Connect with us

ബോളിവുഡ് നടിയും മോഡലുമായ ദിയ മിർസ വിവാഹിതയായി; ആശംസകളുമായി ആരാധകര്‍

Bollywood

ബോളിവുഡ് നടിയും മോഡലുമായ ദിയ മിർസ വിവാഹിതയായി; ആശംസകളുമായി ആരാധകര്‍

ബോളിവുഡ് നടിയും മോഡലുമായ ദിയ മിർസ വിവാഹിതയായി; ആശംസകളുമായി ആരാധകര്‍

ബോളിവുഡ് നടിയും മോഡലുമായ ദിയ മിർസ വീണ്ടും വിവാഹിതയായി. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. മുംബൈയിലെ വ്യാപാരിയായ വൈഭവ് രേഖിയാണ് ദിയയ്ക്ക് മിന്നുചാർത്തിയത്. ദിയയുടെ വീട്ടിലെ ഓപ്പൺ ഗാർഡനിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൻ്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സൈബറിടത്തിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തോളമായി വൈഭവ് രേഖിയുമായി പ്രണയത്തിലായിരുന്നു ദിയ. വിവാഹം ഉടനുണ്ടാകുമെന്ന തരത്തിൽ നേരത്തേ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. നടിയുടെ രണ്ടാം വിവാഹമാണ് നടന്നത്.

അതിസുന്ദരിയായിട്ടാണ് ദിയ എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സില്‍ക്ക് സാരിയാണ് ദിയ അണിഞ്ഞത്. സ്വര്‍ണ നിറത്തിലുള്ള വര്‍ക്കുകളുള്ള സാരിയില്‍ ദിയ രാഞ്ജിയെ പോലെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വെള്ള കുര്‍ത്തയായിരുന്നു വൈഭവ് ധരിച്ചത്.

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളെത്തിയിരുന്നു. സൂഫിയും സുജാതയിലൂടെ മലയാളത്തിലെത്തിയ നടി അതിഥി റാവുവും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തില്‍ നിന്നുമുള്ള ചിത്രം അതിഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബ സമേതമായിരുന്നു അതിഥി വന്നത്.

More in Bollywood

Trending

Recent

To Top