Connect with us

അമല പോളിന്റെ രണ്ടാം വിവാഹം സത്യമോ ? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍ !

Movies

അമല പോളിന്റെ രണ്ടാം വിവാഹം സത്യമോ ? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍ !

അമല പോളിന്റെ രണ്ടാം വിവാഹം സത്യമോ ? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍ !

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽ സഹനടിയുടെ റോളിൽ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് അമല പോൾ. ഇതിനിടെ നടി പ്രണയിച്ച് വിവാഹം കഴിക്കുകയും ആ ബന്ധം നിയമപരമായി വേര്‍പിരിയുകയുമൊക്കെ ചെയ്തു.

ഇതിനിടെ നടി രണ്ടാമതും വിവാഹിതയായെന്ന തരത്തില്‍ പ്രചരണമുണ്ടായി. അത് തികച്ചും വാസ്തവവിരുദ്ധമാണെന്ന് അമല തന്നെ വെളിപ്പെടുത്തി. എന്നാല്‍ പഞ്ചാബി ആചാരപ്രകാരം അമലയുമായി വിവാഹം കഴിച്ചുവെന്നാണ് നടിയുടെ സുഹൃത്തും പാട്ടുകാരനുമായ ഭവനിന്ദര്‍ പറയുന്നത്. നടി ഇയാള്‍ക്കെതിരെ കേസ് കൊടുത്തതോടെയാണ് തെളിവുമായി താരമെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് പഞ്ചാബി പാട്ടുകാരനായ ഭവ്‌നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിൻ്റെ ചിത്രങ്ങള്‍ വൈറലായത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ഭവ്‌നിന്ദറാണ് ഈ ഫോട്ടോസ് പുറത്ത് വിട്ട്. ചിത്രത്തില്‍ ഇരുവരും പരസ്പരം ചുംബിക്കുന്നതൊക്കെ കാണാം. അങ്ങനെയാണ് താരങ്ങള്‍ വിവാഹിതരായോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. പാട്ടുകാരന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ നിന്നും അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളും ഉണ്ടായിരുന്നു. ഇതോടെ വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു.

ഇപ്പോള്‍ ഭവ്‌നിന്ദറിനെതിരെ അമല പോള്‍ ഒരു കോസ് കൊടുത്തിരുന്നു. തന്റെ മുന്‍സുഹൃത്തായ ഭവ്‌നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസില്‍ അമൃത പറയുന്നത്. ഇതേ തുടര്‍ന്ന് കേസ് എടുത്ത പോലീസ് ഗായകനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

ഈ കേസില്‍ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്‌നിന്ദര്‍ ചില രേഖകള്‍ കോടതിയില്‍ ഹാജരാക്കാനായി അഭിഭാഷകന് നല്‍കിയിരുന്നു. 2017 ല്‍ ഇരുവരും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കാണിച്ചിരിക്കുന്നത്.

വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഭവ്‌നിന്ദറുമായി അമല പോൾ അകന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല നടി ആരോപിക്കുന്നത് പോലെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവരുടെ വേർപിരിയലിന് കാരണമായിട്ടില്ലെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം സുഹൃത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അത് അമല നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കേസിലെ സത്യം പുറത്ത് വരട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

2009 ല്‍ സിനിമയിലേക്ക് എത്തിയ അമല പോള്‍ കുറഞ്ഞ കാലം കൊണ്ടാണ് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ 2014 ലാണ് പ്രശസ്ത സംവിധായകന്‍ എഎല്‍ വിജയിയും അമല പോളും വിവാഹിതരാവുന്നത്. ഏറെ കാലം പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായെങ്കിലും 2016 ല്‍ വേര്‍പിരിഞ്ഞു.
വിജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അമല വിവാഹത്തെ കുറിച്ചൊന്നും പറഞ്ഞതേയില്ല. ഇതിനിടയിലാണ് കാമുകനൊപ്പമുള്ളതെന്ന തരത്തിൽ ചില ഫോട്ടോസ് പുറത്ത് വരുന്നത്. അന്ന് തന്നെ നടിയത് നിഷേധിച്ചെങ്കിലും വാർത്ത വീണ്ടും ചർച്ചയാവുകയാണ്.

More in Movies

Trending

Recent

To Top