Connect with us

വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ചു; കല്യാണത്തിനിടാൻ ചെരുപ്പ് വാങ്ങാൻ പോലും ക്യാഷ് ഇല്ലായിരുന്നു; കൂട്ടുകാരന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ ഭാര്യ വീട്ടിൽ പോയത്; മാമുക്കോയയുടെ ചെറുപ്പം ഇങ്ങനെ!

News

വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ചു; കല്യാണത്തിനിടാൻ ചെരുപ്പ് വാങ്ങാൻ പോലും ക്യാഷ് ഇല്ലായിരുന്നു; കൂട്ടുകാരന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ ഭാര്യ വീട്ടിൽ പോയത്; മാമുക്കോയയുടെ ചെറുപ്പം ഇങ്ങനെ!

വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ചു; കല്യാണത്തിനിടാൻ ചെരുപ്പ് വാങ്ങാൻ പോലും ക്യാഷ് ഇല്ലായിരുന്നു; കൂട്ടുകാരന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ ഭാര്യ വീട്ടിൽ പോയത്; മാമുക്കോയയുടെ ചെറുപ്പം ഇങ്ങനെ!

മലയാള സിനിമയിൽ കാലങ്ങളായി തിളങ്ങിനിൽക്കുന്ന നടനാണ് മാമുക്കോയ. ഏതു വേഷം ചെയ്താലും അതിനെ പൂർണ്ണതയിൽ എത്തിക്കാൻ മാമുക്കോയയ്ക്ക് സാധിക്കും. നാടോടിക്കാറ്റ്, സന്ദേശം, പൊൻമുട്ടയിടുന്ന താറാവ്, ചന്ദ്രലേഖ തുടങ്ങി നിരവധി സിനിമകളിൽ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രം വളരെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ മാമുക്കോയയുടെ കോഴിക്കോടൻ ഭാഷാ ശൈലിയും നടനെ വ്യത്യസ്തനാക്കി.

എന്നാൽ, മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന നടന്റെ ജീവിത കഥ സിനിമ പോലെ തന്നെ അവിശ്വസനീയമാണ് . ദുരിതം നിറഞ്ഞ ചെറുപ്പകാലമായിരുന്നു മാമുക്കോയക്ക്. വളരെ സാധാരണ കുടുംബത്തിൽ ജനിച്ച മാമുക്കോയ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ജോലികൾ ചെയ്തിരുന്നു. മുമ്പൊരിക്കൽ തന്റെ ചെറുപ്പകാലത്തെക്കുറിച്ച് മാമുക്കോയ സംസാരിച്ചിരുന്നു.

ഇപ്പോഴിതാ, സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്ന മാമുക്കോയയുടെ വാക്കുകളാണ് വൈറലാകുന്നത്.

‘വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയത് കാരണം ബാപ്പയുമായി വലിയ അടുപ്പം ഉണ്ടായിട്ടില്ല. പിന്നെ ഉമ്മ തന്നെയാണ് ഞങ്ങളെ കഷ്ടപ്പെട്ട് പോറ്റിയത്. ജേഷ്ഠൻ ജോലിക്ക് പോവാനായപ്പോൾ ജേഷ്ഠന്റെ കൂടി ചെറിയൊരു വരുമാനം വന്നു. ചെറിയ കൂലിയാണ് അന്ന് കിട്ടുക. ഞാനും ചെറുപ്പത്തിലേ മരത്തിന്റെ തൊലി വിൽ‌ക്കും കല്ലായിപ്പുഴയിൽ നിന്ന് ചെളിവാരി കട്ടയാക്കി കുത്തിയെടുത്ത് കൂട്ടി വെക്കും. അത് വിൽക്കും. അന്ന് വീടിന്റെ അകം മെഴുകാൻ ഇതാണ് ഉപയോ​ഗിച്ചിരുന്നത്’.

