Connect with us

അഭിനയത്തിൽ നിന്ന് പുറത്തായാലും സംവിധാനത്തിൽ പിടിച്ച് നിൽക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ ; മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് അന്ന് ശ്രീനിവാസൻ പറഞ്ഞത് !

Movies

അഭിനയത്തിൽ നിന്ന് പുറത്തായാലും സംവിധാനത്തിൽ പിടിച്ച് നിൽക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ ; മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് അന്ന് ശ്രീനിവാസൻ പറഞ്ഞത് !

അഭിനയത്തിൽ നിന്ന് പുറത്തായാലും സംവിധാനത്തിൽ പിടിച്ച് നിൽക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ ; മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് അന്ന് ശ്രീനിവാസൻ പറഞ്ഞത് !

മമ്മൂട്ടി പിറന്നാൾ ലോക സിനിമയ്ക്ക് മുമ്പിൽ അഭിമാനത്തോടെ പറയാൻ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് നമ്മുടെ മമ്മൂട്ടി.20-ാം വയസ്സിൽ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അൻപത് വർഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്.

ഇപ്പോഴിതാ അഭിനയത്തിനപ്പുറം സംവിധാനത്തിലും തിളങ്ങണമെന്ന് ആ​ഗ്രഹിച്ച മമ്മൂട്ടിയെക്കുറിച്ച് മുൻപ് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത് . കെെരളി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് മനസ്സ് തുറന്നത്.’ നാൽക്കവല’യുടെ ഷൂട്ടിങ്ങിന് കുറച്ച് നാൾ മുൻപ് തൊട്ടേ അഭിനയത്തിൽ നിന്ന് താൻ പുറത്താകുമോ എന്ന സംശയം മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന് തനിക്ക് തോന്നിയിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്ത് തൃശ്ശൂരിൽ നിന്നുള്ള വർ​ഗീസ് എന്ന വ്യക്തിയിൽ നിന്ന് മമ്മൂട്ടി സിനിമ സംവിധാനം ചെയ്യാൻ പണം കെെപ്പറ്റിയിരുന്നു. വികെ ശ്രീരാമനായിരുന്നു ചിത്രത്തിൻ്‍റെ തിരക്കഥ എഴുതിയിരുന്നത്. നിലമ്പൂരിൽ നിന്നുള്ള ആദിവാസികളുടെ കഥയായിരുന്നു മമ്മൂട്ടി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൻ്‍റെ ഇതിവൃത്തമെന്നും താൻ കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം നാൽക്കവലയുടെ ഷൂട്ടിങ്ങിടയ്ക്ക് മമ്മൂട്ടി തന്നോട് ഒരു തിരക്കഥ എഴുതി തരാമോ എന്ന് ചോദിച്ചു. എം. ടി യെ കൊണ്ട് ഒരു കഥ എഴുതിച്ച് സംവിധാനം ചെയ്താൽ ക്രെഡിറ്റ് അദ്ദേഹത്തിന് പോകും. നിനക്കാവുമ്പോൽ ആ ക്രെഡിറ്റ് തരേണ്ട ആവശ്യമില്ലല്ലോയെന്നും അദ്ദേഹം പറ‍ഞ്ഞു. അത് നടക്കില്ല, താൻ എഴുതുന്ന കഥയ്ക്ക് തനിക്ക് ക്രെഡിറ്റ് വേണമെന്നും പറ‍ഞ്ഞ് ഒഴിഞ്ഞ് മാറിയെന്നും ശ്രീനിവാസൻ പറഞ്ഞു.

പിന്നീട് മമ്മൂട്ടി തിരക്കുള്ള നടനായി മാറി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സംവിധാനത്തെക്കുറിച്ച് തങ്ങൾ തമ്മിൽ സംസാരിക്കുന്നത്. അന്ന് അദ്ദേഹത്തോടൊപ്പം കാറിൽ പോകുന്നതിനിടയ്ക്ക് മമ്മൂട്ടി തന്നോട് സിനിമ സംവിധാനം ചെയ്യുന്നതിനെപ്പറ്റി ചോദിച്ചു. സിനിമ എങ്ങനെ ചെയ്യണമെന്നും അതിൻ്‍റെ ആദ്യം മുത്ൽ അവസാനം വരെ എങ്ങനെയായിരിക്കണമെന്നും ഒക്കെ തനിക്ക് അറിയാമെന്നും അ​ദ്ദേഹം പറ‍ഞ്ഞുഎന്നാൽ കഥ എന്താണെന്ന് ചോദിച്ചപ്പോൾ കഥ ഇല്ലാന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അത് കേട്ട് താൻ ചിരിച്ച് പോയെന്നും ശ്രീനിവാസൻ പറയുന്നു. ഇന്നും മമ്മൂട്ടിയുടെ മനസ്സിൽ ഒരു സംവിധാന മോഹം ഒളിഞ്ഞ് കിടപ്പുണ്ട്. അഭിനയത്തിൽ നിന്ന് പുറത്തായാലും സംവിധാനത്തിൽ പിടിച്ച് നിൽക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാനെന്നും തമാശ രൂപേണ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top