Connect with us

സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന് ; വിജയ് മാധവിന്റെ കുറിപ്പ് ഏറ്റെടുത്ത് മിനിസ്ക്രീൻ പ്രേക്ഷകർ!

serial news

സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന് ; വിജയ് മാധവിന്റെ കുറിപ്പ് ഏറ്റെടുത്ത് മിനിസ്ക്രീൻ പ്രേക്ഷകർ!

സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന് ; വിജയ് മാധവിന്റെ കുറിപ്പ് ഏറ്റെടുത്ത് മിനിസ്ക്രീൻ പ്രേക്ഷകർ!

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാര്‍. അവതാരകയും അഭിനേത്രിയുമായ ദേവിക അടുത്തിടെയാണ് വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധ നേടിയ വിജയ് മാധവായിരുന്നു ദേവികയെ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

സിനിമയിൽ നിന്നുമാണ് താരം സീരിയലിലേക്കെത്തിയത്. ഇന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക. മഴവിൽ മനോരമയിലെ രാക്കുയിലിൽ എന്ന സീരിയലിൽ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം.

രാക്കുയിലിൽ ഗാനം ആലപിക്കാനായി വന്നപ്പോഴായിരുന്നു ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. അഭിനയം പോലെ അത്ര കംഫർട്ട് അല്ലെങ്കിലും വിജയിനൊപ്പം ഗാനം ആലപിച്ചിരുന്നു ദേവിക. പരമ്പരയിൽ അതിഥിയായും വിജയ് മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.

അതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുകയാണെന്നുള്ള വിശേഷങ്ങളും പുറത്തുവന്നത്. ഗുരുവായൂരിൽ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതൽ ദേവികയും വിജയ് മാധവും പരിചയക്കാരായിരുന്നു. നല്ല സുഹൃത്തുക്കളുമാണ്. എന്നാൽ ആ സൗഹൃദം വലുതായതും ഇഷ്ടത്തിലേക്ക് മാറിയതും ലോക്ക്ഡൗൺ കാലഘട്ടത്തിലാണ്.

വിജയ് മാധവ് നടത്തിയിരുന്ന യോഗ കേന്ദ്രത്തിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവികനമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു.

തുടർന്ന് ഇരുവരും പരസ്പരം മനസിലാക്കുകയും സമാന ചിന്താഗതിക്കാരായ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വീട്ടുകാരുടെ സമ്മത പ്രകാരമായിരുന്നു വിവാഹ നിശ്ചയവും വിവാഹവുമെല്ലാം. ഇപ്പോഴിതാ, വിജയ് മാധവ് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

“ഞങ്ങളുടെ വിവാഹ നിച്ഛയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു, എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ൽ ഒരു വാലെന്റൈൻസ് സ്പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം വളരെ അപ്രവചനാതീതമാണ്’, വിജയ് മാധവ് കുറിച്ചു.

about vijay madhav

More in serial news

Trending

Recent

To Top