Connect with us

ഇനി കുടുംബവിളക്കിലേക്ക് ബിഗ് ബോസ് വിജയ് ദിൽഷാ പ്രസന്നനും; ശരണ്യയ്ക്കൊപ്പം ചെന്നൈയിലേക്ക് പറന്ന് ദിൽഷ; വില്ലത്തിയ്‌ക്കൊപ്പം ആയതുകൊണ്ട് ദിൽഷയും വില്ലത്തി വേഷത്തിലാകുമോ..?!

TV Shows

ഇനി കുടുംബവിളക്കിലേക്ക് ബിഗ് ബോസ് വിജയ് ദിൽഷാ പ്രസന്നനും; ശരണ്യയ്ക്കൊപ്പം ചെന്നൈയിലേക്ക് പറന്ന് ദിൽഷ; വില്ലത്തിയ്‌ക്കൊപ്പം ആയതുകൊണ്ട് ദിൽഷയും വില്ലത്തി വേഷത്തിലാകുമോ..?!

ഇനി കുടുംബവിളക്കിലേക്ക് ബിഗ് ബോസ് വിജയ് ദിൽഷാ പ്രസന്നനും; ശരണ്യയ്ക്കൊപ്പം ചെന്നൈയിലേക്ക് പറന്ന് ദിൽഷ; വില്ലത്തിയ്‌ക്കൊപ്പം ആയതുകൊണ്ട് ദിൽഷയും വില്ലത്തി വേഷത്തിലാകുമോ..?!

ബിഗ് ബോസ് സീസൺ ഫൊർ വളരെ വിജയകരമായിട്ടാണ് അവസാനിച്ചത്. ബിഗ് ബോസ് വിന്നർ ദിൽഷയായിരുന്നു ഇത്തവണത്തെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കിനു ഇരയായ വ്യക്തി. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വലിയ വിമർശനങ്ങളാണ് പലയിടങ്ങളിൽ നിന്നായി ദിൽഷയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ ആദ്യമൊക്കെ വിഷമിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിനെയൊക്കെ തള്ളിക്കളഞ്ഞു കൊണ്ട് ദിൽഷ മുന്നോട്ട് തന്നെ വന്നു.

ഇപ്പോൾ ഒട്ടനവധി അവസരങ്ങളാണ് ദിൽഷയെ തേടിയെത്തിരിക്കുന്നത്. ഉദ്ഘാടനങ്ങളും ഡാൻസ് പരിപാടികളും മോഡലിങുമൊക്കെയായി തിരക്കുകളിലാണ് ദിൽഷ. ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങളും ദിൽഷ പങ്കുവയ്ക്കുന്നുണ്ട്. ബിഗ് ബോസിലെ ഈ സീസണിലെ നല്ല സുഹൃത്തുക്കളായിരുന്നു ദിൽഷയും റോബിനും ബ്ലെസ്‌ലിയും. എന്നാൽ അധികകാലം ഈ സൗഹൃദം നീണ്ടു നിന്നില്ല.

നാട്ടുകാർ പറയുന്നതിനനുസരിച്ചല്ല എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ദിൽഷ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. നല്ല ഒരു സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. വിജയ്, ധനുഷ്, കുഞ്ചാക്കോ ബോബൻ, അല്ലു അർജുൻ, ഹൃത്വിക് റോഷൻ തുടങ്ങിയവരോടൊപ്പം ഡാൻസ് കളിക്കണമെന്നതും തന്റെ മറ്റൊരു ആഗ്രഹമാണെന്നാണ് ദിൽഷ പറഞ്ഞത്.

സൈബർ ആക്രമണം ഉണ്ടായപ്പോൾ മെന്റലി ഭയങ്കരമായി ഡൗൺ ആയെന്നും ഒരഭിമുഖത്തിനിടെ ദിൽഷ പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ദിൽഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട് താരം പരമ്പരയിൽ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

സഹോദരി രേഖ പ്രസന്നനും കുടുംബവിളക്ക് താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പോകുകയാണ് ദിൽഷ. ശരണ്യയും ദിൽഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ശരണ്യ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്. ഇതാണ് ആരാധകർക്കിടയിൽ സംശയത്തിന് വഴി തെളിച്ചിരിക്കുന്നത്. എന്തായാലും ദിൽഷയുടെ അടുത്ത വിശേഷമറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

ബിഗ് ബോസ് സീസൺ ഫോറിലേക്ക് വരുന്നതിനു മുൻപും ദിൽഷാ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്. അതിനാൽ തന്നെ കുടുംബവിളക്കിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ വില്ലത്തി വേഷത്തിൽ എത്തുമോ എന്നതാണ് ഇപ്പോൾ അറിയാൻ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത്.

about dilsha

More in TV Shows

Trending

Uncategorized