Connect with us

ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്നേ പറഞ്ഞുള്ളൂ; ആ അഭിമുഖത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് മധു

Malayalam

ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്നേ പറഞ്ഞുള്ളൂ; ആ അഭിമുഖത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് മധു

ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്നേ പറഞ്ഞുള്ളൂ; ആ അഭിമുഖത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് മധു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നടക്കം പലരും ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് എത്തിയിരുന്നത്. ഇതില്‍ മുതിര്‍ന്ന നടനും താര സംഘടന അമ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയായ നടന്‍ മധു പറഞ്ഞ വാക്കുകള്‍ വളരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടിയുടെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയതായിരുന്നു മധു.

എന്നാല്‍, മധു ദിലീപ് അനുകൂലിയാണ് എന്ന തരത്തില്‍ പിന്നീട് പ്രചാരണമുണ്ടായി. സിനിമാ മേഖലയില്‍ ഒട്ടേറെ പേര്‍ ദിലീപിനെ അനുകൂലിക്കുന്നുവെന്നും ഇതിനായി ദിലീപ് പണം ചെലവഴിക്കുന്നു എന്നുമുള്ള പ്രചാരണവും നടന്നു. അന്ന് നല്‍കിയ അഭിമുഖത്തെയും പിന്നീട് ദിലീപ് ഫോണില്‍ വിളിച്ചതിനെയും പറ്റി സൂചിപ്പിക്കുകയാണ് മധു ഇപ്പോള്‍.

ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ടിവി തുറന്നാല്‍ മുഴുവന്‍ ദിലീപ് കേസാണ്. അന്ന് പോകുമ്പോള്‍ ആരെങ്കിലുമൊരാളെ നടി കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് ഞാന്‍ മുമ്പ് പറഞ്ഞത്.

അഭിമുഖത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു. വളരെ സന്തോഷം സര്‍ എന്ന് പറഞ്ഞു. ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല എന്ന് ഞാനും പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്നേ പറഞ്ഞുള്ളൂവെന്നും മധു വിശദീകരിക്കുന്നു.

സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ എന്നായിരുന്നു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മധു ചോദിച്ചത്. നടിക്കൊപ്പം ഒരാളെ കൂടി കാറില്‍ വിട്ടിരുന്നുവെങ്കില്‍ ഇന്ന് തനിക്ക് ടിവിയില്‍ നിരന്തരം ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു എന്ന് അവകാശപ്പെട്ട മധു ദിലീപ് ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു. ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതിന് പിറകില്‍ എന്തൊക്കെയോ ഉണ്ടെന്നുമായിരുന്നു മധുവിന്റെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് മധുവിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നത്.

അതേസമയയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും വിചാരണ കോടതി ജഡ്ജിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം തേടിയാണ് വിചാരണ കോടതി ജഡ്ജി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2019ല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിചാരണ ആറ് മാസത്തിനകം തീര്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ വിചാരണ ഇപ്പോഴും പാതിവഴിയിലാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലും തുടര്‍ന്നുണ്ടായ അന്വേഷണവുമെല്ലാം വിചാരണ വൈകാന്‍ കാരണമായി. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നതെന്നും സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ദിലീപിന്റെയും വിചാരണ കോടതിയുടെയും ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. നടിയുടെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ ബെഞ്ചിനാണ് ഇപ്പോള്‍ കേസുകള്‍ കൈമാറിയിരിക്കുന്നത്. തിങ്കളാഴ്ച സുപ്രീംകോടതി സുപ്രധാന തീരുമാനങ്ങമെടുക്കുമെന്നാണ് കരുതുന്നത്.

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ദിവസങ്ങള്‍ക്കകം അറസ്റ്റിലായി. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് പിന്നീട് ആരോപണം ഉയര്‍ന്നു. അതേ വര്‍ഷം ജൂലൈയില്‍ അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി നടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നടിയുടെ ഹര്‍ജിയില്‍ രഹസ്യവിചാരണ നടക്കുകയാണ്.

More in Malayalam

Trending

Recent

To Top