വിജയ്ക്കൊപ്പം ഒരുമിച്ച് സിനിമ ചെയ്യണം, അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണെങ്കില്‍ സന്തോഷമെന്ന് വിക്രം; രണ്ട് താരങ്ങളുടെയും സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ആദ്യ ആരാധകന് താനായിരിക്കുമെന്ന് അജയ് ജ്ഞാനമുത്തു

ചിയാന്‍ വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കോബ്ര’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന് അജയ് ജ്ഞാനമുത്തുവും ചിയാന്‍ വിക്രവും അടുത്തിടെ ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ഇതിനിടയില്‍ താരം വിജയ്യെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സംഭാഷണത്തിനിടയില്‍ വിജയ്ക്കൊപ്പം ഒരുമിച്ച് സിനിമ ചെയ്യണമെന്നാണ് താരം പറഞ്ഞത്. അത് അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണെങ്കില്‍ സന്തോഷമാണ് എന്നും താരം പ്രതികരിച്ചു. രണ്ട് താരങ്ങളുടെയും സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ആദ്യ ആരാധകന് താനായിരിക്കുമെന്നാണ് ഇതിന് അജയ് ജ്ഞാനമുത്തു നല്കിയ മറുപടി.
ഇതിന് പിന്നാലെ വിക്രവും വിജയ്യും ഒന്നിക്കുന്ന ചിത്രം എന്നുണ്ടാകും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അജയ് ജ്ഞാനമുത്തുവും ചിയാനും ദളപതിയും ഒത്തുള്ള പ്രോജക്റ്റ് പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും എന്നാണ് പ്രതികരണം.
‘കോബ്ര’യ്ക്ക് ശേഷം വിക്രം പ്രധന വേഷത്തിലെത്തുന്ന മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനാ’ണ് ഇനി തിയേറ്ററില്‍ എത്തുന്ന ചിത്രം. വമ്പന്‍ താരനിരയും അണിയറ പ്രവര്‍ത്തകരും അണിനിരക്കുന്ന സിനിമ മണിരത്നത്തിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ്. പിരീഡ് ഡ്രാമായാണ് ‘പൊന്നിയിന്‍ സെല്വന്’.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...