Connect with us

ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അത് ഏറെ വേദനിപ്പിച്ചു : തുറന്ന് പറഞ്ഞ് ഹണി റോസ്!

Movies

ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അത് ഏറെ വേദനിപ്പിച്ചു : തുറന്ന് പറഞ്ഞ് ഹണി റോസ്!

ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അത് ഏറെ വേദനിപ്പിച്ചു : തുറന്ന് പറഞ്ഞ് ഹണി റോസ്!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് സാധിച്ചു.പതിനഞ്ച് വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌മാണ് ഹണിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ഹണിയെ തേടിയെത്തുകയായിരുന്നു.

സിനിമയിൽ ബോൾഡ് കഥാപാത്രങ്ങളെ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഹണി റോസ്. തന്റെ കരിയറിൽ ഏറെ വിഷമിപ്പിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഹണി ഇപ്പോൾ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താൻ ചെയ്ത ചില ഇമോഷണൽ ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നുമാണ് ഹണി റോസ് പറഞ്ഞത്. ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി റോസ്.

കഥയ്ക്ക് അനുയോജ്യമാണ് എന്ന് തോന്നിയാൽ അഭിനയിക്കുക. അല്ലെങ്കിൽ അങ്ങനെയുള്ള സീനുകളിൽ അഭിനയിക്കാൻ ചെയ്യാൻ വിട്ടുവീഴ്ച ചെയ്യുക. ഇതിൽ ഏതാണ് ഹണിയുടെ നിലപാട് എന്ന അവതാരകൻ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. അത്തരത്തിലുള്ള രംഗങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റായിട്ടുള്ള രംഗങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അതിന് വിമർശനങ്ങളും നേരിട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു.

ചിലർ ഇത്തരം രംഗങ്ങൾ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു. അതിനെ കുറിച്ചുള്ള നിലപാട് എന്താണെന്ന ചോദ്യത്തിന്, നമ്മൾ ചെയ്യാൻ പോകുന്ന രംഗത്തെ കുറിച്ച് നമ്മുക്ക് വ്യക്‌തമായ ക്ലാരിറ്റി ഉണ്ടാകണമെന്നും അങ്ങനെയൊരു രംഗത്തെ അതേ പ്രാധാന്യത്തിൽ കണ്ടിട്ടുള്ള ആളുകളാണോ നമ്മുടെ കൂടെയുള്ളത് എന്നൊക്കെ നോക്കുക എന്നതിലാണ് കാര്യമെന്നും ഹണി റോസ് പറഞ്ഞു.

അങ്ങനെയൊരു രംഗം എടുത്താൽ അത് മാത്രം കട്ട് ചെയ്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്ന രീതികളും ഉണ്ടെന്ന് ഹണി റോസ് പറഞ്ഞു. തനിക്കും അത്തരമൊരു അനുഭവമുണ്ട്. താൻ മനസിലാക്കിയ സിനിമയും തന്റെ അടുത്ത് പറഞ്ഞ സിനിമയും ഒന്ന് തന്നെയായിരുന്നു. പക്ഷേ ആ സിനിമ പ്രൊമോട്ട് ചെയ്ത രീതി തന്നെ വിഷമിപ്പിച്ചു എന്നാണ് ഹണി പറഞ്ഞത്.

ഭയങ്കര ഇമോഷണലായ വളരെ ഇൻസ്റ്റൻസായ ഒരു രംഗമായിരുന്നു അത്. ഞാൻ ആ സിനിമ ചെയ്യാമെന്ന് പറയുമ്പോൾ സിനിമയിൽ അത്തരമൊരു രംഗം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഇങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നത്. സംവിധായകൻ ആ രംഗം കൃത്യമായി പറഞ്ഞു മനസിലാക്കി തന്നപ്പോൾ എനിക്ക് അത് ബോധ്യമായി.’

‘പക്ഷേ ആ രംഗം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചു. ‘ഇതുകൂടി ഉണ്ട് ‘ എന്ന രീതിയിലാണ് അതിന്റെ ടാഗ് ലൈൻ പോലും പോയത്. ഇതെങ്ങനെ സംഭവിച്ചു എന്ന അവസ്ഥയായി പോയി. ഞാൻ ചോദിച്ചപ്പോൾ അത് സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായതല്ലെന്നും നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്നുമാണ് പറഞ്ഞത്. അത് വളരെ വിഷമിപ്പിച്ച കാര്യമാണ്,’ ഹണി റോസ് പറഞ്ഞു.

അതേസമയം, മലയാളത്തിൽ ബിഗ് ബ്രദർ, അക്വാറിയം തുടങ്ങിയ ചിത്രങ്ങളിലാണ് ഹണി അവസാനമായി അഭിനയിച്ചത്. തമിഴ് ചിത്രമായ പാട്ടമ്പൂച്ചിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഹണി റോസിന്റെ ചിത്രം. മോഹൻലാൽ നായകനാകുന്ന മോൺസ്റ്റർ, തെലുങ്കിൽ ബിഗ് ബജറ്റായി ഒരുങ്ങുന്ന എൻബികെ 107 എന്നി ചിത്രങ്ങളാണ് ഹണിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

More in Movies

Trending

Recent

To Top