Connect with us

അത് നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രമാത്രമാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല…കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച ഒരാളും തിരിഞ്ഞു നോക്കിയില്ല; നിങ്ങള്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും ഇതെന്റെ കഷ്ടപ്പാടിന്റെ ഫലമാണ്; സങ്കടം പങ്കുവച്ച് ആലീസ് !

News

അത് നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രമാത്രമാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല…കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച ഒരാളും തിരിഞ്ഞു നോക്കിയില്ല; നിങ്ങള്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും ഇതെന്റെ കഷ്ടപ്പാടിന്റെ ഫലമാണ്; സങ്കടം പങ്കുവച്ച് ആലീസ് !

അത് നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രമാത്രമാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല…കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച ഒരാളും തിരിഞ്ഞു നോക്കിയില്ല; നിങ്ങള്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും ഇതെന്റെ കഷ്ടപ്പാടിന്റെ ഫലമാണ്; സങ്കടം പങ്കുവച്ച് ആലീസ് !

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരമ്പരകളിലൂടെ പരിചിതമായ മുഖമാണ് ആലീസിന്റേത്. കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ ആലീസിന്റെ വിവാഹവും ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കിമാറ്റി. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.

സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. വിവാഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു.

വിവാഹശേഷം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണം നേടിയാണ് ചാനൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാൽ, അടുത്തിടെ താരത്തിന് വലിയ ഒരു തിരിച്ചടി കിട്ടി. കഷ്ടപ്പെട്ട് ഉയർത്തുകൊണ്ടുവന്ന യൂട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തു,

കഴിഞ്ഞ ദിവസമായിരുന്നു ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനല്‍ തിരിച്ച് പിടിച്ചത്. ആ സന്തോഷ വാര്‍ത്ത തന്റെ ആരാധകരെ അറിയിക്കാനായി പുതിയ വീഡിയോ ചെയ്തു. ചാനല്‍ കൈവിട്ടു പോയി എന്നറിഞ്ഞപ്പോള്‍ തനിക്കുണ്ടായ വേദനയെ കുറിച്ചും ആ അവസ്ഥയില്‍ കൂടെ നിന്നവരെ കുറിച്ചും ഒക്കെയാണ് വീഡിയോയില്‍ ആലീസ് ക്രിസ്റ്റി സംസാരിക്കുന്നത്. കൂടെ ഉണ്ടാവും എന്ന് കരുതിയ ആരും എന്നെ മൈന്റ് പോലും ചെയ്തില്ല എന്ന് ആലീസ് പറയുന്നു.

“ചാനല്‍ പോയപ്പോഴുള്ള എന്റെ വിഷമത്തെ കുറിച്ച് പങ്കുവയ്ക്കാനായിട്ടാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത്. എന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ പലരും നിസ്സാരമായി തള്ളിക്കളഞ്ഞു. അതില്ല എങ്കില്‍ മറ്റൊന്ന് ഉണ്ടാക്കണം എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ എട്ട് ഒന്‍പത് മാസം ഞാന്‍ കഷ്ടപ്പെട്ട് നേടിയത് ഒന്ന് വിരല്‍ ഞൊടിയ്ക്കുമ്പോഴേക്കും പോയി എന്ന് പറയുമ്പോള്‍ എത്ര വിഷമമായിരിയ്ക്കും. എന്റെ ജീവിതത്തിലെ പല നല്ല മഹൂര്‍ത്തങ്ങളും വ്‌ളോഗില്‍ ഉണ്ട്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രമാത്രമാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല

ആ സമയത്ത് എന്നെ കൂടെ നിന്ന് ആശ്വസിപ്പിച്ച ആള്‍ ഇച്ചായനാണ്. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് മനസ്സിലായതും അപ്പോഴാണ്. പോട്ടഡീ സാരമില്ല എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിയ്ക്കും. ചാനല്‍ തിരിച്ച് കിട്ടാന്‍ വേണ്ടി ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിച്ചു. മാതാവിന് നേര്‍ച്ച ഇട്ടു. അവസാനം ഫലം കണ്ടു. പിന്നെ ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ച ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ല. എന്നെ മൈന്റ് പോലും ചെയ്തില്ല. പക്ഷെ അത് ഞാന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത പലരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. ദൈവത്തിന്റെ നിമിത്തം പോലെയാണ് ഞാന്‍ അതിനെ കാണുന്നത്.

സീരിയല്‍ സംഘടനയായ ആത്മയുടെ സപ്പോര്‍ട്ട് വലിയ തോതില്‍ എനിക്ക് ലഭിച്ചു. പിന്നെ എന്റെ അഡ്വക്കേറ്റ്‌സ് അനന്തപത്മനാഭന്‍ സാറും ഉണ്ണികൃഷ്ണന്‍ സാറും വളരെ അധികം സഹായിച്ചു. വീട്ടുകാരോട് ആരോടും ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞിട്ടില്ല. വെറുതെ എന്തിനാണ് അവരെ ടെന്‍ഷന്‍ അടിപ്പിയ്ക്കുന്നത് എന്ന് കരുതി. ചാനല്‍ എല്ലാം ഓകെയായി, പഴയത് പോലെ എന്റെ കൈയ്യില്‍ കിട്ടിയപ്പോഴാണ് എല്ലാം പറഞ്ഞത്. അപ്പോള്‍ ഒന്നും പറയാതിയിരുന്നതിന് വഴക്ക് പറഞ്ഞു.

ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം അറിഞ്ഞപ്പോള്‍ എന്റെ യൂട്യൂബ് കുടുംബാഗങ്ങള്‍ എല്ലാം വളരെ പോസിറ്റീവ് ആയ അപ്രോച്ച് ആയിരുന്നു. എല്ലാം ശരിയാവും പ്രാര്‍ത്ഥിയ്ക്കാം എന്നൊക്കെ പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കില്‍ ഞാനൊരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴേക്കും അതിന് താഴെ വന്ന കമന്റുകളെ കുറിച്ച് പുറത്ത് പറയാന്‍ പറ്റില്ല.

ഫേസ്ബുക്കിലെ അമ്മച്ചിമാരെ കൊണ്ട് വലിയ ശല്ല്യമാണ്. ചേട്ടന്മാരാണ് കുറച്ച് കൂടെ നല്ലത്. സ്വന്തം ഐഡി വച്ചുള്ള ഒറിജിനല്‍ പ്രൊഫൈലില്‍ നിന്ന് ഇങ്ങനെ തെറി കമന്റുകള്‍ ഇടാനുള്ള ധൈര്യം കാണിച്ച അമ്മച്ചിമാരെ സമ്മതിയ്ക്കുന്നു. എന്തായാലും എന്റെ ചാനല്‍ തിരിച്ചു കിട്ടി, ഞാന്‍ ഹാപ്പിയാണ് എന്നും പറഞ്ഞാണ് ആലീസ് ക്രിസ്റ്റി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

about alice

More in News

Trending

Recent

To Top