Connect with us

സിനിമയില്‍ നിന്നും ദിലീപിനെ ഔട്ടാക്കാന്‍ കഴിയില്ല; ദിലീപിന്റെ പുതിയ പ്ലാനുകള്‍ ഇങ്ങനെ, പല്ലിശ്ശേരി പറയുന്നു

Malayalam

സിനിമയില്‍ നിന്നും ദിലീപിനെ ഔട്ടാക്കാന്‍ കഴിയില്ല; ദിലീപിന്റെ പുതിയ പ്ലാനുകള്‍ ഇങ്ങനെ, പല്ലിശ്ശേരി പറയുന്നു

സിനിമയില്‍ നിന്നും ദിലീപിനെ ഔട്ടാക്കാന്‍ കഴിയില്ല; ദിലീപിന്റെ പുതിയ പ്ലാനുകള്‍ ഇങ്ങനെ, പല്ലിശ്ശേരി പറയുന്നു

നടന്‍ ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ ദിലീപിന്റെ തിരിച്ചുവരവിനെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലായ ഫില്‍മി പ്ലസിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് വന്നപ്പോള്‍ മുതല്‍ ദിലീപിനോട് പ്രേക്ഷകര്‍ക്കുള്ള മതിപ്പ് പോയിട്ടുണ്ടെന്നും സിനിമകളൊന്നും തന്നെയില്ലെന്നും സിനിമാ മേഖലയില്‍ തന്നെ സംസാരമുണ്ടെന്നാണ് താന്‍ അറിഞ്ഞതെന്ന് പല്ലിശ്ശേരി പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ തെളിവില്ലാ എന്നു പറഞ്ഞ് കോടതി വെറുതേ വിട്ടാലും ദിലീപിന് പഴയതു പോലെ തിരിച്ചു വരാന്‍ സാധിക്കില്ല. ദിലീപിന്റെ സിനിമകള്‍ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് സ്ത്രീകളും കുട്ടുകളുമാണ്.

ഈ കേസ് വരുന്നതിനു മുമ്പ് കുടുംബമായാണ് ദിലീപിന്റെ സിനിമകള്‍ കാണാന്‍ പോയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസും, മഞ്ജുവാര്യരില്‍ നിന്നുമുള്ള വിവാഹമോചനവുമെല്ലാം കാരണം ദിലീപില്‍ നിന്നും തൊണ്ണൂറു ശതമാനത്തോളം സ്ത്രീകളും അകന്നു കഴിഞ്ഞു. അവരേ വേണ്ടാ എന്ന് തീരുമാനിക്കുമ്പോള്‍ ഇനി പുതിയ പ്രേക്ഷകരെ ദിലീപ് കണ്ടെത്തേണ്ടിയിരിക്കുന്നു. അത് ഇനി എങ്ങനെ എന്നുള്ള കാര്യം നമുക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പല്ലിശ്ശേരി പറയുന്നു.

മറ്റൊരു കാര്യം എന്തെന്നാല്‍.., എത്ര കൊടിക്കുത്തി വാഴിയ സിനിമാക്കാരമെന്നു പറഞ്ഞാലും ഔട്ട് ആയിക്കഴിഞ്ഞാല്‍ പിന്നെയൊരു നിവര്‍ത്തിയുമില്ല. ആദ്യകാലത്ത് പല നടന്മാരും ഇത്തരത്തില്‍ അടിതെറ്റി വീണിട്ടുണ്ട്. തെലുങ്കിലെ സൂപ്പര്‍സ്റ്റാറായിരുന്ന സുമന്‍ അതിനുദാഹരണമാണെന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ തലമുറയ്ക്ക് സുമന്റെ കേസ് അറിയാമോ എന്നറിയില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കിരീടം വെയ്ക്കാത്ത രാജാവ് എന്നൊക്കെ പറയുമ്പോലെ എതിരാളികളില്ലാതെ അത്രമാത്രം സൂപ്പര്‍സ്റ്റാറായി വിലസിയിരുന്ന ഒരു നടന്‍, ഒരു കണക്കിന് പറഞ്ഞാല്‍ ശ്രീകൃഷ്ണന് തുല്യമായി സ്ത്രീ ആരാധകരെ സ്വന്തമാക്കിയ നടന്‍. പല സ്ത്രീകളും ഇയാളുടെ പ്രലോഭനങ്ങളില്‍ വീണിരുന്നു. സുമന്‍ അതെല്ലാം മുതലെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം കള്ളിയെല്ലാം വെളിയിലായി.എംജി ആര്‍ ഭരിക്കുന്ന സമയമായിരുന്നു, അന്നത്തെ ഒരു പോലീസുകാരന്റെ മകളും ഈ കേണിയില്‍ പെട്ടിരുന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍ ഇനി വേണ്ടത് ചെയ്‌തോ എന്നാണ് എംജിആര്‍ പറഞ്ഞത്. ഒടുക്കം സുമനെ അറസ്റ്റ് ചെയ്തു. ശരീരത്തിലെ എല്ലുമുഴുവന്‍ നുറുങ്ങി പരവശനായ സുമനെ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും പല്ലിശ്ശേരി പറയുന്നു.

