രായം ചോദിച്ചുകൊണ്ടിരിക്കുക എന്ന് പറയുന്നത്, മുഴുവൻ കണ്ട് വിലയിരുത്താൻ സമയം കൊടുത്തുകൂടെ അവർക്ക്… ഒരു സിനിമ മുഴുവൻ കണ്ടാലല്ലേ അതിനേക്കുറിച്ച് ഒരു അഭിപ്രായം രൂപീകരിക്കാൻ പറ്റുകയുള്ളൂ. ഉടനെ തന്നെ അഭിപ്രായം പറയുകയൊന്നും വേണ്ട.

പലപ്പോഴും, ആളുകൾ നമ്മൾ ചെയ്ത സിനിമകളേക്കുറിച്ച് ആലോചിച്ച് ആലോചിച്ച്, അവരുടെ മനസ്സിൽ എന്തോ വല്ലാതെ കയറിപ്പോകുന്ന സിനിമകൾ ഉണ്ടാകുന്നുണ്ടല്ലോ. ‘തനിയാവർത്തനം’ കണ്ട് ഇറങ്ങിവന്ന് ഉടൻ അഭിപ്രായം ചോദിച്ചാൽ ഒന്നും പറയാൻ സാധിക്കില്ല. കാരണം തലയ്ക്ക് അടിയേറ്റ അവസ്ഥയിൽ ആണ് ഇറങ്ങിപ്പോകുന്നത്. അപ്പോൾ കൃത്യമായ ഒരു ജഡ്ജ്മെന്റ് ഒന്നും കൊടുക്കാൻ പറ്റില്ല. പക്ഷെ അത് മനസിൽ കിടക്കും. അന്ന് രാത്രി വീട്ടിൽ പോകുമ്പോൾ അത് മനസിൽ കിടക്കുകയാണ്. പിന്നീട് സാവധാനത്തിലാണ് അവനത് ഡൈജസ്റ്റ് ആയി വരുന്നത്. അങ്ങനെ ഒരു സിനിമ ഉള്ളിൽ ചെന്ന് കണ്ട്, അത് ബോധ്യപ്പെട്ട് അതിൻ്റെയൊരു ആസ്വാദനം അവന്റെ മനസിലൂടെ കടന്നുപോകുമ്പോഴാണ് അതിനേപ്പറ്റി പറയുന്നത്.

തീർത്തും തള്ളിക്കളയാവുന്ന ചില സിനിമകളേക്കുറിച്ച് പറയാം. അല്ലാതെ ചില സിനിമകളെ അവിടെ കണ്ട ഒരാളുടെ അഭിപ്രായത്തെ പൂർണ്ണമായും സ്വീകരിച്ച്, വല്ലാതെ അതിശയോക്തി കലർത്തി ഇതാണ് റിസൽറ്റ് എന്ന് പറയുന്നത് ശരിയല്ല. പെട്ടെന്ന് ഒരു തീരുമാനമെടുക്കുകയും നിങ്ങൾ ഇത് കാണേണ്ട എന്ന് പറയുന്നതും ശരിയല്ല. ആ സിനിമയ്ക്ക് പിന്നിൽ ഒരുപാട് അധ്വാനമുണ്ട്, ഒരുപാട് പേരുടെ ഇൻവെസ്റ്റ്മെന്റ് ഉണ്ട്, സമയമുണ്ട്… അതിനെയൊക്കെ നിരാകരിച്ചുകൊണ്ട് പെട്ടെന്ന് തീരുമാനിക്കുക… ഈ സിനിമ തന്നെ, ഞങ്ങളുടെ രണ്ട്-മൂന്ന് വർഷത്തെ പ്രയത്നമുണ്ട് ഇതിനകത്ത്.

കൊവിഡ് ഒക്കെ വന്നതുകൊണ്ട് സംഭവിച്ചതാണ്. സാമ്പത്തികമായത് മാത്രമല്ല, നമ്മുടെയൊക്കെ ശാരീരികവും മാനസികവും ആയ നിക്ഷേപങ്ങൾ അതിനകത്ത് ഉണ്ട്. അതിനെയൊക്കെ പെട്ടെന്ന് ഒരു ഇന്റർവെലിന് ഇറങ്ങുന്ന ഒരാളുടെ അഭിപ്രായം കൊണ്ട് ഇല്ലാതാകുന്നത്… പലരും കാമറയ്ക്ക് മുന്നിൽ നിന്ന് ഒളിച്ചോടാനാണ് നോക്കുന്നത്. കാരണം അത് അഭിപ്രായം പറയേണ്ട ഘട്ടമല്ല. അതിനൊരു ബ്രീതിംഗ് സ്പേസ് കൊടുക്കുക. ഒരാഴ്ചയെങ്കിലും ആ സിനിമ തിയേറ്ററിൽ ഒന്ന് നിൽക്കട്ടെ. അതിന് മുൻപ് അതിനെ വിധിപറഞ്ഞ്, തൂക്കിക്കൊല്ലുന്നത് ശരിയല്ല.”

Continue Reading
You may also like...

More in Movies

Trending

Recent

To Top