Connect with us

ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മീരാ നന്ദന്‍

Malayalam

ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മീരാ നന്ദന്‍

ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മീരാ നന്ദന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.

അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് എന്നും മീര മുന്‍പ് പറഞ്ഞിരുന്നു.

2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്.എം എന്ന സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്. ഇപ്പോഴിതാ, കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് മീര നന്ദന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മീര മനസ് തുറന്നത്.

‘അച്ഛനൊപ്പമാണ് കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത്. പക്ഷേ അവിടുത്തെ തിരക്ക് കാരണം അവര്‍ എന്നോട് പറഞ്ഞു നിങ്ങളുടെ വാഹനം അങ്ങോട്ട് കൊണ്ടു പോകണ്ടായെന്ന്. വേറെ വാഹനത്തില്‍ പോകാമെന്ന് പറഞ്ഞു. മറ്റൊരു നടി കൂടെയുണ്ടായിരുന്നതിനാല്‍ അച്ഛന് ആ വാഹനത്തില്‍ വരാന്‍ പറ്റിയില്ല. കാറിന് ചുറ്റും ആളുകള്‍ വളഞ്ഞിരിക്കുകയാണ്. നമ്മുക്ക് പുറത്തേക്ക് ഇറങ്ങാന്‍ കൂടി പറ്റുന്നില്ല.

ഇതോടെ ഞങ്ങളെ വിളിച്ചവരോട് ആളുകളേ മാറ്റിയാലേ ഇറങ്ങാന്‍ കഴിയൂ എന്നു പറഞ്ഞു. പൊതുവേ ഉദ്ഘാടനങ്ങള്‍ക്കൊക്കെ സെക്യൂരിറ്റിയെ വെക്കാറുണ്ട്. അതൊക്കെ ഉണ്ടാകുമെന്ന ധൈര്യത്തിലാണ് നമ്മള്‍ പോകുന്നത്. എന്നാല്‍ അവിടെ അങ്ങനെ ആരും ഇല്ലായിരുന്നു. അവസാനം അവര്‍ ഞങ്ങളെ കൈച്ചങ്ങലയൊക്കെ വച്ചിട്ടാണ് കൊണ്ടുപോകുന്നത്. ഞങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ ആളുകള്‍ പതുക്കെ മാറാന്‍ തുടങ്ങി.

കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വീണ്ടും തള്ളാന്‍ തുടങ്ങി. എന്റെ ഒരു ചെരുപ്പ് പോയി. കാലില്‍ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തില്‍ ഞങ്ങള്‍ ജ്വല്ലറിയുടെ ഉള്ളില്‍ കയറി. എന്നാല്‍ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. ഇതോടെ ഞാന്‍ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ല.

ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ നമ്മുടെ കാര്‍ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോള്‍ ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അത്രയും രോഷം കൊള്ളുന്നത്. ചുരിദാറിന്റെ മുകളിലത്തെ നെറ്റ് ആണ് കീറിയത്.’ എന്നും മീര നന്ദന്‍ പറഞ്ഞു.

അതേസമയം ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും തുല്യ അവകാശമാണ്. അതെല്ലാവര്‍ക്കും ചെറുപ്പം മുതലേ പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്ന് മീര നന്ദന്‍ പറയുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ചെറുപ്പം മുതലേ ആണുങ്ങള്‍ക്ക് വീട്ടുകാര്‍ പറഞ്ഞു കൊടുക്കണമെന്നും മീര പറയുന്നു. അതോടൊപ്പം താരം കല്യാണത്തെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യമോര്‍ക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദന്‍ ചോദിക്കുന്നു. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോള്‍ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാന്‍ ആഗ്രഹമില്ല. നിലവില്‍ ആരും തന്റെ മനസില്‍ ഇടം നേടിയിട്ടില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കുന്നു.

More in Malayalam

Trending

Recent

To Top