Connect with us

ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ,കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്; വിവാഹമോചന വാർത്ത ചൂട് പിടിയ്ക്കുന്നു; ജിഷിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

Malayalam

ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ,കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്; വിവാഹമോചന വാർത്ത ചൂട് പിടിയ്ക്കുന്നു; ജിഷിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ,കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്; വിവാഹമോചന വാർത്ത ചൂട് പിടിയ്ക്കുന്നു; ജിഷിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്. ദിലീപിന് സിനിമയില്‍ നിന്നും വലിയ പിന്തുണ ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നു. ഇപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്.

നടിയെ ആക്രമിച്ച കേസിൽ അടുത്തിടെ പല സിനിമാപ്രവർത്തകരും അവർ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നടി ഗീത വിജയൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവർ നൽകിയിരുന്ന മറുപടി.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സീരിയൽ താരം ജിഷിൻ മോഹനും പ്രതികരിക്കുകയാണ്. എനിക്കറിയാവുന്ന ദിലീപേട്ടന്‍ അത് ചെയ്യില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നാണ് ജിഷിനും പറയുന്നത്.

നമുക്കറിയാവുന്ന പല കാര്യങ്ങളുണ്ടെങ്കിലും അത് പറയാനാവില്ല. സോഷ്യല്‍മീഡിയയില്‍ വളച്ചൊടിച്ച വേറെ തരത്തിലാക്കും. അതിനെക്കുറിച്ച് മിണ്ടാതിരിക്കുക, അതാണ് ചെയ്യാനുള്ളത്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുക. എല്ലാവരും പറയുന്നത് പോലെ എനിക്കും അതേ പറയാനുള്ളൂ. ഒരു കഥ കേട്ടാല്‍ നൂറ് ഉപകഥകള്‍ ഉണ്ടാക്കും. ഈ പറയുന്നത് സത്യമാണെന്ന് ആര്‍ക്കറിയാം. അതുകേട്ട് വിശ്വസിച്ച് ഒരാളെ വിമര്‍ശിക്കാനാവില്ലെന്ന് ജിഷിൻ പറഞ്ഞു

അതേസമയം ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടിയും ജിഷിൻ നൽകുന്നുണ്ട്.

ജിഷിനും വരദയും വേര്‍പിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്, എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ് എന്നായിരുന്നു ജിഷിന്റെ ചോദ്യം.

പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണ്. ഡിവോഴ്‌സായില്ല, ആവുമ്പോള്‍ പറയാം, കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിന്‍ പറഞ്ഞിരുന്നു. പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്‌നം നിങ്ങള്‍ക്കിടയിലുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നതെന്നായിരുന്നു ജിഷിന്‍ തിരിച്ച് ചോദിച്ചത്.

ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ, എല്ലാ ദിവസും ഞാന്‍ വന്നോ, വന്നില്ലേ എന്ന് നോക്കുകയാണോ അവരുടെ ജോലിയെന്നും ജിഷിന്‍ ചോദിച്ചിരുന്നു. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി തന്നെ കൊടുക്കുമെന്നും ജിഷിന്‍ പറഞ്ഞിരുന്നു.

‘ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നുമാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.’ മിനിസ്‌ക്രീന്‍ താരമായ അനുവിന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖത്തിനെത്തിയ വരദ, ജിഷിനുമൊന്നിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top