Connect with us

പാപ്പുവിനെ ചേർത്തുപിടിച്ച് നിറഞ്ഞ ചിരിയുമായി ഗോപി സുന്ദറും അമൃത സുരേഷും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

Movies

പാപ്പുവിനെ ചേർത്തുപിടിച്ച് നിറഞ്ഞ ചിരിയുമായി ഗോപി സുന്ദറും അമൃത സുരേഷും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

പാപ്പുവിനെ ചേർത്തുപിടിച്ച് നിറഞ്ഞ ചിരിയുമായി ഗോപി സുന്ദറും അമൃത സുരേഷും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

ഓണം എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ് . . ഓണത്തോട് അനുബന്ധിച്ച് ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ വൈറലാകുന്നത് .ഗോപി സുന്ദറും അമൃത സുരേഷും പങ്കുവെച്ച ചിത്രങ്ങളാണ്

പാപ്പുവിന്റെ രണ്ട് കൈകളും ചേർത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു അമൃതയും ഗോപി സുന്ദറും. എല്ലാവർക്കും ഞങ്ങളുടെ പൊന്നോണാശംസകൾ എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള അമൃതയെയാണ് ചിത്രത്തിൽ കാണുന്നത്. കുർത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം.

അമ്മയ്‌ക്കൊരു ലവുണ്ടെന്ന് ആദ്യം പറഞ്ഞത് പാപ്പുവിനോടാണെന്ന് അമൃത പറഞ്ഞിരുന്നു. ആൾ ഇദ്ദേഹമാണെന്നും പറഞ്ഞിരുന്നു. ഞാൻ നോക്കട്ടെ എന്നായിരുന്നു അവളുടെ മറുപടി. പിന്നീടാണ് അവൾ ഓക്കെ പറഞ്ഞത്. അമ്മ നേരിട്ട പ്രതിസന്ധികളെക്കുറിച്ചെല്ലാം അവൾക്കറിയാം. അമ്മ സന്തോഷത്തോടെ ഇരിക്കണമെന്നാണ് അവൾ ആഗ്രഹിക്കുന്നത്. ഗോപി സുന്ദറുമായി നേരത്തെ തന്നെ അവൾ നല്ല കൂട്ടായിരുന്നു.

എല്ലാരേയും ചേർത്ത് വിളിക്കുന്ന പതിവുണ്ട് പാപ്പുവിന്. അങ്കോണ്ട എന്നാണ് അവൾ ഗോപി സുന്ദറിനെ വിളിക്കുന്നത്. ഞാൻ അങ്കോണ്ടയോട് പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞ് ഇടയ്ക്ക് അവളെന്നെ ഭീഷണിപ്പെടുത്തിയിരുന്നു. പാപ്പുവുമായി സൗഹൃദത്തിലാവാനായി താനൊന്നും ചെയ്തിട്ടില്ലെന്നും അത് സംഭവിക്കുകയായിരുന്നുവെന്നും ഗോപി പറഞ്ഞിരുന്നു. ഗുരുവായൂർ യാത്രയിൽ പാപ്പുവും ഇവർക്കൊപ്പമുണ്ടായിരുന്നു. പൊതുവെ ചിത്രങ്ങൾക്ക് പോസ് ചെയ്യാനിഷ്ടമില്ലാത്ത പാപ്പു അന്ന് തിരിഞ്ഞ് നിന്നത് വവലിയ വിമർശനമായെന്നും ഇരുവരും പറഞ്ഞിരുന്നു.

സോഷ്യൽമീഡിയയിൽ അരങ്ങേറുന്ന വിമർശനങ്ങളെല്ലാം അവളും കാണുന്നുണ്ട്. മമ്മീ അറിഞ്ഞോ, മമ്മിക്ക് ബേബിയുണ്ടായെന്ന് അവളൊരിക്കൽ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി പ്രചരിച്ച കാര്യമായിരുന്നു അത്. മമ്മിയെങ്ങനെയാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. പിന്നെ എന്തിനാണ് ഇതൊക്കെ ഓർത്ത് ടെൻഷനടിക്കുന്നതെന്നും ഇടയ്ക്ക് മകൾ തന്നോട് ചോദിച്ചിരുന്നതായി അമൃത സുരേഷ് വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top