Connect with us

ബോഡി കാണിക്കുന്ന ഫോട്ടോസ് ഇടൽ ഒഴിവാക്കുക; എല്ലാം കാട്ടി ഫോട്ടോ ഇടാം…. പബ്ലിക്കായി ; എന്നിട്ട് വയസ്സായ അപ്പാപ്പൻ ഒന്ന് നോക്കിപ്പോയാൽ അത് പ്രശ്നം; മീനാക്ഷിയെ കുറ്റപ്പെടുത്തി കമന്റുകൾ!

News

ബോഡി കാണിക്കുന്ന ഫോട്ടോസ് ഇടൽ ഒഴിവാക്കുക; എല്ലാം കാട്ടി ഫോട്ടോ ഇടാം…. പബ്ലിക്കായി ; എന്നിട്ട് വയസ്സായ അപ്പാപ്പൻ ഒന്ന് നോക്കിപ്പോയാൽ അത് പ്രശ്നം; മീനാക്ഷിയെ കുറ്റപ്പെടുത്തി കമന്റുകൾ!

ബോഡി കാണിക്കുന്ന ഫോട്ടോസ് ഇടൽ ഒഴിവാക്കുക; എല്ലാം കാട്ടി ഫോട്ടോ ഇടാം…. പബ്ലിക്കായി ; എന്നിട്ട് വയസ്സായ അപ്പാപ്പൻ ഒന്ന് നോക്കിപ്പോയാൽ അത് പ്രശ്നം; മീനാക്ഷിയെ കുറ്റപ്പെടുത്തി കമന്റുകൾ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീനാക്ഷിയെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാക്കിയത്. തന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടി സംവിധായകൻ‌ ലാൽ ജോസ് മഴവിൽ മനോരമ ചാനലുമായി ചേർന്ന് നടത്തിയ നായിക നായകൻ പരിപാടിയിൽ മത്സരാർഥിയായി വന്നത് മുതലാണ് മീനാക്ഷി രവീന്ദ്രനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.

നായിക നായകനിലെ ഏറ്റവും എന്റർടെയ്നിങായ മത്സരാർഥി ആരായിരുന്നുവെന്ന് ചോദിച്ചാൽ അതിന് മീനാക്ഷി രവീന്ദ്രനെന്ന ഉത്തരം മാത്രമേയുള്ളു.നായിക നായകന് ശേഷം പിന്നീട് അവതാരികയായും മീനാക്ഷി തിളങ്ങി. ഉടന്‍ പണം എന്ന ടെലിവിഷന്‍ ഷോ ഇത്രയധികം വിജയിക്കാന്‍ കാരണം ഡെയ്ൻ‌ ഡേവിസിന്റേയും മീനാക്ഷി രവീന്ദ്രന്റേയും അവതരണ മികവ് തന്നെയാണ്. രണ്ട് പേരും ഒരേ താളത്തില്‍ അതിന്റെ എനര്‍ജി കൊണ്ടുപോയി.

ഇപ്പോൾ മീനാക്ഷിയുടെ ഒരു അഭിമുഖം വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ മീനാക്ഷിയുടെ വാക്കുകൾക്ക് വിമർശങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി പങ്കുവച്ച ഒരു ചിത്രത്തിന് താഴെയായിട്ടാണ് മീനാക്ഷിയെ കുറ്റപ്പെടുത്തിക്കൊണ്ട് കമന്റുകൾ വരുന്നത്.

സ്ലീവ് ലെസ് ആയിട്ടുള്ള ഒരു ക്രോപ് ടോപ്പും പാന്റുമാണ് മീനാക്ഷിയുടെ വേഷം. കൈയും വയറിന്റെ ഭാഗവും കാണും എന്നതൊഴിച്ചാൽ മറ്റൊന്നും തന്നെ ഫോട്ടോയിൽ കാണാൻ സാധിക്കില്ല. എന്നിട്ടുപോലും ചിത്രത്തിന് വന്നിരിക്കുന്ന കമന്റുകൾ ബഹുരസമാണ്…

പ്രണവ് പ്രവീൺ എന്ന വ്യക്തി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്…” എല്ലാം കാട്ടി ഫോട്ടോ ഇടാം പബ്ലിക്കായി. എന്നിട്ട് വയസ്സായ അപ്പാപ്പൻ ഒന്ന് നോക്കിപ്പോയാൽ അത് പ്രശ്നം..” ഈ കമെന്റിനു പിന്നിലെ കഥ മീനാക്ഷി ഒരു അഭിമുഖത്തിൽ പങ്കുവച്ച അനുഭവം ആണ്.

