Connect with us

സോണിയയ്ക്ക് ഒപ്പം ചേർന്ന് നിന്ന് റോയിസ്, കടല്‍ തീരത്തെ ചിത്രങ്ങൾ ഞെട്ടിക്കുന്നു, വിവാഹ മോചനത്തിന് ശേഷം അടി മുടി മാറി റിമി ടോമിയും; ചിത്രങ്ങൾ വൈറൽ

Malayalam

സോണിയയ്ക്ക് ഒപ്പം ചേർന്ന് നിന്ന് റോയിസ്, കടല്‍ തീരത്തെ ചിത്രങ്ങൾ ഞെട്ടിക്കുന്നു, വിവാഹ മോചനത്തിന് ശേഷം അടി മുടി മാറി റിമി ടോമിയും; ചിത്രങ്ങൾ വൈറൽ

സോണിയയ്ക്ക് ഒപ്പം ചേർന്ന് നിന്ന് റോയിസ്, കടല്‍ തീരത്തെ ചിത്രങ്ങൾ ഞെട്ടിക്കുന്നു, വിവാഹ മോചനത്തിന് ശേഷം അടി മുടി മാറി റിമി ടോമിയും; ചിത്രങ്ങൾ വൈറൽ

പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് റിമി ടോമി. ഗായിക, അവതാരക, അഭിനേത്രി എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമാണ് താരം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി പ്രേക്ഷകരുമായി കൂടുതൽ അടുത്തത്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച താരം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ യൂട്യൂബ് ചാനൽ റിമി ടോമിയുടേതായിരുന്നു.

2008 ല്‍ ആയിരുന്നു റിമി ടോമിയുടെയും റോയിസിന്റെയും വിവാഹം. വിവാഹത്തിന് ശേഷം എല്ലാ വിശേഷങ്ങളും റിമി ടോമി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏത് സ്റ്റേജിലും റോയിസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതിനും റിമിയ്ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല

2019ൽ ആണ് റിമി ടോമിയും റോയിസും നിയമപരമായി വേർപിരിഞ്ഞത്. രണ്ട് പേരുടെയും സമ്മതത്തോടെ വളരെ രഹസ്യമായിട്ടാണ് വിവാഹ മോചനം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് വാര്‍ത്ത പുറത്ത് വന്നത്.

2020ഫെബ്രുവരി 22 ന് റോയിസ് വീണ്ടും വിവാഹിതനാവുകയും ചെയ്തു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം നടന്നത്. റോയിസിന്റെ ഭാര്യ സോണിയയും സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. സോണിയ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ചിത്രങ്ങളില്‍ ഇരുവരുമുള്ള ഡാന്‍സ് ചിത്രങ്ങളും, സ്വകാര്യ നിമിഷങ്ങളും, ഒപ്പം സ്പെഷ്യല്‍ കുക്കിങ്ങിന്റെ ചിത്രങ്ങളും നിറയുന്നുണ്ട്.

ഇപ്പോഴിതാ റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് അധികം സജീവമല്ലാത്ത ആളാണ് റോയിസ്. ഇന്‍സ്റ്റഗ്രാമില്‍ വല്ലപ്പോഴും കൂടിയാണ് ഓരോ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ പങ്കുവച്ചത് സോണിയയ്‌ക്കൊപ്പം കടല്‍ തീരത്ത് പോയ ചിത്രമാണ്. അതോടൊപ്പം ചില സെല്‍ഫി ചിത്രങ്ങളും യൂട്യൂബില്‍ ഇപ്പോള്‍ വൈറലാവുന്നുണ്ട്.

വിവാഹ മോചനത്തിന് ശേഷം അടി മുടി മാറിയ റിമി ടോമിയെയാണ് പിന്നീട് കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി സജീവമായി എന്ന് മാത്രമല്ല, ശാരീരികമായും റിമിയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഒറ്റയടിയ്ക്ക് തടി കുറച്ചു, സുന്ദരിയായി. പിന്നീട് തന്റെ തന്നെ പുതിയ ഫോട്ടോകള്‍ നിരന്തരം പങ്കുവയ്ക്കാന്‍ തുടങ്ങി. ടെലിവിഷന്‍ ഷോകളിലും റിമി പൂര്‍വ്വാധികം ശക്തിയോടെ സജീവമാവുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top