Connect with us

ബാലചന്ദ്രകുമാറിനും ഇരിക്കട്ടെ ഒരു പണി എന്നും പറഞ്ഞാണ് ആദ്യം മുതല്‍ തന്നെ ദിലീപിന്റെ പിആര്‍ വര്‍ക്ക് ആരംഭിച്ചത്. അങ്ങനെയാണ് ടോര്‍പ്പിഡോ എന്ന പോലെ ഈ കേസ് വരുന്നത്; ദിലീപിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നുവെന്ന് ബൈജി കൊട്ടാരക്കര

Malayalam

ബാലചന്ദ്രകുമാറിനും ഇരിക്കട്ടെ ഒരു പണി എന്നും പറഞ്ഞാണ് ആദ്യം മുതല്‍ തന്നെ ദിലീപിന്റെ പിആര്‍ വര്‍ക്ക് ആരംഭിച്ചത്. അങ്ങനെയാണ് ടോര്‍പ്പിഡോ എന്ന പോലെ ഈ കേസ് വരുന്നത്; ദിലീപിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നുവെന്ന് ബൈജി കൊട്ടാരക്കര

ബാലചന്ദ്രകുമാറിനും ഇരിക്കട്ടെ ഒരു പണി എന്നും പറഞ്ഞാണ് ആദ്യം മുതല്‍ തന്നെ ദിലീപിന്റെ പിആര്‍ വര്‍ക്ക് ആരംഭിച്ചത്. അങ്ങനെയാണ് ടോര്‍പ്പിഡോ എന്ന പോലെ ഈ കേസ് വരുന്നത്; ദിലീപിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നുവെന്ന് ബൈജി കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ നടന്നത് വലിയ ഗൂഡാലോചനയെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആദ്യം തട്ടിപ്പുകാരനെന്നായിരുന്നു പ്രചരണം, അതിന് ശേഷം ബലാംത്സഗക്കാരനാക്കി. ഇതോടൊപ്പം തന്നെ കൂടെ നിന്നവനെ ചതിച്ചവനുമാക്കിയെന്നും ബൈജുകൊട്ടാരക്കര പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ ഏകദേശം അവസാനിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ രംഗത്ത് വരുന്നത്. ഒരുപാട് സാക്ഷികള്‍ കൂറുമാറുകയും തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യമായിരുന്നു അതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്രകുമാര്‍ കടന്ന് വരവില്ലാതെ ബൈജു പൌലോസിന്റെ വിചാരണയും കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഈ കേസ് തേഞ്ഞ് മാഞ്ഞ് പോകുമായിരുന്നു. എന്നാല്‍ ഒരുപിടി തെളിവുകളുമായി വന്ന് ബാലചന്ദ്രകുമാര്‍ സുപ്രധാനമായ ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഇതിന്റെ പരിണിത ഫലമായിട്ടാണ് ഈ കേസ് വീണ്ടും പൊങ്ങി വന്നതും, തെളിവുകള്‍ ഒരോന്നായി പുറത്ത് വന്നതെന്നും സംവിധായകന്‍ ബൈജുകൊട്ടാരക്കര പറയുന്നു.

ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്, അതിന് വേണ്ടി സായി ശങ്കറിനെ കൊണ്ടു വന്നത്, വക്കീലന്മാര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുള്‍പ്പടേയുള്ള കാര്യങ്ങള്‍ പുറത്ത് വന്നു. അത് മാത്രല്ല, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ശരത് എന്നയാള്‍ ദിലീപിന്റെ വീട്ടിലേക്ക് കൊണ്ട് വന്നതും അവിടെ വെച്ച് കണ്ടുവെന്നുമുള്ള കാര്യങ്ങള്‍ തെളിവ് സഹിതം ബാലചന്ദ്രകുമാര്‍ പൊലീസിന് മുന്നില്‍ വ്യക്തമാക്കി.

