Connect with us

ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്, പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി, അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല ; മോഹൻലാൽ പറയുന്നു

Movies

ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്, പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി, അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല ; മോഹൻലാൽ പറയുന്നു

ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്, പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി, അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല ; മോഹൻലാൽ പറയുന്നു

മലയാളികളുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇവർ ഒന്നിച്ചുവന്നിട്ടുള്ള ഓരോ സിനിമയിലെ ഓരോ രംഗങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന മലയാളി പ്രേക്ഷകർ ഇന്നും ഓർത്ത് ഓർത്ത് ചിരിക്കുന്ന രംഗങ്ങളാണ്. ദാസനും വിജയനും ഒന്നും മലയാളികൾ ഉള്ളിടത്തോളം മറക്കില്ല. അടുത്തിടെ മഴവില്‍ മനോരമ നടത്തിയ ഷോയിലേക്ക് ശ്രീനിവാസനെത്തിയിരുന്നു. ശ്രീനിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരുന്നു. അദ്ദേഹത്തെ ആ രൂപത്തില്‍ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയെന്ന് മോഹന്‍ലാല്‍ പറയുന്നു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ മനസുതുറന്നത്.

ശ്രീനിവാസന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള, നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ് അത്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഭാര്യയേയും മക്കളേയും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയി, അതാണ് സംഭവം. അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്.

അദ്ദേഹത്തിന്റെ മനസിലെ നന്മ കൂടിയുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുമ്പോള്‍ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത്. ഒരുപാട് കാലത്തിന് ശേഷമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ചെയ്ത സിനിമകളൊക്കെ. അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. അത്രയും സങ്കടമായിരുന്നു എന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

അനാരോഗ്യം മാറ്റിവെച്ച് പരിപാടിയിലേക്കെത്തിയ ശ്രീനിവാസനോട് മോഹന്‍ലാല്‍ നന്ദി പറഞ്ഞിരുന്നു. ഞാന്‍ രോഗമുള്ള ശയ്യയിലായിരുന്നു എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും കേള്‍ക്കാനാവും, പവിഴമല്ലി ഇനിയും പൂത്തുലയുമെന്നായിരുന്നു ദാസനും വിജയനുമൊപ്പമായി സ്റ്റേജില്‍ നിന്ന സത്യന്‍ അന്തിക്കാട് പറഞ്ഞത്.

സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി സജീവമായ മോഹന്‍ലാലിനെ ഇടയ്ക്ക് ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരുകാലത്ത് ഇതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇരുവരും ആ പിണക്കം അവസാനിപ്പിച്ചത്. അവസരം ലഭിച്ചാല്‍ വീണ്ടും ഒന്നിച്ചെത്തുമെന്ന് പറയാറുണ്ടെങ്കിലും ഇരുവരും അതിനായി ശ്രമിച്ചിരുന്നില്ല. ആ പിണക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ ഇണക്കവും പിണക്കവുമെല്ലാം വാര്‍ത്തയായതാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top