Connect with us

ഹൃത്വിക് റോഷന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ കാണില്ല, ‘വിക്രം വേദ’ പരാജയപ്പെടുത്തും; ഭീഷണിയുമായി ചിലര്‍

News

ഹൃത്വിക് റോഷന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ കാണില്ല, ‘വിക്രം വേദ’ പരാജയപ്പെടുത്തും; ഭീഷണിയുമായി ചിലര്‍

ഹൃത്വിക് റോഷന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ കാണില്ല, ‘വിക്രം വേദ’ പരാജയപ്പെടുത്തും; ഭീഷണിയുമായി ചിലര്‍

ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന സിനിമ റിലീസിന് മുമ്പ് തന്നെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. തുടര്‍ന്ന് ബോളിവുഡിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ ‘ലാല്‍ സിംഗ് ഛദ്ദ’ എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്ത് രംഗത്ത് വരികയും ചെയ്തു.

ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ആദ്യം എത്തിയിരുന്നത്. താന്‍ ‘ലാല്‍ സിംഗ് ഛദ്ദ’ കണ്ടുവെന്നും കുറ്റവും കുറവും മാറ്റിനിര്‍ത്തിയാല്‍ ചിത്രം മനോഹരമാണെന്നും ഹൃത്വിക് കുറിച്ചു. ഈ സിനിമ തിയേറ്ററില്‍ പോയി എല്ലാവരും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടുപിന്നാലെ ഹൃത്വിക് റോഷനെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

ഹൃത്വിക് റോഷന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ കാണില്ലെന്നും ‘വിക്രം വേദ’ പരാജയപ്പെടുത്തുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. തമിഴ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഹൃത്വികിന്റെ ഏറ്റവും പുതിയ ചിത്രം. മൂന്നു വര്‍ഷത്തിലേറെ ഇടവേളയ്ക്ക് ശേഷമാണ് ആമിര്‍ നായകനായ ഒരു ചിത്രം തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 11ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ 50 കോടിയോളം മാത്രമാണ് നേടാനായത്.

180 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്. 10 കോടിയോളമായിരുന്നു ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച ചിത്രത്തിന്റെ 1300ലേറെ ഷോകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച ചിത്രത്തിന് രണ്ടു കോടി മാത്രമാണ് നേടാനായതെന്ന് ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക ക്ലാസിക് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കായാണ് ‘ലാല്‍ സിംഗ് ഛദ്ദ’ റിലീസ് ചെയ്തത്.

More in News

Trending

Recent

To Top