ഞാൻ അങ്ങനെ ചെയ്യാറേയില്ല….. ഭാഗ്യലക്ഷ്മിയുടെ ഒന്നൊന്നര വെളിപ്പെടുത്തൽ! പൊളിച്ചടുക്കി ട്രോളന്മാർ
സൗമ്യഭാവമുള്ള തനി മലയാളി വീട്ടമ്മയുടെ ഭാവങ്ങളുമായി മലയാളി മനസ്സുകളിൽ ഇടം നേടിയ ഭാഗ്യ ലക്ഷ്മിയുടെ രൗദ്ര ഭാവം ഒരുതവണ പ്രേക്ഷകർ കണ്ടിട്ടുണ്ട് . യുട്യൂബിലൂടെ തനിക്കെതിരെയടക്കം അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ എന്നയാളെ കൈയേറ്റം ചെയ്ത സംഭവമാണ് അതിന് ആധാരം
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ആക്ടിവിസ്റ്റും ബിഗ് ബോസ് മലയാളം സീസണ്‍ 1 മത്സരാര്‍ഥിയുമായ ദിയ സനയും ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കോടതി പിന്നീട് ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് സംവിധായകന്‍ ശാന്തിവിള ദിനേശിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയാണ് ഭാഗ്യലക്ഷ്‍മിയെ സമീപകാലത്ത് പൊതുശ്രദ്ധയിലേക്ക് എത്തിച്ചത്.. ഒടുവിൽ നമ്മുടെ ഭാഗ്യ ലക്ഷ്മി ബിഗ് ബോസ് വരെയെത്തി നിൽക്കുകയാണ് . ഭാഗ്യലക്ഷിമി ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭാഗ്യ ലക്ഷ്മിക്ക് എതിരെ നിരവധി കമന്റുകളാണ് നിറയുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി.
മത്സരാര്‍ഥികള്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു ഭാഗമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. മത്സരത്തിനിടയില്‍ ഉള്ള മത്സരാര്‍ഥികളുടെ നിലപാടും പുറത്തെ മറ്റൊരു നിലപാടും ചേര്‍ത്താണ് ട്രോളന്മാര്‍ വീഡിയോ ഇറക്കി തുടങ്ങിയത്. അത് പിന്നീട് മറ്റ് ട്രോള്‍ ഗ്രൂപ്പുകളും ഏറ്റെടുത്ത് തുടങ്ങി. “എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത്? ഞാനൊന്നും എന്റെ വീട്ടില്‍ എടി എടാ പോടാ പോടി എന്ന് പോലും… ഞാന്‍ എന്റെ മക്കളെ പോലും എടാ ഒന്നും വിളിക്കാറെയില്ല” എന്ന് സൂര്യ ജെ മോനോനോടും റിതു മന്ത്രയോടും പറയുന്ന വീഡിയോയാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. ഈ വീഡിയോടൊപ്പം വിവാദ യൂട്യൂബര്‍ വിജയ് പി നായരുമായി ബന്ധപ്പെട്ട സംഭവും ചേര്‍ത്താണ് ട്രോള്‍ വന്ന് തുടങ്ങിയത്.വിജയ് പി നായരെ ഭാഗ്യലക്ഷമി അസഭ്യം പറയുന്ന ഒരു വീഡിയോയുടെ ഭാഗമാണ് ട്രോളന്മാര്‍ ബിഗ് ബോസിലെ വീഡിയോയുടെ കൂടെ ചേര്‍ത്ത് പുറത്ത് വിട്ടത്.