ആ സുമന്‍ പിന്നീട് ശരിക്കും ഇല്ലാതായി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമയിലെങ്ങാനം എത്തിയത്. അപ്പോള്‍ പഴയ പ്രതാപം എല്ലാം നഷ്ടപ്പെട്ടിരുന്നു. കിട്ടേണ്ടതെല്ലാം സുമന് കിട്ടി കഴിഞ്ഞു. അത് തന്നെയാണ് ദിലീപിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് എന്നു പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചര വര്‍ഷക്കാലമായി നടക്കുന്ന കേസാണ്. ഇനി കുറച്ച് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ കേസിന്റെ സമാപ്തിയാണ്. കാര്യങ്ങളെല്ലാം വ്യക്തമാകും. ഇവിടെ ഏതെങ്കിലും കാരണത്താല്‍ ദിലീപിനെ വെറുതേ വിട്ടാല്‍ അതിനു മുകളിലേയ്ക്കുള്ള കോടതിയിലേയ്ക്ക് പോകാനായി നടിയും ബന്ധുക്കളും അവരെ സ്‌നേഹിക്കുന്നവരും അഭിഭാഷകരുമെല്ലാം തയ്യാറായിരിക്കുകയാണ്. അങ്ങനെ വരികയാണെങ്കില്‍ വീണ്ടും ഈ കേസ് നീണ്ടു പോകാം. ഇക്കാര്യം ദിലീപിന്റെ ചെവിയിലുമെത്തിയിട്ടുണ്ട്.

ഞാന്‍ ഒന്നുമില്ലാതെ സിനിമയില്‍ വന്നവനാണ്. എന്റെ ബുദ്ധികൊണ്ടും എന്റെ കഠിനാധ്വാനം കൊണ്ടുമാണ് ഞാന്‍ ഈ നിലയിലെത്തിയത്. എന്നെ പ്രേക്ഷകര്‍ ഒന്നടങ്കം ഉപേക്ഷിക്കുമെന്ന് തോന്നിന്നില്ല. ഇനി ഉപേക്ഷിച്ചാലും നടനെന്ന നിലയില്‍ തള്ളി പറഞ്ഞാലും അതൊന്നും തനിക്ക് പ്രശ്‌നമില്ല. ഞാന്‍ സ്വന്തമായി സിനിമ നിര്‍മ്മിക്കും, സ്വന്തമായി സിനിമ പ്രൊഡ്യൂസ് ചെയ്യും. പറ്റിയാല്‍ അഭിനയിക്കുകയും ചെയ്യും.

ഞാന്‍ നിര്‍മാതാവിന്റ സ്ഥാനത്ത് നിന്നില്ലെങ്കിലും കാവ്യ നിര്‍മാതാവിന്റെ സ്ഥാരനനത്തുണ്ടാകും. വിതരണവും ഉണ്ട്. തിയേറ്ററും ഉണ്ട്. അതിനാല്‍ തന്നെ നടനെന്ന നിലിയില്‍ എന്നെ തുടച്ചു മാറ്റിയാലും സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ താനും ഉണ്ടാകുമെന്ന് പറയാനുള്ള ആത്മവിശ്വാസവും ധൈര്യവും ദിലീപിനുണ്ടായി എന്നാണ് ദിലീപ് പറയുന്നതെന്നാണ് ദിലീപിന്റെ ക്യാംപില്‍ നിന്നും ലഭച്ചിരിക്കുന്നത്. ഇനിയെല്ലാം കാത്തിരുന്നു കാണാം എന്നു പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി വീഡിയോ അവസാനിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top