Connect with us

തുടര്‍ച്ചയായ തിയേറ്റര്‍ പാരാജയങ്ങള്‍ക്ക് പിന്നാലെ അക്ഷയ് കുമാര്‍ ചിത്രം ഒടിടി റിലീസിന്

News

തുടര്‍ച്ചയായ തിയേറ്റര്‍ പാരാജയങ്ങള്‍ക്ക് പിന്നാലെ അക്ഷയ് കുമാര്‍ ചിത്രം ഒടിടി റിലീസിന്

തുടര്‍ച്ചയായ തിയേറ്റര്‍ പാരാജയങ്ങള്‍ക്ക് പിന്നാലെ അക്ഷയ് കുമാര്‍ ചിത്രം ഒടിടി റിലീസിന്

കഴിഞ്ഞ കുറച്ച് നാളുകളായി അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തന്നെ പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ തുടര്‍ച്ചയായ തിയേറ്റര്‍ പാരാജയങ്ങള്‍ക്ക് പിന്നാലെ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് വിവരം.

തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കായ കട്പുതലിയാണ് ഒടിടി റിലീസായി എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. ചിത്രത്തിന്റെ റീലിസിനെക്കുറിച്ചുള്ള വിവരം അക്ഷയ് കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചത്.

രഞ്ജിത്ത് എം. തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തിലെ നായികയായെത്തുന്നത്. അക്ഷയ് കുമാറിന്റേതായി തിയേറ്ററില്‍ എത്തിയ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധന്‍ തുടങ്ങി മൂന്ന് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. അടുത്തടുത്ത് റീലിസിനെത്തിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതാണോ അടുത്ത ചിത്രം നേരിട്ട് ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നത് എന്നും വ്യക്തമല്ല.

സിനിമകള്‍ വിജയിക്കുന്നില്ല എന്നത് തന്റെ തെറ്റാണ് എന്നും മാറ്റങ്ങള്‍ വരുത്തണം എന്നും അക്ഷയ് മുമ്പ് പറഞ്ഞിരുന്നു. എന്താണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്ന് താന്‍ മനസിലാക്കണം.

എങ്ങനെയുള്ള സിനിമകള്‍ ചെയ്യണം എന്ന എന്റെ ചിന്തകളില്‍ മാറ്റം വരുത്തണം. ഇത് തന്റെ തെറ്റാണെന്നാണ്’ അക്ഷയ് കുമാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലാ പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

More in News

Trending

Recent

To Top