സ്ത്രീകളെ ചില്ല് കൂട്ടിലിട്ട് വെക്കണമെന്നാണ് ചിലർ ചിന്തിക്കുന്നത്; ആളുകളുടെ ആറ്റിറ്റിയൂഡില്‍ മാറ്റം വന്നാല്‍ കുറച്ചൂടി നല്ല ക്രിയേഷന്‍സ് നമ്മുടെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവും; സ്വാസിക പറയുന്നു !
നിരവധി മലയാള സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് നടി സ്വാസിക വിജയ്. ഫ്ലാവേഴ്സ് ടി.വിയിലെ സീത സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നതെങ്കിലും അതിന് മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ താരമാണ് സ്വാസിക. കുടുക്ക് 2025, ചതുരം തുടങ്ങി പുതിയ സിനിമകളുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് നടി.
അതേ സമയം ഇന്റിമേറ്റ് രംഗങ്ങളൊക്കെ ആളുകള്‍ ചെയ്യുന്നതിനെ പറ്റിയും അതിന്റെ പേരില്‍ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് നടിയിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാസിക. ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാല്‍ തന്നെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്.
ഞാനിത് വരെ വിവാദങ്ങളില്‍ പ്രതികരിച്ച് തുടങ്ങിയിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്. നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ടെങ്കിലും അതൊക്കെ വിട്ട് കളയുകയാണ്. എനിക്കിതുവരെ പ്രതികരിക്കാനായി തോന്നിയിട്ടില്ല. ആളുകളുടെ ആറ്റിറ്റിയൂഡില്‍ മാറ്റം വന്നാല്‍ കുറച്ചൂടി നല്ല ക്രിയേഷന്‍സ് നമ്മുടെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവും.
കുട്ടികള്‍ക്ക് ഉണ്ടാവുന്ന ഇമോഷന്‍സും വലിയവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമൊക്കെയുള്ള വികാരങ്ങള്‍ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്‌സ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചില കണ്ടന്റുകള്‍ ഓപ്പണായി കാണിക്കേണ്ടി വരും. പണ്ടത്തെക്കാളും മേക്കിങ് സ്റ്റൈലും റൈറ്റിങ് സ്റ്റൈലും മാറി. അത് നമ്മള്‍ സ്വീകരിച്ചാല്‍ പിന്നെ ഈ വിവാദത്തിന്റെ ആവശ്യം വരില്ല.
പ്രേക്ഷകരെ വിനോദിപ്പിക്കാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എന്നാല്‍ അതിന്റെ എന്റര്‍ടെയിന്‍മെന്റ് വശം നോക്കാതെ ‘അവര്‍ അവിടെ കുട്ടിപ്പാവാട ഇട്ടു, അവിടെ ഉമ്മ വെച്ചു’ എന്നൊക്കെ പോയിന്റ് ചെയ്യുകയാണ്. ഇതിലൊക്കെയാണ് മാറ്റം വരേണ്ടത്. നമ്മള്‍ എത്രത്തോളം ആള്‍ക്കാരെ വളരാന്‍ സമ്മതിക്കാതെ ഇരിക്കുന്നു, അത്രത്തോളം നമ്മുടെ ഇന്‍ഡസ്ട്രിയാണ് താഴ്ന്ന് പോവുന്നത്.എന്തൊക്കെ പറഞ്ഞാലും ഒരു നെഗറ്റീവ് സൈഡ് പറയാന്‍ ആള് വേണം. എങ്കിലേ നമ്മുടെ ക്രിയേഷന്‍ പോസിറ്റീവ് സൈഡിലേക്ക് കൊണ്ട് വരാനും സാധിക്കൂ..
നെഗറ്റീവും വിമര്‍ശനങ്ങളും ബോഡിഷെയിമിങ്ങുമൊക്കെ വേണമെന്നാണ് ഞാന്‍ പറയുക. കാരണം ഇതൊക്കെ കടന്ന് പോവുമ്പോഴാണ് നമ്മളിലെ മികച്ച വ്യക്തിയെയും നമ്മുടെ കഴിവുകളുമൊക്കെ പുറത്ത് വരികയുള്ളു.
എന്റെ ഡാന്‍സ് കൊള്ളില്ല, എന്നെ കാണാന്‍ കൊള്ളില്ല, എന്നൊക്കെ പറയുമ്പോഴാണ് ഓഹ് ഞാന്‍ അങ്ങനെയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുക. എല്ലാം സൂപ്പറാണെന്ന് പറഞ്ഞാല്‍ നമ്മള്‍ ഇംപ്രൂവ് ആകാന്‍ ശ്രമിക്കില്ല.സ്ത്രീകള്‍ക്ക് മാത്രം വിമര്‍ശനം കിട്ടുന്നത് ആറ്റിറ്റ്യൂഡിന്റെ പ്രശ്‌നം തന്നെയാണ്. സ്ത്രീകള്‍ക്കൊന്നും ചെയ്യാന്‍ പാടില്ല എന്നാണ് പലരുടെയും ചിന്ത.
സ്ത്രീകളെ ചില്ല് കൂട്ടിലിട്ട് വെക്കണമെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. സ്ത്രീകള്‍ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് നിയന്ത്രിച്ച് വെച്ചിരിക്കുന്നത് പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ്.
ആ കാഴ്ചപ്പാട് മാറിയാലേ ഇതിന് മാറ്റം വരികയുള്ളു. ഒരു പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ അതിനൊക്കെ ഒരു മാറ്റം കൂടി വന്നേക്കം.. പലതും അവഗണിച്ച് നമ്മുടെ ജോലി ചെയ്ത് പോയാല്‍ മതി.കല്യാണം ഉടനെ ഉണ്ടാവുമെന്നൊന്നും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. ഇത്ര വയസില്‍ തന്നെ കല്യാണം നടക്കണമെന്നൊന്നും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. അതിന്റെ സമയമാവുമ്പോള്‍ നടക്കട്ടേ എന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തയൊക്കെ ഗോസിപ്പ് മാത്രമാണെന്നും സ്വാസിക വ്യക്തമാക്കുന്നു.