Connect with us

രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി തമന്ന എത്തുന്നു..!

Malayalam

രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി തമന്ന എത്തുന്നു..!

രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി തമന്ന എത്തുന്നു..!

രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രം അണിയറയിലൊരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തമന്നയാണ് നായികയായി എത്തുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം ഷാജി കുമാര്‍. സംഗീതം സാം സി.എസ്. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്. ആര്‍ട് സുബാഷ് കരുണ്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ.

അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. റാഫി ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപിനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നു.

സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്.

More in Malayalam

Trending