Connect with us

പുറകിലെ ഗ്രിൽ തകർത്ത് അടുക്കളുടെ വാതിൽ തുറക്കാനായി ശ്രമിച്ചിരുന്നു, മുന്നിലെ ജനാലയുടെ കമ്പികളും തകർത്തു.. . സുനുവും സൈനുവും നന്നായി പേടിച്ചിരിക്കുകയാണ്, മഷൂറയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അതിഭീകരം! ഞെട്ടിക്കുന്ന വാർത്തയുമായി ബഷീറും കുടുംബവും

Malayalam

പുറകിലെ ഗ്രിൽ തകർത്ത് അടുക്കളുടെ വാതിൽ തുറക്കാനായി ശ്രമിച്ചിരുന്നു, മുന്നിലെ ജനാലയുടെ കമ്പികളും തകർത്തു.. . സുനുവും സൈനുവും നന്നായി പേടിച്ചിരിക്കുകയാണ്, മഷൂറയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അതിഭീകരം! ഞെട്ടിക്കുന്ന വാർത്തയുമായി ബഷീറും കുടുംബവും

പുറകിലെ ഗ്രിൽ തകർത്ത് അടുക്കളുടെ വാതിൽ തുറക്കാനായി ശ്രമിച്ചിരുന്നു, മുന്നിലെ ജനാലയുടെ കമ്പികളും തകർത്തു.. . സുനുവും സൈനുവും നന്നായി പേടിച്ചിരിക്കുകയാണ്, മഷൂറയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അതിഭീകരം! ഞെട്ടിക്കുന്ന വാർത്തയുമായി ബഷീറും കുടുംബവും

ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ കുടുംബത്തിലെ സന്തോഷവും സങ്കടനിമിഷങ്ങളും തങ്ങളെ സ്നേഹിക്കുന്നവരുമായി ഇവർ പങ്കിടാറുണ്ട്.

ബഷീറിന്റെ രണ്ടമത്തെ ഭാര്യ മഷൂറ ഗർഭിണിയാണെന്ന് അടുത്തിടെയാണ് ബഷീറും കുടുംബവും അറിയിച്ചത്. അത് കഴിഞ്ഞ് പിന്നീടുള്ള വിശേഷങ്ങളെല്ലാം വീഡിയോകളിലൂടെയായി പങ്കുവെച്ചിരുന്നു. രണ്ട് ദിവസം മുമ്പ് മഷൂറയുടെ ആഗ്രഹപ്രകാരം മാംഗ്ലൂരിലേക്ക് പോയിരുന്നു. ഈ വീഡിയോയും പങ്കുവെച്ചിരുന്നു. മാംഗ്ലൂർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് കണ്ട് ഞെട്ടിയിരിക്കുകയാണ് ബഷീറും കുടുംബവും.

ബിബി ഹൗസിൽ കള്ളൻ കയറാൻ ശ്രമിച്ചതിനെക്കുറിച്ചാണ് ബഷീറും സുഹാനയും വീഡിയോയിലൂടെ പറഞ്ഞത്. കുറേ വീടുകളിൽ താമസിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ബിബി ഹൗസിൽ കള്ളൻ കയറി എന്ന ക്യാപ്ഷനോടെയാണ് ബഷീർ വീഡിയോ പങ്കുവെച്ചത്. വ്‌ളോഗ് ചെയ്യുന്നതിനാൽ ഞങ്ങളെങ്ങോട്ടാണ് പോവുന്നതെന്ന് ആളുകൾക്ക് കൃത്യമായി മനസിലാവും. മാം​ഗ്ലൂരിലേക്ക് പോകുന്നതിന്റെ അന്ന് പങ്കുവെച്ച വീഡിയോയ്ക്കും കള്ളൻമാർക്ക് എളുപ്പമായല്ലോ എന്ന് ആരോ കമന്റ് ചെയ്തിരുന്നു, ബഷീർ പറഞ്ഞു.

