Connect with us

സിനിമയിൽ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു, പക്ഷേ സംഘടകർക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ല; ശ്രീനിവാസൻ പറയുന്നു !

Actor

മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസൻ.ഇപ്പോഴിതാ സിനിമയിൽ നിന്ന് തന്നെ പുറത്താക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെെരളി ടിവിക്ക് മുൻപ് നൽകിയ അഭിമുഖത്തിൻ്‍റെ ഭാ​ഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ഇടക്കാലത്ത് സിനിമയിൽ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു. പക്ഷേ സംഘടകർക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആ സമയത്ത് തനിക്ക് സിനിമകളില്ലായിരുന്നു അങ്ങനെയാണ് ടി.വിയിൽ പ്രേ​ഗാം ചെയ്യേണ്ടി വന്നത്. അതിന്റെ പേരിലായിരുന്നു സംഘടകർ വിലക്കേർപ്പെടുത്താൻ ഒരുങ്ങിയത്. സിനിമ നടൻമാർ പ്രേ​ഗാം ചെയ്താൽ ആളുകൾ അത് കാണുകയും തിയേറ്ററിൽ സിനിമ കാണാൻ എത്തുന്നവരുടെ എണ്ണം കുറയുകയും ചെയ്യുമെന്നാണ് സംഘടകർ കാരണമായി അന്ന് പറഞ്ഞത്.

സിനിമ നല്ലതാണെങ്കിൽ എന്ത് പരിപാടിയുണ്ടെങ്കിലും ആളുകൾ അത് കാണും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എനിക്ക് വിലക്കേർപ്പെടുത്തിയാൽ താൻ ആഴ്ച്ചയിൽ ഒന്ന് അവതരിപ്പിക്കുന്ന ടി.വിയിൽ പ്രേ​ഗാം അഞ്ച് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററിലേയ്ക്കുള്ള സിനിമയെ നിങ്ങൾക്ക് തടയാൻ പറ്റു. ടി.വി കാണുന്ന പ്രേക്ഷകർക്ക് വേണ്ടി താൻ സിനിമ എടുക്കുമെന്നും അത് താൻ തന്നെ നിര്ർമ്മിച്ച് സംവിധാനം ചെയ്ത് താൻ തന്നെ അഭിനയിക്കുമെന്നും അവരോട് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top