ബസിൽ വെച്ച് മീനാക്ഷിക്ക് നേരിട്ട ഒരു അനുഭവം വൈറലായിരുന്നു… സംഭവത്തെ കുറിച്ച് മീനാക്ഷി പറഞ്ഞ വാക്കുകൾ വായിക്കാം…

“ഒരിക്കൽ ബസ്സിൽ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ വിൻഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ചശേഷം ഞാൻ ഉറങ്ങി.’

‘പിന്നീട് ബസ്സിൽ‌ തിരക്ക് കൂടി അപ്പോൾ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോൾ‌ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു.’

‘ഉച്ചത്തിൽ എല്ലാവരോടും പറഞ്ഞ് പ്രശ്നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് എനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോൾ മനസിലൂടെ പോയത്.’

‘ശേഷം എനിക്ക് മനസിലായി അതൊരു ബാഡ് ടച്ച് തന്നെയായിരുന്നുവെന്ന്. അന്ന് ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങൾ കാരണമാണ് വലിയ രീതിയിൽ പ്രതികരിക്കാൻ പറ്റാതെ പോയത്.’

‘ലുലു മാളിൽ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ മോഡേൺ ഡ്രസ് ധരിക്കുന്നതിൽ കംഫേർട്ടാണ് ചുരി​ദാറൊന്നും ധരിച്ച് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഒരിക്കൽ ഞാൻ ലുലുവിൽ പോയപ്പോൾ സ്ലീവ് ലെസ് ടോപ്പും ഷോർട്ട് സ്കേർട്ടുമാണ് ധരിച്ചിരുന്നത്. അന്ന് ഞാൻ നായിക നായകൻ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു.’

‘ഒരാൾ കുറേനേരം കൊണ്ട് എന്നെ അടിമുടി നോക്കുന്നുണ്ട്. അയാൾ എന്റെ കക്ഷത്തിന്റെ ഭാ​ഗത്തേക്കാണ് നോക്കുന്നത് എന്നത് എനിക്ക് മനസിലായി അവസാനം സഹികെട്ട് അടുത്തുപോയി എന്താ…. ചേട്ടായെന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടൻ അയാൾ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിച്ചു.’

‘കണ്ട് പരിചയം വെച്ച് നോക്കിയതാണെന്ന് അയാൾ പറഞ്ഞാലോയെന്ന് കരുതി കൂടുതൽ ഒന്നും പറഞ്ഞില്ല ഞാൻ‌. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് എനിക്ക് മനസിലായിരുന്നു’ മീനാക്ഷി പറഞ്ഞു.”

മീനാക്ഷി പറഞ്ഞ ഈ അനുഭവ കഥ വായിച്ചിട്ടാണ് പ്രണവ് പ്രവീൺ എന്നയാൾ ഇത്തരം കമെന്റിട്ടിരിക്കുന്നത്.

മറ്റൊരു കമെന്റ്, “നല്ല ഫോട്ടോ വല്ലോം എടുത്ത് ഇടു ചേച്ചി ഇത് ഒന്നും ഇങ്ങനെ പബ്ലിഷ് ആക്കാതെ.. ബോഡി കാണിക്കുന്ന ഫോട്ടോസ് ഇടൽ ഒഴിവാക്കുക.” ഇങ്ങനെയാണ്… ഇത് അനൂസ് എന്ന അകൗണ്ടിൽ നിന്നാണ് . ഒരു കരുതൽ സഹോദരിയുടെ കമെന്റ് ആണ് എന്ന് മനസിലാക്കാം,,,

നീ എങ്ങനെയാ മോളെ ഇത്രക്കും ചീപ് ആയെ… കൊതിപ്പിക്കല്ലേ… എന്ന് തുടങ്ങി നിരവധി മോശം കമെന്റുകൾ വരുന്നുണ്ട്…

about meenakshi

More in News

Trending

Recent

To Top