അടുക്കളയോട് ചേർന്ന ഭാ​ഗത്ത് ഒഴികെ മറ്റെല്ലാ സ്ഥലത്തും ക്യാമറകൾ വെച്ചിട്ടുണ്ടായിരുന്നു. പുറകിലെ ഗ്രിൽ തകർത്ത് അടുക്കളുടെ വാതിൽ തുറക്കാനായി ശ്രമിച്ചിരുന്നു. മുന്നിലെ ജനാലയുടെ കമ്പികളും തകർത്തിട്ടുണ്ട്.

പൊലീസ് ഒക്കെ പരിശോധിച്ച ശേഷം സിസിടിവി ദൃശ്യങ്ങൾക്കായി വെയിറ്റ് ചെയ്തെങ്കിലും കണക്ഷൻ ലൂസായിരുന്നതിനാൽ അതും കിട്ടിയില്ല. ഇതൊക്കെ മനസ്സിലാക്കിയ ആരോ ആണ് മുൻവശത്ത് ജനൽ കമ്പി മുറിക്കാൻ ശ്രമിച്ചത്. മെയ് 17 നാണ് അവസാനമായി റെക്കോർഡ് ആയിട്ടുള്ളത് അതിന് ശേഷമുള്ളതൊന്നും റെക്കോർഡ് ആയിട്ടില്ല. നമുക്ക് ആവശ്യമുള്ളതൊന്നും കിട്ടിയില്ലെങ്കിലും മറ്റ് സ്ഥലങ്ങളിലെല്ലാം വെക്കുകയാണ്. ഇതൊരു അനുഭവമാണ്.

പോലീസ് ആവുന്നത് പോലെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവർ എല്ലാം വന്ന് നോക്കിയിരുന്നു. കള്ളൻ കയറിയെങ്കിലും വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ല, അത് ഭാഗ്യമാണെന്നായിരുന്നു ബഷീർ പറഞ്ഞത്. കള്ളൻ കയറിയെന്ന് അറിഞ്ഞെങ്കിലും പേടിയില്ലെന്നായിരുന്നു സുഹാനയും മഷൂറയും പറഞ്ഞത്. നമ്മൾ കുറച്ച് കൂടി ആലേർട്ട് ആകണമായിരുന്നെന്ന് മഷൂറ പറഞ്ഞത്. ആളെ പിടിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. അതും ഞങ്ങൾ നോക്കിയില്ല. സുനുവും സൈനുവും നന്നായി പേടിച്ചിരിക്കുകയാണ്. പൊതുവെ സുരക്ഷിതമായ ഏരിയയാണ് ഇത്. ഞാനെപ്പോഴും പ്രിപ്പയറായിട്ടാണ് ഇരിക്കുന്നത്, ആണുങ്ങളില്ലെങ്കിലും പെണ്ണുങ്ങൾ ശക്തരാണെന്നുമായിരുന്നു സുഹാന പറഞ്ഞത്. സിസിടിവി ക്യാമറകൾ ഫിറ്റ് ചെയ്തിരിക്കുന്നവർ ഇടക്ക് ഇടക്ക് ശ്രദ്ധിക്കണം. വീഡിയോസ് ഒക്കെ റെക്കോർഡ് ആവുന്നുണ്ടോ എന്ന്, വീഡിയോയ്ക്ക് താഴെ നിരവധി പേർ കമൻ്റുമായി എത്തിയിട്ടുണ്ട്. ആദ്യത്തെ വീഡിയോ കണ്ടപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു. നിങ്ങൾ ഇവിടെ ഇല്ലെന്നറിഞ്ഞ ആരോ ആവും കയറിട്ടുണ്ടാകുക. സിസിടിവിയുടെ കണക്ഷൻ ഫോണിലേക്ക് ആക്കൂ. എവിടെ ആയാലും കാണാൻ കഴിയും, എവിടെയെങ്കിലും പോയി വന്നതിന് ശേഷം വ്‌ളോഗ് പോസ്റ്റ് ചെയ്താൽ മതി, പരസ്യമായി വീട് പൂട്ടിപ്പോകുന്ന കാര്യം പറയരുത്, സുഹാന നല്ല ബോൾഡ് ആയിട്ട് സംസാരിച്ചു, ഇങ്ങനെ വേണം എന്ന് തുടങ്ങിയ കമൻ്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top