ആമിര്‍ ഖാന്റെ കരിയര്‍ നശിപ്പിച്ചത് താനാണെന്ന് സംവിധായകന് കമാല്‍ ആര് ഖാന്. ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ഈ ട്വീറ്റ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കവെ, ആമിറിന്റെ കരിയര്‍ തകര്‍ത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണ് എന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒപ്പം ഷാരൂഖ് ഖാനും സല്മാന് ഖാനും താരം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്തത് നിങ്ങള്‍ ആണെന്നാണ് സംവിധായകന്റെ മുന്നറിയിപ്പ്. ഷാരൂഖിന്റെ പത്താന് വേഗം റിലീസ് ചെയ്യൂ നിങ്ങള്‍ക്ക് കാണിച്ച് തരാം എന്നാണ് കെആര്‍കെ ട്വീറ്റില്‍ പറയുന്നത്.
ഷാരൂഖ് നായകനാകുന്ന പത്താനില്‍ സല്മാന് അഥിതി താരമായി എത്തുന്നുണ്ട്. ഷാരൂഖിനെ ടാഗ് ചെയ്ത് സിനിമ നൂറ് ശതമാനം പരാജയമാകുമെന്നും കെആര്‍കെ കുറിച്ചിട്ടുണ്ട്.
അടുത്തിടെ താന്‍ ലാല്‍ സിങ് ഛദ്ദ കഴിഞ്ഞാല്‍ താന്‍ സിനിമ നിരൂപണം ചെയ്യുന്നത് നിര്‍ത്തുമെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം സന്തോഷമാകും എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് കെആര്‍കെ നന്ദി പറയുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കുംഭമേളയ്ക്ക് പങ്കെടുത്ത...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
മമ്മൂട്ടിയുടേതായി പുറത്തെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ ഉടൻ റിലീസ് ഉണ്ടാകില്ലെന്നുള്ള...
രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് നടൻ അലൻസിയർ. വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറിഞ്ഞതെന്നും നാരായണീന്റെ മൂന്നാണ്മക്കൾ...