News
കൈക്കുഞ്ഞുമായി അനുശ്രീ വിവാഹബന്ധം ഉപേക്ഷിച്ചോ?; “ഡിവോഴ്‌സ് കാരണം ആരും മരിച്ചിട്ടില്ല…”; ആ വാക്കുകൾക്ക് പിന്നിലെ രഹസ്യം… ; ഈശ്വരാ ആ കേട്ടതൊന്നും സത്യം ആകാതെ ഇരുന്നാ മതി.; പ്രാർത്ഥനകളോടെ ആരാധകർ !
കൈക്കുഞ്ഞുമായി അനുശ്രീ വിവാഹബന്ധം ഉപേക്ഷിച്ചോ?; “ഡിവോഴ്‌സ് കാരണം ആരും മരിച്ചിട്ടില്ല…”; ആ വാക്കുകൾക്ക് പിന്നിലെ രഹസ്യം… ; ഈശ്വരാ ആ കേട്ടതൊന്നും സത്യം ആകാതെ ഇരുന്നാ മതി.; പ്രാർത്ഥനകളോടെ ആരാധകർ !
സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് നടി അനുശ്രീയുടേത്. ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നാൾമുതൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ് അനുശ്രീ. പ്രകൃതി എന്നാണ് അനുശ്രീയുടെ യഥാർത്ഥ പേര്. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ട് മിനി സ്‌ക്രീനിലേക്ക് എത്തിയ താരം പിന്നീട് വളർന്നതോടൊപ്പം നായികാ പ്രാധാന്യമുള്ള വേഷങ്ങളിലേക്കും എത്തി.
ഗർഭിണിയായ ശേഷം അനുശ്രീ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. താരത്തിൻ്റെ വിവാഹവാർത്ത വളരെയേറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അനുശ്രീയുടെത് പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടായിരുന്നില്ല വിവാഹം ഇത്ര ശ്രദ്ധ നേടിയത്.
പകരം, വീട്ടുകാരുടെ സമ്മതമില്ലാതെ അതീവ രഹസ്യമായിട്ടായിരുന്നു അനുശ്രീ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന വിഷ്ണുവിനെ വിവാഹം ചെയ്തത്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇവർ ആദ്യമായി പരിചയപ്പെടുന്നത്. ഇവരുടെ ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പൂക്കാലം വരവായി എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായും മഞ്ഞിൽ വിരിഞ്ഞപൂവ് പരമ്പരയിൽ മല്ലിക പ്രതാപിൻറെ ചെറുപ്പകാലം അഭിനയിച്ചും അനുശ്രീ ശ്രദ്ധ നേടി.കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടയിലാണ് അനുശ്രീയുടെ വിവാഹവാർത്ത വന്നത്.
വിവാഹശേഷവും അഭിനയത്തിൽ തുടർന്നുവെങ്കിലും ഗർഭിണിയായതോടെ അനുശ്രീ അഭിനയം നിർത്തി. അടുത്തിടെയാണ് അനുശ്രീക്കും വിഷ്ണുവിനും ആൺകുഞ്ഞ് പിറന്നത്. അനുശ്രീ തന്നെയാണ് ഇക്കാര്യം സോഷ്യൽഡമീഡിയ വഴി അറിയിച്ചത്.
വാർത്ത പുറത്തുവന്നതോടെ നിരവധി ദമ്പതികൾക്ക് ആശംസകളുമായി എത്തി. ആരവ് എന്നാണ് അനുശ്രീ മകന് പേരിട്ടിരിക്കുന്നത്. ആ ഇടയ്ക്ക് ആണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യം പങ്കുവെച്ച വീഡിയോയും മകന്റെ നൂലുകെട്ട് ചടങ്ങിന്റേതായിരുന്നു.
മകൻ പിറന്ന ഉടൻ തന്നെ അനുശ്രീ വിവാഹ മോചനം സംബന്ധിച്ചുള്ള പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പങ്കിടാൻ തുടങ്ങി. അനുശ്രീ-വിഷ്ണു വിവാഹമോചനം ഇതോടെ മലയാളി കുടുംബപ്രേക്ഷകരും ആരാധകരും ചർച്ചയാക്കി തുടങ്ങി.
