Connect with us

പ്രശസ്ത നടിയും ബിജെപി നേതാവുമായ സോണാലി ഫോഗട്ട് അന്തരിച്ചു

News

പ്രശസ്ത നടിയും ബിജെപി നേതാവുമായ സോണാലി ഫോഗട്ട് അന്തരിച്ചു

പ്രശസ്ത നടിയും ബിജെപി നേതാവുമായ സോണാലി ഫോഗട്ട് അന്തരിച്ചു

പ്രശസ്ത നടിയും ബിജെപി നേതാവുമായ സോണാലി ഫോഗട്ട് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

2016ല്‍ ‘ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ’ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രം ‘ഛോറിയാന്‍ ഛോരോന്‍ ഇസ് കാം നഹി ഹോതി’യില്‍ പ്രത്യക്ഷപ്പെട്ടു.

നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്‌റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് നടി അവസാനമായി അഭിനയിച്ചത്. മാത്രവുമല്ല, ബിഗ്‌ബോസ് 14ാം സീസണ്‍ മത്സരാര്‍ത്ഥി കൂടിയായിരുന്നു.

ബിജെപി അംഗമായ താരം 2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദംപൂരില്‍ നിന്ന് മത്സരിച്ചിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെയായിരുന്നു മത്സരിച്ചത്.

2016 ഡിസംബറില്‍ സൊണാലിയുട ഭര്‍ത്താവ് സഞ്ജയ് മരണപ്പെട്ടിരുന്നു. ഇരുവര്‍ക്കും യശോധര ഫോഗട്ട് എന്നൊരു മകളുണ്ട്.

More in News

Trending

Recent

To Top