Connect with us

വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നത്; പാര്‍ട്ടി അധീനമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്ന് അനുശ്രീ

Malayalam

വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നത്; പാര്‍ട്ടി അധീനമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്ന് അനുശ്രീ

വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നത്; പാര്‍ട്ടി അധീനമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്ന് അനുശ്രീ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ശോഭയാത്രയില്‍ പങ്കെടുത്ത നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

പാര്‍ട്ടി അധീനമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്നും അതില്‍ രാഷ്ട്രീയം കാണരുതെന്നും അനുശ്രീ പറഞ്ഞു. കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവന്‍ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.

കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തു പരിപാടിക്കും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാന്‍ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ് വരില്ലല്ലോ? എന്നും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിലെ ശോഭയാത്രയില്‍ പങ്കെടുത്ത് താരം പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനങ്ങള്‍ നേടിയെടുത്തു.

ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ’ എന്നുമാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top