Connect with us

നടി ആക്രമിച്ച കേസ് ; നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും!

News

നടി ആക്രമിച്ച കേസ് ; നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും!

നടി ആക്രമിച്ച കേസ് ; നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും!

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും. കേസിൽ വിചാരണ പൂർത്തിയാക്കാൻ വിധി പറയാൻ വിചാരണ കോടതിയെ ജഡ്ജിയെ തടസപ്പെടുന്നുവെന്ന ആരോപണവും ദിലീപ് ഹർജിയിൽ ഉയർത്തുന്നുണ്ട്.

തന്റെ മുൻഭാര്യയും ഒരു പോലീസ് ഉന്നത ഉദ്യോഗസ്ഥയും ചേർന്നാണ് തനിക്കെതിരെ കേസ് ഉണ്ടാക്കിയതെന്നും സിനിമാ മേഖലയിലെ പലർക്കും തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കാൻ വീണ്ടും അനുവദിക്കരുതെന്ന ആവശ്യവും ദിലീപ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നു നിര്‍ദേശം നല്‍കണം, വിസ്തരിച്ചവരെ വീണ്ടും വിചാരണക്കോടതിയില്‍ വിസ്തരിക്കാന്‍ അനുവദിക്കരുത് എന്നിവയാണു ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആവശ്യങ്ങള്‍.

വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതില്‍നിന്നു വിചാരണക്കോടതി ജഡ്ജിയെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും തടസപ്പെടുത്തുന്നുവെന്നാണ് ദിലീപ് ഹര്‍ജിയിലെ ആരോപണം. വിചാരണക്കോടതി ജഡ്ജിക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതു വരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നും ദിലീപ് ആരോപിക്കുന്നു.മലയാള സിനിമ മേഖലയിലെ ശക്തരായ ഒരു വിഭാഗത്തിനു തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുതയുണ്ട്. അവരാണ് തന്നെ കേസില്‍ പെടുത്തിയത്. മുന്‍ ഭാര്യയ്ക്കും അതിജീവിതയ്ക്കുമെതിരെയും ഹര്‍ജിയില്‍ വിമര്‍ശമുണ്ട്. മുന്‍ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ, ഇപ്പോള്‍ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥയും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്.തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്നു പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ കൈമാറി അതിജീവിതയെക്കൊണ്ട് കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വിചാരണകോടതി ജഡ്ജിക്കെതിരെയും തന്റെ അഭിഭാഷകര്‍ക്കെതിരെയും അതിജീവിതയുടെ ഹര്‍ജികളുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ തനിക്കും അഭിഭാഷകര്‍ക്കും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ മാധ്യമവിചാരണ നടക്കുകയാണ്. അതിജീവിതയ്ക്കു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതായും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് ആണ് പുതിയ ബെഞ്ചിന് ചുമതല നൽകിയത്. ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഇനി കേസ് പരിഗണിക്കുക. നേരത്തേ ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാൻവിൽക്കർ വിരമിച്ച പശ്ചാത്തലത്തിലാണ് നടപടി.നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ബെഞ്ചിൽ ജസ്റ്റിസ് ദിനേശും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. അതിനിടെ കേസിലെ വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വർഗീസ് സുപ്രീം കോടതിയെ സമീപിച്ചു.വിചാരണ കോടതി ജഡ്ജിയെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് കേസിൽ ഹൈക്കോടതിയിൽ രഹസ്യവാദം തുടരുന്നതിനിടെയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിന് കൂടുതൽ സമയം വേണ്ടതുണ്ടെന്ന് കാണിച്ചാണ് വിചാരണ കോടതിയുടെ നീക്കം. ആറ് മാസം കൂടി അധിക സമയം വേണമെന്നാണ് ആവശ്യം. വിചാരണ കോടതിയുടെ ആവശ്യം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

More in News

Trending

Recent

To Top