Connect with us

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി, ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു;രാഹുൽ ഈശ്വർ പറയുന്നു !!

Movies

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി, ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു;രാഹുൽ ഈശ്വർ പറയുന്നു !!

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി, ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു;രാഹുൽ ഈശ്വർ പറയുന്നു !!

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. അതിനിടെ ഏറെ ചർച്ചയാ പേരായിരുന്നു രാഹുൽ ഈശ്വറിന്റെത് . ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ആളാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി മറ്റൊരു പുതിയ പേര് കൂടി രാഹുലിന് ലഭിച്ചിട്ടുണ്ട്, ‘ദിലീപ് അനുകൂലി’.

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി നടൻ ദിലീപിന് വേണ്ടി രംഗത്തെത്തിയതോടെയായിരുന്നു ‘ദിലീപ് അനുകൂലി’ എന്ന പേര് രാഹുലിന് ലഭിക്കുന്നത്. മീഡിയ വൺ ചാനലിലായിരുന്നു ആദ്യമായി അങ്ങനെയൊരു പട്ടം രാഹുലിന് നൽകിയത്. പിന്നീട് പല ചർച്ചകളിലും ഇതേ പേര് ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ദിലീപ് അനുകൂലി എന്ന് വിളിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഇപ്പോൾ അങ്ങനെ ഉപയോഗിച്ചോയെന്ന് താൻ അങ്ങോട്ട് പറയാറുണ്ടെന്നും പറയുകയാണ് രാഹുൽ ഈശ്വർ. അതിനുള്ള കാരണവും രാഹുൽ വിശദീകരിക്കുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇതിനോട് പ്രതികരിച്ചത്.

ദിലീപ്, വിജയ് ബാബു, ഒടുവിൽ സിവിക് ചന്ദ്രൻ കേസിലെല്ലാം ആരോപണ വിധേയർക്കൊപ്പമാണ് രാഹുൽ ഈശ്വർ നിന്നിട്ടുള്ളത്. ഇതിന്റെ പേരിൽ പല ട്രോളുകളും രാഹുലിനെതിരെ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്- ദിലീപ് പക്ഷമെന്നോ സിവിക് പക്ഷമെന്നോ എന്ത് പേര് വെച്ചാലും തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് രാഹുൽ പറയുന്നു.

ഇപ്പോൾ താൻ ദിലീപ് അനുകൂലിയെന്ന് വെയ്ക്കാൻ അങ്ങോട്ട് വിളിച്ച് പറയാറുണ്ട്. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി. ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗമാണ് ന്യായം, ഇത് മറ്റൊരു വിഷയമാണ്. എന്നിരുന്നാലും ഇത്തരം പേരുകൾ അലോസരപ്പെടുത്താറില്ല.

‘ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നത് വാദപ്രതിവാദങ്ങളും ചർച്ചകളുമാണ്. റോമ,ഗ്രീക്ക് കാലം മുതൽ ഇത് ഇങ്ങനെ തന്നെയാണ്. വാദം ,എതിർവാദം , സമന്വയം ഇതിലൂടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്’, രാഹുൽ ഈശ്വർ പറഞ്ഞു.

ചില വിഷയങ്ങൾ വെളിയിൽ കാണുന്നതല്ലെന്ന അതിലെ ശരിയെന്ന എന്ന തോന്നലുണ്ട്. ഇപ്പോൾ താൻ നിയമം പഠിക്കുന്നുണ്ട്. ആ നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ കാണാറുള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.അതേസമയം രാഹുലിനെതിരെ നിലപാടുകളുടെ പേരിൽ ഉയരുന്ന ട്രോളുകൾ വളരെ വിഷമിപ്പിക്കാറുണ്ടെന്ന് രാഹുലിന്റെ ഭാര്യ ദീപ അഭിമുഖത്തിൽ പറഞ്ഞു. ‘എന്തിനാണ് ഇങ്ങനെ നെഗറ്റിവിറ്റി വാങ്ങിക്കൂട്ടുന്നത് ചില കാര്യങ്ങൾ പറയാതിരുന്നൂടെയെന്ന് ചോദിക്കാറുണ്ട്. എന്നാലും അദ്ദേഹം പിൻമാറില്ല’, ദീപ ഈശ്വർ പറഞ്ഞു.

എന്നാൽ ട്രോളുകൾ എന്നാൽ അതിന് പിന്നിൽ വലിയ ഹ്യൂമർ സെൻസ് ഉണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഹെൽത്തി ഹ്യൂമർസെൻസ് ഉണ്ടാകുന്നത് പൊതുവെ നല്ലതാണെന്നും അത് അഭ്യൂസീവ് ആകുന്ന തരത്തിലേക്ക് പോകരുതെന്നുമാണ് കാര്യമെന്നും രാഹുൽ പറഞ്ഞു.

പലപ്പോഴും രാഹുൽ ഈശ്വറിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നയാളാണ് ദീപ ഈശ്വർ. എന്നാൽ എല്ലാ കാര്യത്തിലും തങ്ങൾക്ക് ഒരേ നിലപാട് അല്ലെന്നും അഭിമുഖത്തിൽ ദീപ പറഞ്ഞു. ശബരിമല ആണ് പൂർണമായും രാഹുലിന്റെ നിലപാടിനോട് യോജിപ്പ് ഉണ്ടായ വിഷയം. ഇപ്പോൾ രാഹുൽ സജീവമായി നിൽക്കുന്ന പല വിഷയങ്ങളിലും എനിക്ക് എതിർ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ താൻ ആ വിഷയങ്ങളിൽ പ്രതികരിക്കാറില്ലെന്നും ദീപ പറഞ്ഞു.

More in Movies

Trending

Recent

To Top