164 പ്രകാരമുള്ള മൊഴിയിലും ബാലചന്ദ്രകുമാര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എങ്കില്‍ ബാലചന്ദ്രകുമാറിനും ഇരിക്കട്ടെ ഒരു പണി എന്നും പറഞ്ഞാണ് ആദ്യം മുതല്‍ തന്നെ ദിലീപിന്റെ പിആര്‍ വര്‍ക്ക് ആരംഭിച്ചത്. അങ്ങനെയാണ് ടോര്‍പ്പിഡോ എന്ന പോലെ ഈ കേസ് വരുന്നത്. ദിലീപിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നു. ചാനലില്‍ ബഹളം വെക്കാനും ചീത്ത വിളിക്കാനുമായി ചിലരെ നിയോഗിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇതോടൊപ്പം തന്നെ ഒരു പാട് കേസുകളും കൊണ്ടുവന്നു. പിന്നീടാണ് ശാന്തിവിള ദിനേശിനെയൊക്കെ വെച്ച് അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ ചമച്ച് വിടാന്‍ തുടങ്ങിയത്. ബലാത്സംഗ കേസ് ബാലചന്ദ്രകുമാറിനുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. ശാന്തിവിള ദിനേശ് ദിലീപില്‍ നിന്നും പൈസ വാങ്ങിയോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് പൊലീസാണ്. എന്നിരുന്നാലും അദ്ദേഹം എപ്പോഴും ദിലീപിന് വേണ്ടി ചാനലുകളില്‍ ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് പൊലീസ് കൃത്യമായി അന്വേഷിച്ചപ്പോഴാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയത്. സ്ത്രീക്ക് പൈസ നല്‍കിയത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ പുറത്ത് വന്നു. ഏതായാലും ഇത് വിവിധ കേസുകള്‍ക്കാണ് വഴി വെക്കുന്നത്. െ്രെകംബ്രാഞ്ച് കേസ്, അതോടൊപ്പം തന്നെ ബാലചന്ദ്രകുമാര്‍ കൊടുക്കുന്ന കേസുകളും വരും.

ഏതായാലും ഇനിയുള്ള ദിവസങ്ങളില്‍ ഈ വ്യാജ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒന്ന് ഓടി നടക്കേണ്ടി വരും. അത് മാത്രമല്ല, ഇക്കാലയളവില്‍ ബാലചന്ദ്രകുമാറിനും കുടുംബത്തിനും ഉണ്ടായ മാനനഷ്ടവും വലുതാണ്. ഇതിനെല്ലാം മറുപടി പറയേണ്ടത് ഈ ആറുപേരും ആ സ്ത്രീയുമാണ്. ആ സ്ത്രീ ഇപ്പോള്‍ ഒളിവിലാണ്. ഏതായാലും വളരെ വ്യക്തമായി അന്വേഷിച്ച് പൊലീസ് സത്യം പുറത്ത് കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, ബാലചന്ദ്ര കുമാറിന് എതിരെയുളള പീഡന പരാതി വ്യാജമാണെന്ന് വന്നത് പോലെ ദിലീപിന് എതിരെയുളള പരാതിയും വ്യാജമാണെന്ന് തെളിയുമെന്ന് പറഞ്ഞ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരുന്നു. ഒരു പുരുഷന് എതിരെയും ഒരു വ്യാജ പരാതിയും വരരുത്. കാരണം നാളെ ഏത് പുരുഷന് എതിരെയും ഉപയോഗിക്കാനുളള ഒരു വടിയായി ഇത് മാറും. ഈ പരാതി വ്യാജമാണെന്ന് നേരത്തെയും വാര്‍ത്ത വന്നിരുന്നു. അന്ന് താന്‍ ബാലചന്ദ്ര കുമാറിന് മെസ്സേജ് അയച്ച് സന്തോഷം അറിയിച്ചിരുന്നു. ഏതൊരു പുരുഷന് എതിരെയും ഇങ്ങനെ ഒരു വ്യാജ പരാതി പാടില്ല.

ദിലീപാണ് പിന്നിലെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ദിലീപ് കാശ് കൊടുത്തിട്ടാണ് ചെയ്തത് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടോ. ദിലീപ് എന്ന വ്യക്തിയോട് ബാലചന്ദ്ര കുമാര്‍ ചെയ്ത കാര്യത്തോട് ഏതെങ്കിലുമൊരാള്‍ക്ക് ദേഷ്യം തോന്നി ബാലചന്ദ്ര കുമാറിന് ഒരു പണി കൊടുക്കണം എന്ന് തോന്നിയതാകാം. ആ സ്ത്രീയെ നുണ പരിശോധന നടത്തിയാല്‍ മതി. ആ സ്ത്രീ തെറ്റാണോ പറയുന്നത് എന്ന് നുണ പരിശോധന നടത്തിയാല്‍ ശാസ്ത്രീയമായി തെളിയിക്കാനാകും എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top