Connect with us

പരസ്യം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി; ഹൃത്വിക് റോഷന്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ച് സൊമാറ്റോ

News

പരസ്യം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി; ഹൃത്വിക് റോഷന്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ച് സൊമാറ്റോ

പരസ്യം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി; ഹൃത്വിക് റോഷന്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ച് സൊമാറ്റോ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്‍. ഇപ്പോഴിതാ ഹൃത്വിക് റോഷന്‍ അഭിനയിച്ച പരസ്യം വിവാദമായതിനെ തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിരിക്കുകയാണ് സൊമാറ്റോ. പരസ്യത്തിനെതിരെ മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് സൊമാറ്റോയുടെ വിശദീകരണം.

ഉജ്ജയിനിലെ താലി കഴിക്കാന്‍ തോന്നിയപ്പോള്‍ അത് ‘മഹാകലില്‍’ നിന്ന് ഓര്‍ഡര്‍ ചെയ്‌തെന്നാണ് പരസ്യത്തില്‍ ഉള്ളത്.’ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു, കാരണം പരസ്യത്തില്‍ ആരുടെയും വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുക എന്നത് ഉദ്ദേശിച്ചിട്ടില്ല’എന്നും കമ്പനി പറഞ്ഞു.

പരസ്യം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് അവകാശപ്പെട്ട പൂജാരിമാര്‍, പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മഹാകല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനായ ഉജ്ജയിന്‍ കലക്ടര്‍ ആശിഷ് സിങ്ങിനെ സമീപിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ‘പ്രഥമ ദൃഷ്ടിയില്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പരസ്യ വീഡിയോ മോര്‍ഫ് ചെയ്തതാണെന്ന് തോന്നുന്നു. പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉജ്ജയിന്‍ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നും മിശ്ര പറഞ്ഞു.

More in News

Trending

Recent

To Top