‘ഡിവോഴ്‌സ് കാരണം ആരും മരിച്ചിട്ടില്ല… സന്തോഷകരമല്ലാത്ത കുടുംബ ജീവിതം ദുരന്തമാണെന്നാണ്’ അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഡിവോഴ്സ് മരണം എല്ലാം കാഴ്‌ചക്കാർക്ക് വല്ലാത്ത ആശങ്ക സൃഷ്ട്ടിച്ചു. മകന്റെ പേരിടല്‍ ചടങ്ങിന് വിഷ്ണുവിനേയും വീട്ടുകാരേയും കാണാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും താരത്തിന്റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ സജീവമായിരുന്നു.
നൂലുകെട്ട് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിലെല്ലാം കുഞ്ഞിന്റെ അച്ഛൻ വിഷ്ണു എവിടെയെന്ന ചോദ്യങ്ങളായിരുന്ന ഏറെയും. പ്രഗ്നന്‍സി സ്റ്റോറി പങ്കുവെച്ചപ്പോഴും എല്ലാവരും ചോദിച്ചത് ഇതേക്കുറിച്ചായിരുന്നു.
അഭിപ്രായവ്യത്യാസങ്ങളൊക്കെ മാറ്റി ഒരുമിച്ച് പോവണമെന്നുള്ള കമന്റുകളുമുണ്ട്. പ്രഗ്നൻസി സ്റ്റോറിയിൽ തങ്ങൾ കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ആരവെന്ന് അനുശ്രീ പറയുന്നുണ്ട്.
മാത്രമല്ല വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നതും വിഷ്ണുവെന്ന പേരാണ്. ഓരോ കാര്യങ്ങൾ പറയുമ്പോഴും വിഷണുവിനെ പരാമർശിച്ചും വിഷ്ണുവുവൊത്തുള്ള ഓർമകളും അനുശ്രീ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഈ താരദമ്പതികളുടെ വിവാഹമോചനം ചർച്ചയാവുകയാണ്.
‘എന്ത് പ്രശ്നം ഉണ്ടേലും രണ്ടുപേരും പരസ്പരം പറഞ്ഞ് തീർക്കുക. ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം, നിങ്ങളുടെ മാരേജ് കഴിഞ്ഞപ്പോ പറഞ്ഞവർ നമുക്കിടയിലുണ്ട്. അവർക്ക് പറഞ്ഞ് സന്തോഷിക്കാൻ അവസരം കൊടുക്കരുത്, മോളേ… കുട്ടിയും ഭർത്താവും കുടുംബക്കാരും എല്ലാവരും കൂടെ വേണം. പിണങ്ങരുത്… പിരിയരുത്.’
‘എന്തായാലും വീഡിയോ കണ്ടപ്പോൾ മനസിലായി വിഷ്ണുവുമായി ഒരു പ്രശ്നവുമില്ലെന്ന്, ഇന്നത്തെ കാലത്ത്… ഡിവോഴ്സോ ബ്രേക്കപ്പോ ആയാൽ ആദ്യം രണ്ടാളും അൺഫോളോ ചെയ്യും. പിന്നെ അവരുടേതായ എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്യും.’
‘പക്ഷെ അനു അങ്ങനെ ഒന്നും ചെയ്ത് കണ്ടില്ല. ഇപ്പോഴും ഭർത്താവിനൊപ്പമുള്ള ഫോട്ടോസ് കിടപ്പുണ്ട് ഇൻസ്റ്റഗ്രാമിൽ. അവർ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഫോളോയും ചെയ്തിട്ടുണ്ട്. ഈശ്വരാ ആ കേട്ടതൊന്നും സത്യം ആകാതെ ഇരുന്നാ മതി. ചുമ്മാ ആ കുട്ടി കുസൃതിക്ക് പോസ്റ്റ് ഇട്ടതായിരിക്കണേ എന്ന് പ്രാർഥിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
about anusree