Connect with us

പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഞാൻ ഷൂട്ടിം​ഗ് അറ്റൻ‍ഡ് ചെയ്തിരുന്നു’; കുടുംബത്തിന് മറ്റ് വരുമാനമില്ലാത്ത അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്ത് തുടങ്ങുകയായിരുന്നു; ഉര്‍വശി പറയുന്നു !

Actress

പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഞാൻ ഷൂട്ടിം​ഗ് അറ്റൻ‍ഡ് ചെയ്തിരുന്നു’; കുടുംബത്തിന് മറ്റ് വരുമാനമില്ലാത്ത അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്ത് തുടങ്ങുകയായിരുന്നു; ഉര്‍വശി പറയുന്നു !

പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഞാൻ ഷൂട്ടിം​ഗ് അറ്റൻ‍ഡ് ചെയ്തിരുന്നു’; കുടുംബത്തിന് മറ്റ് വരുമാനമില്ലാത്ത അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്ത് തുടങ്ങുകയായിരുന്നു; ഉര്‍വശി പറയുന്നു !

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ സ്വന്തമായി മാറിയ താരമാണ് ഉര്‍വശി. അഭിനയം മാത്രമല്ല എഴുത്തും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു.കേരളത്തിൽ നിന്നും അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരം ഉർവശി നേടിയെടുത്തത്. ഇതിൽ മൂന്ന് പുരസ്കാരങ്ങളും തുടർച്ചയായിട്ടായിരുന്നു നടിയെ തേടിയെത്തിയത്. യോദ്ധ, മഴവിൽക്കാവടി ഉൾപ്പെടെയുള്ള സിനിമകളിൽ‌ സഹ നടിയായെത്തിയ ഉർവശി ഈ സിനിമകളിലെ നായികമാരേക്കാൾ പ്രശംസ നേടി.

ആറ് വർഷത്തിന് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയപ്പോഴും നടിക്ക് നിരവധി മികച്ച സിനിമകളുടെ ഭാ​ഗമാവാൻ കഴിഞ്ഞു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളെല്ലാം രണ്ടാം വരവിൽ ഉർവശി അഭിനയിച്ച സിനിമകളായിരുന്നു.വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഉർവശി വീണ്ടും അഭിനയ രം​ഗത്ത് സജീവമായത്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഇത്. വിവാഹ ശേഷം അഭിനയത്തിന് ഇടവേള നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ മൂലം കരിയർ തുടരേണ്ടി വരികയായിരുന്നെന്നാണ് ഉർവശി മുമ്പൊരിക്കൽ വ്യക്തമാക്കിയത്. നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഉർവശി ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നും കുറച്ച് മാറി നിൽക്കാൻ തന്നെയായിരുന്നു തീരുമാനം. ഞാനുടനെ തന്നെ ​ഗർഭിണി ആയി. പ്രസവിച്ചു. പക്ഷെ ഞാൻ ജോലിക്ക് പോയാലേ പറ്റൂ എന്ന അവസ്ഥയായിരുന്നു അന്ന്. കാരണം വേറെ വരുമാനമില്ല. ഞാൻ ഷൂട്ടിം​ഗിന് പേയേ പറ്റൂ. പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഞാൻ ഷൂട്ടിം​ഗ് അറ്റൻ‍ഡ് ചെയ്തിരുന്നു’

‘ഞാനൊരിക്കലും ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടില്ല. തൽക്കാലം മാറി നിൽക്കുന്നു എന്നായിരുന്നു പറഞ്ഞത്. കുടുംബത്തിന് മറ്റ് വരുമാനമില്ലാത്ത അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്ത് തുടങ്ങുകയായിരുന്നു’രണ്ടാം വരവിൽ വീണ്ടും സജീവമായി സിനിമ ചെയ്യണമോ എന്നതിനെക്കുറിച്ചെല്ലാം ഞാൻ ആലോചിച്ചു. അതൊരു ശരിയായിട്ടുള്ള സമയം തന്നെയാണെന്ന് എനിക്ക് തോന്നി. സംവിധായകർ വിശ്വസിച്ച് എന്നെ മുഴുനീള കഥാപാത്രങ്ങൾ ഏൽപ്പിക്കുമ്പോൾ അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി,’ ഉർവശി പറഞ്ഞതിങ്ങനെ. ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ മനസ്സിനെ വിഷമിപ്പിച്ചിരുന്നെന്നും സിനിമകൾ ചെയ്യുമ്പോഴും ഈ വിഷമങ്ങൾ തന്നെ ബുദ്ധിമുട്ടിച്ചിരുന്നെന്നും ഉർവശി അന്ന് തുറന്ന് പറഞ്ഞു.മനസ്സിലെ വിഷമങ്ങൾ അഭിനയിക്കുമ്പോൾ കുറേയൊക്കെ ബാധിക്കും. മനസ്സ് കൊണ്ട് നമ്മൾ ഒരുപാട് ശ്രമിക്കണം, ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അധികവും ദുഖപുത്രി കഥാപാത്രങ്ങളല്ല. കുറച്ച് തമാശയും കുസൃതിയുമാെക്കെ ഉള്ള കഥാപാത്രങ്ങളാണ്. അതെനിക്ക് സന്തോഷത്തോടെ ചെയ്യാൻ‌ പറ്റാത്തൊരു സാഹചര്യവും വരും. കൂടെ വർക്ക് ചെയ്യുന്നവരുടെ സപ്പോർട്ട് അപ്പോഴാണ് ഉപകരിക്കുക.

ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്നത് വരെ കുറേയൊക്കെ നമ്മളുടെ മനസ്സിനെ ഡിസ്റ്റർബ് ചെയ്യും. മനസ്സിൽ നിന്നും എല്ലാം പൂർണമായും ഒഴിവാക്കാൻ പറ്റില്ല. പക്ഷെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്ന കുറച്ച് സമയം അതെല്ലാം പാടേ മറക്കും. അപ്പോൾ ഞാൻ പെർഫോം ചെയ്യുകയാണ് എന്നത് മാത്രമേ മനസ്സിലുണ്ടാവൂ.ചെല്ലുന്ന അന്തരീക്ഷവുമായി ഇഴുകിച്ചേരാൻ പറ്റുന്ന മാനസികാവസ്ഥ എനിക്ക് എപ്പോഴുമുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ നമ്മൾ ശീലിക്കും. പ്രകൃതി നിശ്ചയിച്ചിരിക്കുന്നത് അതാണ്. എല്ലാ വ്യക്തികൾക്കും മനസ്സിനകത്ത് കുറേ പ്രതീക്ഷകൾ ഉണ്ടാവും. ആ പോസിറ്റീവ് ചിന്തകളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.

ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സിൽ നിന്ന് കുറേക്കാര്യങ്ങൾ അങ്ങനെയങ്ങ് മാറിക്കിട്ടും. അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ ഉൾക്കൊണ്ട്, അത് കുഴപ്പമില്ല അതിങ്ങനൊക്കെ തന്നെയാണ്, ഇതൊക്കെ ഒരു വിധിയാണ്, സഹിക്കണം എന്ന് ചിന്തിച്ച് ശാന്തമാവാനുള്ള മാനസികാവസ്ഥ എപ്പോഴുമുണ്ടാവുമെന്നും ഉർവശി പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top