Connect with us

കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് വമ്പന്‍ മേക്കോവറില്‍ കാവ്യ ചെന്നൈയില്‍…!, കാവ്യ വീണ്ടും സിനിമയിലേയ്ക്ക്?

Malayalam

കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് വമ്പന്‍ മേക്കോവറില്‍ കാവ്യ ചെന്നൈയില്‍…!, കാവ്യ വീണ്ടും സിനിമയിലേയ്ക്ക്?

കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് വമ്പന്‍ മേക്കോവറില്‍ കാവ്യ ചെന്നൈയില്‍…!, കാവ്യ വീണ്ടും സിനിമയിലേയ്ക്ക്?

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്.

തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തെത്തുന്ന വാര്‍ത്തകള്‍ കാവ്യ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ല. കേസില്‍ ദിലീപിനൊപ്പം തന്നെ കാവ്യയുടെ പേരും ഉയര്‍ന്നു കേ്ള്‍ക്കുന്നുണ്ട്. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ, അതുപോലൊരു ചിത്രമാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. കൊച്ചി വിട്ട് ചെന്നൈയില്‍ എത്തിയിരിക്കുകയാണ് കാവ്യ. ചെന്നെയിലെ നെയില്‍ ആര്‍ടിസ്ട്രി എന്ന പ്രശസ്തമായ നഖം മിനുക്കുന്ന ബ്യൂട്ടി പാര്‍ലറില്‍ കാവ്യ എത്തിയപ്പോഴുള്ള ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തില്‍ വന്‍ രൂപമാറ്റം കാവ്യയ്ക്കു സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മകള്‍ മഹാലക്ഷ്മി ജനിച്ചതിനു ശേഷം വണ്ണം വച്ച കാവ്യ മാസങ്ങള്‍ക്കു മുമ്പ് മകളെ എഴുത്തിനിരുത്തിയ ചടങ്ങില്‍ പോലും വലിയ രൂപമാറ്റമൊന്നും വരുത്തിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. സാധാരണ ചുരിദാറിലും മറ്റും എത്തുന്ന കാവ്യ കറുത്ത ടീഷര്‍ട്ടും കറുപ്പും വെളുപ്പും ചേരുന്ന ജീന്‍സും ഷൂസുമെല്ലാം ധരിച്ച് ഒരു ബാഗും തൂക്കിയാണ് നെയില്‍ ആര്‍ടിസ്ട്രിയില്‍ എത്തിയിരിക്കുന്നത്. മുഖത്ത് മെയ്ക്കപ്പുകളോ എന്തിന് പേരിന് ഒരു പൊട്ടു പോലും തൊട്ടിട്ടില്ലാത്ത കാവ്യയെ വളരെയധികം മെലിഞ്ഞ രൂപത്തിലാണ് ഈ വേഷത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്തായാലും താരത്തിന്റെ വന്‍ മേക്കോവറിനു പിന്നിലുള്ള രഹസ്യം ഫിറ്റ്‌നസ് ആണോ അതോ മറിച്ച് സിനിമാ പ്രവേശനമാണോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

2016 ലാണ് മലയാളക്കരയെ ഞെട്ടിച്ച് കൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുകയാണ് ഇരുവരും. ഇപ്പോഴും സന്തുഷ്ടമായി കുടുംബമായി മുന്നോട്ട് പോകുകയാണ് ഇരുവരും. 2016 ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. മൂത്തമകള്‍ മീനാക്ഷിയുടെയും ഇളയമകള്‍ മഹാലക്ഷ്മിയുടെയും കൂടെ സന്തോഷത്തോടെ കഴിയുകകയാണ് ദിലീപും കാവ്യയും.

ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ് കാവ്യ. മകള്‍ കൂടി വന്നതോടെ അവളുടെ കാര്യങ്ങള്‍ നോക്കുകയാണ്. ഏതെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാനോ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനോ മാത്രമേ ദിലീപും കാവ്യയും കൂടുതലായി പുറത്ത് വരാറുള്ളത്. ഈ ചിത്രങ്ങളെല്ലാം തന്നെ ഫാന്‍സ് പേജുകളിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്തായാലും നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട താരത്തെ കണ്ട സന്തോഷത്തിലണ് ദിലീപ്-കാവ്യ ആരാധകര്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top