Connect with us

കുറച്ചു നാളായി ഒരു വിവരവുമില്ലാലോ ?സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി!

Movies

കുറച്ചു നാളായി ഒരു വിവരവുമില്ലാലോ ?സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി!

കുറച്ചു നാളായി ഒരു വിവരവുമില്ലാലോ ?സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി!

മലയാളികൾ ഏറെ സ്‌നേഹിക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന സൂപ്പർ ഹിറ്റ് ഗാനമാലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന റിമി ടോമിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങൾ റിമിയുടെ ശബ്ദത്തിൽ പിറവിയെടുത്തു.

ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അൺലിമിറ്റഡ് എനർജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും റിമി എത്താറുണ്ട്. കൃത്യമായ വ്യായാമ മുറകളിലൂടെ ശരീര വണ്ണം കുറച്ച് തന്റെ ആരാധകരെ റിമി ടോമി ഞെട്ടിച്ചിരുന്നു. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

താരജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിനുള്ളത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്ന് വെള്ളം കുടിപ്പിക്കാറുണ്ട്.

മറ്റ് ചില റിയാലിറ്റി ഷോകളിലും ജഡ്ജായി താരം എത്താറുമുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി എത്തിയത്. മീശ മാധവനിലെ ചിങ്ങം മാസം വന്ന് ചേർന്നാൽ‌ എന്ന ​ഗാനമാണ് റിമിയുടെ എക്കാലത്തേയും ഹിറ്റ്. ലോക്ക്ഡൗൺ കാലത്ത് റിമി മറ്റ് സെലിബ്രിറ്റികളെപ്പോലെ തന്നെ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

വളരെ വേ​ഗത്തിൽ തന്നെ യുട്യൂബ് ചാനൽ പ്രേക്ഷകർക്കിടയിൽ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകൾ പങ്കുവെച്ച് റിമിയുടെ ചാനൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ സമ്പാദിച്ച് കഴിഞ്ഞു. പാചകം, യാത്ര, ഡെയ്ലി വ്ലോ​ഗ് തുടങ്ങിയവയാണ് റിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്.

ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ ഒരു വിവരവുമില്ല. പതിവായി വീഡിയോകൾ പങ്കുവെക്കാറുള്ള റിമിയുടെ വിവരമില്ലാതായതോടെ പ്രേക്ഷകരെല്ലാം താരത്തിന് മെസേജും മറ്റും അയച്ച് കാര്യങ്ങൾ തിരക്കിയിരുന്നു.

ഇപ്പോഴിത താൻ ഇത്രയും നാൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിമി ടോമി. കുറച്ച് നാൾ തെണ്ടയിൽ ഇൻഫക്ഷനായി വോയ്സ് റെസ്റ്റിലായിരുന്നുവെന്നും. കുറച്ച് നാൾ യുട്യൂബിൽ നിന്നെല്ലാം വിട്ടുനിന്നതോടെ മടി പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് വീഡിയോകൾ‌ ചെയ്യാതിരുന്നതെന്നും റിമി ടോമി പറഞ്ഞു.

മാത്രമല്ല ഇനി മുതൽ വലിയ ​ഗ്യാപ്പില്ലാതെ വീഡിയോകൾ പങ്കുവെക്കുമെന്നും റിമി ടോമി പറഞ്ഞു. ഒട്ടനവധി മെസേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നൽ‌കാമെന്ന് കരുതിയതെന്നും റിമി ടോമി വീഡിയോയിൽ പറഞ്ഞു.

മുപ്പത്തിയെട്ടുകാരിയായ റിമി ടോമി വിവാഹമോചനത്തിന് ശേഷം നടത്തിയ മേക്കോവർ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ശരീര ഭാരം നന്നായി കുറച്ച് നടിമാരെ തോൽപ്പിക്കുന്ന മേക്കോവറാണ് റിമി ടോമി നടത്തിയത്. റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാണ്.

ഫിറ്റ്നസ്, ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് റിമി ടോമി. പിന്നണി ​ഗായിക എന്നതിനപ്പുറം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഷാരൂഖാനേയും ദീപിക പദുകോണിനേയും വരെ അനാ‌യാസമായി ഇന്റർവ്യൂ ചെയ്ത് ഞെട്ടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റിമി ടോമി.

ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ വേണ്ടത്ര കഴിവില്ലാതിരുന്നിട്ടും വളരെ മനോഹരമായി കിങ് ഖാനെയും ദീപികയേയും ഇൻർവ്യൂ ചെയ്ത് അവരുടെ വായിൽ നിന്ന് തന്നെ പ്രശംസ നേടി. ബിസിനസുകാരനായ റോയ്സ് കിഴക്കൂടനാണ് റിമിയെ വിവാഹം ചെയ്തത്.

ഒന്നിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി അടുത്തിടെ പറഞ്ഞിരുന്നു.

നൽകിയ അഭിമുഖത്തിലാണ് താരം മേക്കോവറിനെ കുറിച്ച് സംസാരിച്ചത്. തന്റെ മേക്കോവർ രഹസ്യങ്ങളും റിമി പങ്കുവെക്കുന്നുണ്ട്.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനൊക്കെ വേണ്ടിയാണ് താൻ മേക്കോവറിനെ കുറിച്ച് ചിന്തിച്ചത് എന്നാണ് റിമി പറയുന്നത്. ‘ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ? ഇഷ്ടമുള്ള ഡ്രസ് ധരിക്കാൻ കഴിയും. എനിക്ക് സാരി ഉടുക്കാൻ ഒരുപാടിഷ്ടമാണ്. വയറു നിറച്ച് ഫൂഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറു ചാടിയിരുന്നാലോ.’


പണ്ടു സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങിയിരിക്കുന്നതിനായി ബെൽറ്റ് കെട്ടുമായിരുന്നു. സ്റ്റേജ് പെർഫൊമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു.’ റിമി പറഞ്ഞു.

മുടങ്ങാതെയുള്ള വ്യായാമമാണ് തന്റെ മേക്കോവറിന്റെ ഒരു രഹസ്യമെന്നാണ് റിമി പറയുന്നത്. കൃത്യമായി വർക് ഔട്ട് ചെയ്യും 70 ശതമാനം ഡയറ്റും 30 ശതമാനം വർക് ഔട്ടും എന്നാണ്. അത് കൃത്യമായി പാലിക്കുമെന്നും റിമി പറയുന്നു. ഭക്ഷണപ്രിയ ആയ അൽപം കഴിച്ചാലും തടിക്കുന്ന തന്റെ ഡയറ്റിങ് രീതികളും റിമി പങ്കുവയ്ക്കുന്നുണ്ട്.

More in Movies

Trending

Recent

To Top