Connect with us

റോബിന്‍ തന്റെ മകനെ പോലെയാണെന്ന് ഗോകുലം ഗോപാലന്‍; അമ്പത് കോടിയുടെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന്‍ രാധാകൃഷ്ണന്‍

Malayalam

റോബിന്‍ തന്റെ മകനെ പോലെയാണെന്ന് ഗോകുലം ഗോപാലന്‍; അമ്പത് കോടിയുടെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന്‍ രാധാകൃഷ്ണന്‍

റോബിന്‍ തന്റെ മകനെ പോലെയാണെന്ന് ഗോകുലം ഗോപാലന്‍; അമ്പത് കോടിയുടെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന്‍ രാധാകൃഷ്ണന്‍

ഇക്കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. നിരവധി ആരാധകരാണ് ഈ പരിപാടിയിലൂടെ റോബിന് ലഭിച്ചത്. ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം നിരവധി ഉദ്ഘാടന പരിപാടികളിലും മറ്റുമാണ് റോബിന്‍ പങ്കെടുത്തത്. അതിന് പിന്നാലെ റോബിന്‍ നായകനായി ചിത്രം എത്തുന്നുവെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ റോബിന്‍ തന്റെ രണ്ടാം ചിത്രത്തിനും കൈകൊടുത്തിരിക്കുകയാണ് എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി എന്ന ചിത്രത്തിലാണ് റോബിന്‍ അഭിനയിക്കുന്നത്. അമ്പത് കോടി രൂപയിലേറെ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

ചിത്രത്തില്‍ പ്രതിനായകനായാണ് റോബിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് ഗല്ലേറിയ മാളില്‍ നടന്നിരുന്നു. സംവിധായകന്‍ വൈശാഖ്, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവരോടൊപ്പം റോബിനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റോബിന്‍ തന്റെ മകനെ പോലെയാണെന്നാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. നേരത്തെ റോബിന്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് താരം ബിഗ് ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. റോബിന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ തന്നെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ നായകനായെത്തുന്നു റോബിന്‍ എന്ന പ്രഖ്യാപനമാണ് നടന്നത്.

More in Malayalam

Trending

Recent

To Top