Connect with us

എനിക്കേറെ പ്രിയപ്പെട്ട മൂന്ന് പേർ; പ്രിയപെട്ടവർക്ക് പിറന്നാൾ ആശംസകൾ നേർന്ന് നവ്യ !

Movies

എനിക്കേറെ പ്രിയപ്പെട്ട മൂന്ന് പേർ; പ്രിയപെട്ടവർക്ക് പിറന്നാൾ ആശംസകൾ നേർന്ന് നവ്യ !

എനിക്കേറെ പ്രിയപ്പെട്ട മൂന്ന് പേർ; പ്രിയപെട്ടവർക്ക് പിറന്നാൾ ആശംസകൾ നേർന്ന് നവ്യ !

മലയാളികളുടെ ഇഷ്ടതാരമാണ് നവ്യ നായർ. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തി സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ് . ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ട മൂന്ന് പേരുടെ പിറന്നാളാണ് സെപ്റ്റംബര്‍ ഒന്നിന് എന്ന് നവ്യ പറയുന്നു.

അമ്മയെക്കുറിച്ച് എന്ത് വിശദീകരിക്കാനാണ്. എന്റെ എല്ലാമാണ് അമ്മ. യാത്രകളിലും അമ്പലങ്ങളിലും ഭക്ഷണം കഴിക്കാനും ഷോപ്പിംഗിനുമെല്ലാം എന്റെ അതേ ഇഷ്ടങ്ങളുമായി കൂടെയുള്ളയാള്‍. ഇത്രയും നന്നായി എന്നെ മനസിലാക്കുന്ന ഒരു അമ്മയെ തന്നതില്‍ ദൈവത്തിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു അമ്മയെക്കുറിച്ച് നവ്യ കുറിച്ചത്.

വെള്ളത്തേക്കാളും ശക്തമാണ് രക്തം എന്നല്ലേ, എന്നെ എങ്ങനെയൊക്കെ നാറ്റിച്ചാലും നീ എന്നും എന്റെയാണ്. എന്റെ കരിയറിനെക്കുറിച്ചോര്‍ത്ത് നിനക്ക് എത്രത്തോളം അഭിമാനമുണ്ടെന്ന് എനിക്കറിയാം. എന്നെ നീ എപ്പോഴും അഭിനന്ദിക്കാറുണ്ട്. നീ എപ്പോഴും എന്റെ ചക്കരയാണ്, എനിക്ക് എന്ത് വിഡ്ഡിത്തവും നിന്നോട് പങ്കിടാമെന്നുമായിരുന്നു നവ്യ സഹോദരനെക്കുറിച്ച് കുറിച്ചത്.

നിങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വാക്കുകൾ മതിയാകില്ല. എന്റെ ഒരു കണ്ണിറുക്കൽ , ഞാൻ പറയാനുദ്ദേശിക്കുന്നത് എല്ലാം നിങ്ങൾക്ക് വ്യക്തമാണ് , അധികമാരും ഇത്രയും കാലം ഒത്തുപോകാറില്ല , എന്നേക്കും എന്റെ ബെസ്റ്റി , ഇതുവരെ ആരും പകരം വയ്ക്കാത്ത സ്ഥലം കണ്ടുമുട്ടിയാലും ഇല്ലെങ്കിലും നീ എന്നിൽ അതേപടി നിൽക്കുമെന്നുമായിരുന്നു നവ്യ സുഹൃത്തിനെക്കുറിച്ച് എഴുതിയത്.

More in Movies

Trending

Recent

To Top