Connect with us

അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്, എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്; ബിജു മേനോൻ!

Movies

അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്, എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്; ബിജു മേനോൻ!

അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്, എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്; ബിജു മേനോൻ!

മലയാളികളുടെ പ്രിയ നടനാണ് ബിജു മേനോൻ .ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രമാണ് ബിജു മോനോന്റേതായി റിലീസിന് ഒരുങ്ങുന്നു ചിത്രം.തന്നെ തേടിവരുന്ന അടിപ്പടങ്ങളേക്കാൾ നാടൻ വേഷങ്ങൾ ആണ് ഇഷ്ടമെന്ന് നടൻ ബിജു മേനോൻ. നാലും അഞ്ചും അടികളുള്ള കഥകളാണ് തേടിവരുന്നത്, ശരീരപ്രകൃതം കൊണ്ടാകാം സിനിമയിൽ തല്ലുന്ന നായകനായതെന്നും നടൻ പറഞ്ഞു. ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

‘അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്, നാടൻ വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം എന്നും നടൻ പറഞ്ഞു. ‘എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെ തേടിവരുന്നത്. എന്തോ എനിക്കതിലൊന്നും വലിയ താൽപര്യം തോന്നാറില്ല. എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്. സിനിമാ നടനായി എന്നതൊഴിച്ചാൽ ഞാൻ തീർത്തും സാധാരണക്കാരനാണ്. അയ്യപ്പനും കോശിയിലും അടിയുണ്ടെങ്കിലും അതിനു പിന്നിൽ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ജനം അതെപ്പറ്റി സംസാരിക്കുന്നത്,’ ബിജു മേനോൻ പറഞ്ഞു.

ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശപശ്ചാത്തലത്തിലാണ് തെക്കന്‍ തല്ലുകേസ് അവതരിപ്പിക്കുന്നത്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ ആണ്. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്.

More in Movies

Trending

Recent

To Top