Connect with us

പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ…; ആ ഒരു ആഗ്രഹവും ഉണ്ട് ;യാത്രകളെ കുറിച്ച് അഹാന!

News

പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ…; ആ ഒരു ആഗ്രഹവും ഉണ്ട് ;യാത്രകളെ കുറിച്ച് അഹാന!

പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ…; ആ ഒരു ആഗ്രഹവും ഉണ്ട് ;യാത്രകളെ കുറിച്ച് അഹാന!

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനൊപ്പം മക്കളെയും ഭാര്യയെയും എല്ലാം ഇന്ന് മലയാളികൾക്ക് അടുത്തറിയാം. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയത്.

യൂട്യൂബ് വ്‌ളോഗറായും തിളങ്ങി നിൽക്കുന്ന അഹാനയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. അഹാനയുടെ സഹോദരിമാരും അമ്മയും എല്ലാം എല്ലാവരും ഇന്ന് വ്‌ളോഗർമാർ ആണ്.

അടുത്തിടെ അഹാനയുടെയും കുടുംബത്തിന്റെയും സിംഗപ്പൂർ യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇടയ്ക്കിടെ കുടുംബവുമായും അല്ലാതെയും യാത്രകൾ നടത്തുന്ന അഹാന തന്റെ യാത്രകളെ കുറിച്ച് ആദ്യമായി തുറന്നുസംസാരിക്കുകയാണ്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം യാത്രകളെ കുറിച്ച് മനസ് തുറന്നത്.

“കുടുംബമായും കുട്ടുകാരുമായും യാത്രകൾ ചെയ്യാറുണ്ടെങ്കിലും അമ്മയെ ഓരോ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതാണ് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമെന്നാണ് അഹാന പറയുന്നത്. ‘എനിക്കു പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ് അമ്മയെ അവിടെ കൊണ്ടുപോകണം, ഇവിടെ കൊണ്ടുപോകണം, അങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്യണം എന്നൊക്കെ.

അങ്ങനെയെന്തെങ്കിലും ചെയ്യുമ്പോൾ നല്ല സന്തോഷം ഫീൽ ചെയ്യും. ഞാൻ പോയി ഇഷ്ടപ്പെട്ട ഒരു സ്ഥലം, അല്ലെങ്കിൽ ഒരു കാര്യം കാണിച്ച് അമ്മയ്ക്ക് അത് ഇഷ്ടമാകുമ്പോൾ, എനിക്കതൊരു പ്രത്യേക സന്തോഷവും തൃപ്തിയുമാണ്. ഇങ്ങനെ യാത്രകളിലും അമ്മയെ കൊണ്ടുപോകാൻ ഇഷ്ടമാണെനിക്ക്.’ അഹാന പറയുന്നു.

സിംഗപ്പൂരിൽ നേരത്തെ പോയിട്ടുണ്ടെന്നും വീണ്ടും പോകാൻ ഉള്ള ആഗ്രഹം കൊണ്ടാണ് അവിടെ പോയതെന്നും അഹാന പറഞ്ഞു. പണ്ട് പോയപ്പോൾ ചെയ്ത കാര്യങ്ങൾ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ചെയ്യാനായി. അന്നത്തെക്കാൾ ഏറെ സ്പെഷ്യലാണ് അവസാന യാത്രയെന്നും കൂടുതൽ എന്ജോയ് ചെയ്യാൻ സാധിച്ചെന്നും താരം പറഞ്ഞു.

അടുത്തിടെയാണ് യാത്ര മോഹങ്ങൾ വന്നതും യാത്രകൾ ചെയ്യാൻ തുടങ്ങിയതും. ജോലി ചെയ്തു സമ്പാദിച്ചു തുടങ്ങുമ്പോഴാണല്ലോ അങ്ങനെ കൂടുതലായി ആഗ്രഹിക്കാനും പറ്റുകയുള്ളൂ. പല സ്ഥലങ്ങളിലെ ഭക്ഷണം കഴിക്കാൻ, രുചി അറിയാൻ എനിക്ക് ഇഷ്ടമാണ്.

ഇപ്പോൾ ഗ്ലോബിലേക്കു നോക്കുമ്പോൾ തന്നെ അവിടെ പോകണം, ഇവിടെ പോകണം എന്നൊക്കെ തോന്നാറുണ്ട്. നമുക്ക് നല്ല ആരോഗ്യം ഉള്ളപ്പോഴാണ് യാത്രചെയ്യാൻ നല്ലത്. പലയിടത്തും പോകുമ്പോൾ നടക്കാനും സ്ഥലങ്ങൾ കാണാനുമെല്ലാം പറ്റണമല്ലോ. ചെറുപ്പമായിരിക്കുമ്പോൾ കഴിയുന്നിടത്തോളം യാത്ര ചെയ്യണമെന്നാണ് ആഗ്രഹമെന്നും അഹാന പറയുന്നു.

യാത്രകൾവലിയ എക്സ്പോഷർ തരും. അതുവഴി കുറെ കാര്യങ്ങളിൽ ആത്മവിശ്വാസവും കിട്ടും എന്ന് തോന്നുന്നു. പല സ്ഥലങ്ങൾ കാണുന്നു, പലതരം ആളുകളെ കാണുന്നു, പല സാഹചര്യങ്ങളുമായി ചേർന്നുപോകുന്നു, ഇങ്ങനെ യാത്രകൾ നമുക്ക് വലിയ അനുഭവങ്ങൾ തരുമെന്നാണ് തോന്നുന്നതെന്നും അഹാന കൂട്ടിച്ചേർത്തു.

ഒറ്റയ്ക്കുള്ള യാത്രകളോട് പേടിയുണ്ടെന്നും അഹാന പറഞ്ഞു. ‘തനിച്ചു യാത്ര പോകണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതലായി, കൂട്ടുകൂടിയുള്ള യാത്രകൾ പോകാനാണിഷ്ടം. ഒറ്റയ്ക്കു പോകുന്നതിനേക്കാൾ ആസ്വദിക്കുക കൂട്ടുകൂടിയാണോ എന്ന് അറിയില്ല. ഒരുപക്ഷേ, എന്നെങ്കിലും ഒരു സോളോ ട്രിപ്പ് പോയേക്കാം. ഇപ്പോഴെന്തായാലും പോയേ തീരൂ എന്ന നിലപാടില്ല. തനിച്ചു യാത്ര ചെയ്യുമ്പോൾ, പെൺകുട്ടിയെന്ന നിലയിൽ ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിവരും.

ഇപ്പോഴത്തെ സാഹചര്യത്തിൽ തീർച്ചയായും സുരക്ഷയെക്കുറിച്ച് നമ്മൾ മുൻകരുതലെടുക്കണം, മറ്റൊരു ഓപ്ഷൻ ഇല്ല എന്നും അഹാന പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. പിന്നെ ടൊവിനോ തോമസ് നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ കരിയര്‍ മാറി മറിഞ്ഞത്. സിനിമയിലെ നിഹാരിക എന്ന കഥാപാത്രമായി അഹാന ജീവിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടി, ഡോട്ട്സ് തുടങ്ങിയ ചിത്രങ്ങളിലും അഹാന അഭിനയിച്ചു. ‘മി മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരീസ് ആണ് അഹാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

about ahana

More in News

Trending