‘സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞായറാഴ്ച ദിവസങ്ങളിൽ മുരിങ്ങയുടെ ഇല പറിച്ച് ചെറിയ പിടി ആക്കും. അന്ന് പൈസ അല്ല അണകളാണ്. ഒരു മുക്കാലിനും രണ്ട് മുക്കാലിനും ഒക്കെ പിടികളാക്കി കെട്ടിയിട്ട് ഈ മുരുങ്ങയില കൊട്ടയിലാക്കി കോഴിക്കോട് തളി എന്ന സ്ഥലത്ത് കൊണ്ടുപോവും. അവിടെ പട്ടൻമാരാണ് താമസിക്കുന്നത്. അവർ ഇത് വാങ്ങും’

ആ വിറ്റു കിട്ടുന്ന കാശുമായി നേരെ പാളയം മാർക്കറ്റിൽ വരും. അവിടെ നിന്ന് കപ്പ തൂക്കി വിറ്റതിന് ശേഷമുള്ള പൊടിക്കപ്പയും പച്ചക്കായകളുടെ കുലയിൽ നിന്ന് പൊട്ടി വീണ കായകളും ഞങ്ങൾ ഒന്നിച്ച് വാങ്ങും. മുരിങ്ങയിലെ വിറ്റ കാശുകൊണ്ട് പേന, മഷി, നിബ്ബ് തുടങ്ങിയ സാധനങ്ങളാെക്കെ അങ്ങാടിയിൽ നിന്ന് വാങ്ങും.

പലഹാരങ്ങൾ ഹോട്ടലിലും വീടുകളിലും വിൽക്കുമായിരുന്നു. രാവിലെ പരഹാരങ്ങൾ കൊടുത്ത് വൈകുന്നേരം കടപ്പുറത്തെ പന്ത് കളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ വീടുകളിൽ കയറി ഈ പൈസ വാങ്ങും. ഞാൻ മാത്രമല്ല ഇതേ ജോലി ചെയ്ത ഒരുപാട് കുട്ടികളുണ്ട്.

ഇന്ന് ആർക്കും ഒന്നിനും ക്ഷാമം ഇല്ലല്ലോ. പണക്കാർക്കാണ് അന്ന് എല്ലാ സാധനങ്ങളും കിട്ടുക. നമ്മളെ പോലത്തെ ആളുകൾക്ക് റേഷൻ ഷാപ്പിൽ നിന്നാണ് വെള്ള തുണികളൊക്കെ തരുക. സാമ്പത്തിക ശേഷയുള്ളവർക്ക് രണ്ട് ഷർട്ടൊക്കെ ഉണ്ടാവും. അല്ലാത്തവർക്ക് ഒന്ന്. ഇന്നത്തെ പോലെ ഇഷ്ടം പോലെ ഷൂ, ചെരിപ്പൊന്നും ചവിട്ടി നടക്കില്ല. വാങ്ങാൻ കഴിവുള്ളവർ മാത്രമേ ചെരുപ്പൊക്കെ ചവിട്ടുള്ളൂ. എനിക്ക് ചെരുപ്പും ഇല്ലായിരുന്നു’

‘കല്യാണത്തിന് പുതിയാപ്ല പോവുന്ന അന്ന് ചെരുപ്പ് ചവിട്ടാത്ത ആരും ഉണ്ടാവില്ല. എനിക്കത് ഉണ്ടായിരുന്നില്ല. കാരണം ചെരുപ്പ് വാങ്ങാൻ കാശ് ഇല്ലായിരുന്നു. കല്യാണത്തിന് ഭാര്യ വീട്ടിൽ പോവുന്നതിന്റെ മുമ്പത്തെ ആഴ്ച എന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു’

‘ഭാര്യ വീടിന്റെ അടുത്തെത്തിയപ്പോൾ ഞാനവനോട് പറഞ്ഞു നിന്റെ ചെരുപ്പ് ഒന്ന് താ ഒന്ന് അഡ്ജസ്റ്റ് ചെയ്യെന്ന്. അവനോട് ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ ഭാര്യ വീട്ടിൽ പോയത്. തിരിച്ചു വന്ന് അതേ സ്ഥലത്ത് എത്തിയപ്പോൾ അവന് അഴിച്ച് കൊടുത്തു. അത്രയും ദുരിത കാലഘട്ടത്തിലാണ് ജീവിതം ആരംഭിക്കുന്നത്,’ മാമുക്കോയ പറഞ്ഞതിങ്ങനെ.

about mamukkoya

Continue Reading
You may also like...

More in News

Trending

Recent

To Top