Connect with us

ഞാൻ മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്; പലരും ചോദിച്ചിട്ടുണ്ട് ഈ ബന്ധത്തെ കുറിച്ച് ; പ്രണയം വെളിപ്പെടുത്തി സാനിയ!

News

ഞാൻ മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്; പലരും ചോദിച്ചിട്ടുണ്ട് ഈ ബന്ധത്തെ കുറിച്ച് ; പ്രണയം വെളിപ്പെടുത്തി സാനിയ!

ഞാൻ മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്; പലരും ചോദിച്ചിട്ടുണ്ട് ഈ ബന്ധത്തെ കുറിച്ച് ; പ്രണയം വെളിപ്പെടുത്തി സാനിയ!

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഫോട്ടോഷൂട്ടുകള്‍ കൊണ്ട് എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്ന താരം.സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ സാനിയയ്ക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നാണ് ശ്രദ്ധനേടാറുണ്ട്.

സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലെയ്. സാംസൺ ലെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലരും ഇവരുടെ ബന്ധത്തെ കുറിച്ച് ചോദ്യങ്ങളുമായി ഇപ്പോൾ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.

സാംസൺ ലെയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു സാനിയയുടെ വെളിപ്പെടുത്തൽ. എന്റേയും സാമിന്റേയും റിലേഷനെ കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്.

ഞാൻ റിയാലിറ്റി ഷോയിൽ നിന്നാണ് വന്നതെന്നത് എല്ലാവ​ർക്കും അറിയാവുന്ന കാര്യമാണ്. റിയാലിറ്റിഷോയ്ക്ക് ശേഷം ഖത്തറി‌ൽ ഒരു പരിപാടിക്ക് പോവുമ്പോൾ എയർപോർ‌ട്ടിൽ വെച്ചാണ് ആദ്യം സാമിനെ ആദ്യം കാണുന്നത്. അന്ന് ഞാൻ ഓടിപ്പോയി സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തിരുന്നു.

അന്ന് വലിയ വലിയ സെലിബ്രിറ്റികളുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു സാം. അന്ന് ഞാൻ വെറുതെയൊരു ആ​ഗ്രഹം പറഞ്ഞിരുന്നു എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്ന്. ശേഷം ഞാൻ ക്വീൻ സിനിമ ചെയ്തു.

അന്ന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് വാങ്ങാൻ പോകാനായി ഞാൻ മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്. അന്ന് മുതലുള്ള സൗഹൃദമാണ്. അന്ന് മുതൽ സാമിനെ എനിക്ക് അടുത്തറിയാം അഞ്ച് വർഷത്തെ പരിചയമാണ് എന്നും വികാരഭരിതയായി സാനിയ പറഞ്ഞു.

​ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ സിനിമാ കരിയറിൽ ഏറെ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018ല്‍ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രം കൂടിയാണിത്.

ശേഷവും സാനിയ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രത്തെ സാനിയ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം സാനിയ കാഴ്ച വെച്ചു.

ഇടയ്ക്ക് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാനുമായുള്ള സാനിയയുടെ ഡാൻസ് വീഡിയോകൾ ശ്രദ്ധനേടിയിരുന്നു. ഫാഷനിലും കമ്പമുള്ളയാളാണ് സാനിയ. ഇരുപതുകാരിയായ താരം ​ഗ്ലാമറസ് വേഷങ്ങൾ ധരിക്കുന്നതിനെതിരെ പലരും വിമർശിച്ചപ്പോൾ വളരെ ശക്തമായ നിലാപാടുകൾ സാനിയ സ്വീകരിച്ചിരുന്നു.

‘എനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ക്വീൻ എന്ന ആദ്യ സിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാ​ഗ്രാമിലൊക്കെ ഫോട്ടോ ഇടും. ഞാൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു.’

‘എന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല’ എന്നാണ് സാനിയ വിമർശകർക്കുള്ള മറുപടിയായി പറഞ്ഞത്.

about saniya

More in News

Trending

Recent

To Top