Malayalam
റീമേക്കിന് അവസരം വന്നാല്‍ തന്റെ ഏത് സിനിമ ചെയ്യും; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
റീമേക്കിന് അവസരം വന്നാല്‍ തന്റെ ഏത് സിനിമ ചെയ്യും; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ പേളി മാണി അവതാരകയായി എത്തിയ ഷോയില്‍ തന്റെ ആദ്യകാല സിനിമകളെ കുറിച്ചും അവയില്‍ റീമേക്കിന് ഒരു അവസരം വന്നാല്‍ താന്‍ ചെയ്യുന്ന സിനിമയെപ്പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍.
അനിയത്തിപ്രാവ്, പ്രിയം, നിറം ഇതില്‍ ഏതു സിനിമയുടെ റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ നോക്കാതെ പെട്ടെന്ന് ചെയ്യുന്ന സിനിമ ഏതെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. റീമേക്കിന് ഒരു അവസരം വന്നാല്‍ ഉറപ്പായും അനിയത്തിപ്രാവ് ചെയ്യും.
തന്റെ ആദ്യകാല അഭിനയം കണ്ടു പലപ്പോഴും തനിക്ക് തന്നെ കരച്ചില്‍ വന്നിട്ടുണ്ട്. ഇതൊക്കെയാണോ താന്‍ കാണിച്ചു കൂട്ടിയതെന്ന് പലപ്പോഴും ഓര്‍ക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു അവസരം കിട്ടിയാല്‍ ഉറപ്പായും അനിയത്തിപ്രാവിന്റെ റീമേക്ക് ചെയ്യും. നായിക ആരായാലും തനിക്ക് കുഴപ്പമില്ലെന്നും തന്റെ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താനാണ് റീമേക്ക് ചെയ്യുന്നതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊടാ’ണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്.
