Connect with us

‘ഹൃദയത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്; ആശംസകളുമായി കല്യാണി, ഫോട്ടോയ്ക്ക് ഉള്ളിൽ ഒളിച്ചിരുന്ന് പ്രണവ് മോഹൻലാൽ; ചിത്രം വൈറൽ

Malayalam

തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ ഹൃദയം. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം 6 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വിനീത് ശ്രീനീവാസന്‍ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയ സിനിമ കൂടിയായിരുന്നു

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ഹൃദയം നിര്‍മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കല്യാണി പ്രിയദർശനാണ് ഈ വാർത്ത പങ്കുവെച്ചത്

വിവാഹ നിശ്ചയത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് വിശാഖ് സുബ്രഹ്മണ്യത്തിന് ആശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ പങ്കുവെച്ചിരിക്കുന്നത്. വധുവിനൊപ്പം വേദിയിൽ നിൽക്കുന്ന വിശാഖ് സുബ്രഹ്മണ്യമാണ് കല്യാണി പങ്കുവെച്ച ചിത്രത്തിലുള്ളത്. ‘ഹൃദയത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്’ എന്നാണ് വിശാഖിന്റേയും ഭാവി വധുവിന്റേയും ചിത്രം പങ്കുവെച്ച് കല്യാണി കുറിച്ചത്.

സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. അടുത്തിടെ പ്രകാശൻ പറക്കട്ടെ സിനിമയുടെ പ്രമോഷനെത്തിയപ്പോൾ വൈകാതെ വിവാഹിതനാകുമെന്ന് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

മുപ്പത്തിനാലുകാരനായ വിശാഖ് നിർമാതാവ് എന്നതിലുപരി ഡിസ്ട്രിബ്യൂട്ടർ, എക്സിബിറ്റർ എന്നീ മേഖലകളിലും മെറിലാന്റിന്റെ പാരമ്പര്യം പതിന്മടങ്ങ് ഉയർത്തി ശോഭിക്കുന്ന യുവ സിനിമാ നിർമാതാവാണ്. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോയായ മെറിലാന്റിന്റെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം.

നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളിയുമാണ് വിശാഖ് സുബ്രഹ്മണ്യം. 2019ൽ പുറത്തിറങ്ങിയ സിനിമ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് വിശാഖ് നിർമാണത്തിലേക്ക് കാലെടുത്തുവെച്ചത്.

More in Malayalam

Trending

Recent

To Top